30
October 2020 - 8:01 am IST

Download Our Mobile App

Flash News
Archives

Europe

India Germany, Air Service

വിമാന സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്ത്യ - ജര്‍മനി ചര്‍ച്ച ആറിന്

Published:04 October 2020

# ജോസ് കുമ്പിളുവേലില്‍

വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ചര്‍ച്ചയെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് അറിയിച്ചു. ഇന്ത്യന്‍ അധികൃതര്‍ അപ്രതീക്ഷിതമായി ഫ്‌ളൈറ്റ് ഷെഡ്യൂള്‍ റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലുഫ്താന്‍സ ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചത്.

ബര്‍ലിന്‍: നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്ത്യയുടെയും ജര്‍മനിയുടെയും അധികൃതര്‍ തമ്മില്‍ ഒക്‌റ്റോബര്‍ ആറിന് ചര്‍ച്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ചര്‍ച്ചയെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് അറിയിച്ചു. ഇന്ത്യന്‍ അധികൃതര്‍ അപ്രതീക്ഷിതമായി ഫ്‌ളൈറ്റ് ഷെഡ്യൂള്‍ റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലുഫ്താന്‍സ ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചത്.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌റ്റോബര്‍ 20 വരെ നിര്‍ത്തിവയ്ക്കുന്നു എന്നാണ് അറിയിച്ചിരുന്നത്. പിന്നാലെ എയര്‍ ഇന്ത്യ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള സര്‍വീസുകള്‍ ഒക്‌റ്റോബര്‍ 14 വരെയും നിര്‍ത്തിവച്ചിരുന്നു. ജര്‍മനി അനുമതി നിഷേധിച്ചതാണ് ഇതിനു കാരണമായി അറിയിച്ചിരുന്നത്.


വാർത്തകൾ

Sign up for Newsletter



top