30
October 2020 - 8:03 am IST

Download Our Mobile App

Flash News
Archives

Hollywood

avatar

അവതാർ 2 ചിത്രീകരണം പൂർത്തിയായെന്ന് ജെയിംസ് കാമറൂൺ

Published:08 October 2020

അർനോൾഡ് ഷ്വാസ്നെഗറുമായുള്ള വിഡിയോ കോൺഫറൻസിലൂടെയാണ് കാമറൂൺ അവതാറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. അവതാർ 2 ന്‍റെ ജോലികൾ നൂറ് ശതമാനം പൂർത്തിയായതായി കാമറൂൺ അറിയിച്ചു.

അവതാറിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ ചിത്രത്തിന്‍റെ സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അർനോൾഡ് ഷ്വാസ്നെഗറുമായുള്ള വിഡിയോ കോൺഫറൻസിലൂടെയാണ് കാമറൂൺ അവതാറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. അവതാർ 2 ന്‍റെ ജോലികൾ നൂറ് ശതമാനം പൂർത്തിയായതായി കാമറൂൺ അറിയിച്ചു.

തന്നെയുമല്ല അവതാർ മൂന്നാം ഭാഗത്തിന്‍റെ ജോലികൾ 95 ശതമാനം പൂർത്തിയായതായും സംവിധായകൻ വ്യക്തമാക്കി. ലോക്ക്ഡൗൺ കാരണം നാലര മാസത്തോളം സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. 2022 ൽ അവതാർ തിയെറ്ററിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെയിംസ് കാമറൂൺ പറഞ്ഞു.

നേരത്തെ 2021 ഡിസംബർ 17 ന് അവതാർ 2 തിയെറ്ററുകളിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 1200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top