30
October 2020 - 7:41 am IST

Download Our Mobile App

Flash News
Archives

Other news

french-open-tennis-match-reviews

പാരീസിൽ ജോക്കോ- സിറ്റ്സിപാസ് സെമി

Published:09 October 2020

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ നൊ​വാ​ക് ജോക്കോ​വി​ച്ചി​ന്‍റെ കു​തി​പ്പ്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ല്‍ പാ​ബ്ലോ ക​രേ​നോ ബു​സ്റ്റ​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍ 4-6, 6-2, 6-3, 6-4. ഇ​ട​ത് കൈ​യ്യി​ലേ​റ്റ പ​രി​ക്ക് മൂ​ലം പ​ത​ര്‍ച്ച​ക​ള്‍ കാ​ണി​ച്ച മ​ത്സ​ര​ത്തി​ലാ​ണ് ജോക്കോ​വി​ച്ച് അ​ദ്ഭു​ത​ക​ര​മാ​യി വി​ജ​യി​ച്ച​ത്.

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ നൊ​വാ​ക് ജോക്കോ​വി​ച്ചി​ന്‍റെ കു​തി​പ്പ്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ല്‍ പാ​ബ്ലോ ക​രേ​നോ ബു​സ്റ്റ​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍ 4-6, 6-2, 6-3, 6-4. ഇ​ട​ത് കൈ​യ്യി​ലേ​റ്റ പ​രി​ക്ക് മൂ​ലം പ​ത​ര്‍ച്ച​ക​ള്‍ കാ​ണി​ച്ച മ​ത്സ​ര​ത്തി​ലാ​ണ് ജോക്കോ​വി​ച്ച് അ​ദ്ഭു​ത​ക​ര​മാ​യി വി​ജ​യി​ച്ച​ത്. മൂ​ന്ന് മ​ണി​ക്കൂ​ര്‍ പ​ത്ത് മി​നു​ട്ട് പോ​രാ​ട്ട​മാ​ണ് റൊളാങ് ഗാ​രോ​യി​ല്‍ ന​ട​ന്ന​ത്. ആ​ദ്യ സെ​റ്റ് തോ​റ്റ ശേ​ഷ​മാ​യി​രു​ന്നു ജോ​ക്കോ​വി​ച്ചി​ന്‍റെ മ​ട​ങ്ങി വ​ര​വ്. പ​രു​ക്ക് അ​ദ്ദേ​ഹ​ത്തെ തോ​ല്‍വി​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് ക​രു​തി​യി​രി​ക്ക​വേ അ​ടു​ത്ത മൂ​ന്ന് സെ​റ്റു​ക​ളി​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യാ​ണ് ജോക്കോ​വി​ച്ച് സെ​മി​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്. സെ​മി​യി​ല്‍ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സിപാ​സാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി. സി​റ്റ്സ​പാ​സ് റൂ​ബ്ലേ​വി​നെ മൂ​ന്ന് സെ​റ്റ് പോ​രാ​ട്ട​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍ 7-5, 6-2, 6-3. മ​റ്റൊ​രു സെ​മി​യി​ല്‍ റാ​ഫേ​ല്‍ ന​ദാ​ല്‍ ഡീ​ഗോ ഷ്വാ​ര്‍ട്സ്മാ​നെ നേ​രി​ടും. ന​ദാ​ല്‍ മൂ​ന്ന് സെ​റ്റ് പോ​രാ​ട്ട​ത്തി​ല്‍ സി​ന്ന​റെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍ 1-6, 6-4, 6-1. ആ​ദ്യ സെ​റ്റി​ല്‍ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് സി​ന്ന​റി​ല്‍ നി​ന്ന് ന​ദാ​ല്‍ നേ​രി​ട്ട​ത്. 
   
എ​ന്നാ​ല്‍ പി​ന്നീ​ട് മി​ക​ച്ച പോ​രാ​ട്ടം പു​റ​ത്തെ​ടു​ത്ത് ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു ന​ദാ​ല്‍. വ​നി​താ സിം​ഗി​ള്‍സി​ല്‍ പെ​ട്രോ ക്വി​റ്റോ​വ ഏ​ക​പ​ക്ഷീ​യ​മാ​യ വി​ജ​യ​മാ​ണ് ക്വി​റ്റോ​വ നേ​ടി​യ​ത്. 78 മി​നു​ട്ട് നീ​ണ്ട് നി​ന്ന പോ​രാ​ട്ട​ത്തി​ല്‍ ലോ​റ സി​ഗ്മ​ണ്ടി​നെ​യാ​ണ് ക്വി​റ്റോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍ 6-3, 6-3. എ​ല്ലാ അ​ര്‍ത്ഥ​ത്തി​ലും ക്വി​റ്റോ​വ​യു​ടെ ആ​ധി​പ​ത്യ​മാ​ണ് ക​ളി​ക്ക​ള​ത്തി​ല്‍ ക​ണ്ട​ത്.    പ​ത്ത് ബ്രേ​ക്ക് പോ​യി​ന്‍റു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണ​വും ക്വി​റ്റോ​വ നേ​ടി​യെ​ടു​ത്തു. ക്വി​റ്റോ​വ​യ്ക്ക് സെ​മി​യി​ല്‍ സോ​ഫി​യ കെ​നി​നാ​ണ് എ​തി​രാ​ളി. ക​ടു​ത്ത എ​തി​രാ​ളി​യാ​ണ് കെ​നി​ന്‍. ഈ ​വ​ര്‍ഷ​ത്തെ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ​ത് സോ​ഫി​യ കെ​നി​നാ​ണ്. 
   
റോ​ള​ണ്ട് ഗാ​രോ​യി​ല്‍ ആ​ദ്യ ഫൈ​ന​ല്‍ പ്ര​വേ​ശ​ത്തി​നാ​വും കെ​നി​ന്‍ ഇ​റ​ങ്ങു​ക. മ​റ്റ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ കെ​നി​ന്‍ കോ​ളി​ന്‍സി​നെ മൂ​ന്ന് സെ​റ്റ് നീ​ണ്ട ത്രി​ല്ല​റി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ സെ​റ്റ് 6-4ന് ​സ്വ​ന്ത​മാ​ക്കി​യ കെ​നി​ന്‍, ര​ണ്ടാം സെ​റ്റ് 6-4ന് ​ന​ഷ്ട​പ്പെ​ടു​ത്തി. അ​വ​സാ​ന സെ​റ്റ് 6-0ന് ​സ്വ​ന്ത​മാ​ക്കി സെ​മി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു കെ​നി​ന്‍. സെ​മി​യി​ല്‍ നാ​ദി​യ പൊ​ഡ്രോ​സ്‌​ക് പോ​ളി​ഷ് താ​രം ഇ​ഗാ സ്വി​യാ​റ്റെ​ക്കു​മാ​യി മ​ത്സ​രി​ക്കും. സ്വി​റ്റോ​ലി​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്.


വാർത്തകൾ

Sign up for Newsletter



top