30
October 2020 - 7:21 am IST

Download Our Mobile App

Flash News
Archives

Other news

nadal-enters-final-match-in-french-open

ഫ്ര​ഞ്ച് ഓ​പ്പ​ൺ: ന​ദാ​ൽ ഫൈ​ന​ലി​ൽ

Published:10 October 2020

ക​ളി​മ​ൺ കോ​ർ​ട്ടി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി കി​രി​ട​മു​യ​ർ​ത്താ​ൻ റാ​ഫേ​ൽ ന​ദാ​ലി​ന് ഒ​രു വി​ജ​യം കൂ​ടി. ഇ​ന്ന​ലെ ന​ട​ന്ന സെ​മി​യി​ൽ ന​ദാ​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ‌ ഡി​യേ​ഗോ ഷ്വാ​ർ​ട്സ്മാ​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

പാ​രീ​സ്: ക​ളി​മ​ൺ കോ​ർ​ട്ടി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി കി​രി​ട​മു​യ​ർ​ത്താ​ൻ റാ​ഫേ​ൽ ന​ദാ​ലി​ന് ഒ​രു വി​ജ​യം കൂ​ടി. ഇ​ന്ന​ലെ ന​ട​ന്ന സെ​മി​യി​ൽ ന​ദാ​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ‌ ഡി​യേ​ഗോ ഷ്വാ​ർ​ട്സ്മാ​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ 6-3, 6-3, 7-6. അ​വ​സാ​ന​ത്തെ സെ​റ്റി​ൽ മാ​ത്ര​മാ​ണ് ന​ദാ​ലി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​ൻ ഷ്വാ​ർ​ട്സ്മാ​നാ​യ​ത്. സ്‌​കോ​ര്‍ 6-6ന് ​എ​ത്തി​ച്ച ശേ​ഷ​മാ​ണ് ന​ദാ​ല്‍ 7-6ന് ​ടൈ​ബ്രേ​ക്ക​റി​ല്‍ മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്.  13-ാം ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​മാ​ണ് ന​ദാ​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. സീ​സ​ണി​ലെ യു.​എ​സ്.​ഓ​പ്പ​ണി​ല്‍ ക​ളി​ക്കാ​തെ​യാ​ണ് ന​ദാ​ല്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​നാ​യി ത​യ്യാ​റെ​ടു​ത്ത​ത്.

ഇഗ- കെനിൽ ഫൈനൽ ഇന്ന്

2020ലെ ​ത​ന്‍റെ ര​ണ്ടാം ഗ്രാ​ന്‍റ് സ്ലാം ​കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ജേ​താ​വ് ആ​യ സോ​ഫി​യ കെ​നി​ന്‍ റോ​ള​ണ്ട് ഗാ​രോ​സ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ജ​യി​ച്ച പ​രി​ച​യ​വും ആ​യി എ​ത്തു​ന്ന കെ​നി​ന്‍ ഫൈ​ന​ലി​ല്‍ ആ​ദ്യ ഫൈ​ന​ല്‍ ക​ളി​ക്കു​ന്ന ഇ​ഗ​യെ ആ​ണ് നേ​രി​ടു​ക. ഫൈ​ന​ല്‍ ക​ളി​ക്കു​ന്ന ഇ​രു​താ​ര​ങ്ങ​ളും 21 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്.സീ​ഡ് ചെ​യ്യാ​ത്ത താ​രം ഇ​ത് വ​രെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ഒ​രു സെ​റ്റ് പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റു​ന്ന​ത്. 

ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ത് വ​രെ ഒ​രു സെ​റ്റ് പോ​ലും ന​ഷ്ട​മാ​വാ​തെ സെ​മി​യി​ല്‍ എ​ത്തി​യ ഏ​ഴാം സീ​ഡ് ചെ​ക് റി​പ്പ​ബ്ലി​ക് താ​രം പെ​ട്ര ക്വി​റ്റോ​വ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് മ​റി​ക​ട​ന്നാ​ണ് നാ​ലാം സീ​ഡ് ആ​യ അ​മേ​രി​ക്ക​ന്‍ താ​രം സോ​ഫി​യ കെ​നി​ന്‍ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ന​ന്നാ​യി സ​ര്‍വീ​സ് ചെ​യ്ത കെ​നി​ന്‍ 3 സ​ര്‍വീ​സ് ഇ​ര​ട്ട​പ്പി​ഴ​വു​ക​ള്‍ വ​രു​ത്തു​ക​യും 2 ത​വ​ണ ബ്രൈ​ക്ക് വ​ഴ​ങ്ങു​ക​യും ചെ​യ്തു.എ​ന്നാ​ല്‍ പെ​ട്ര​യെ ഇ​രു സെ​റ്റു​ക​ളി​ലും ആ​യി നാ​ലു ത​വ​ണ ബ്രൈ​ക്ക് ചെ​യ്ത കെ​നി​ന്‍ മ​ത്സ​രം ഏ​ക​പ​ക്ഷീ​യ​മാ​ക്കി. ആ​ദ്യ സെ​റ്റ് 6-4 നു ​നേ​ടി​യ കെ​നി​ന്‍ ര​ണ്ടാം സെ​റ്റി​ല്‍ നി​ര്‍ണാ​യ​ക ബ്രൈ​ക്ക് ക​ണ്ട​ത്തി 7-5 നു ​സെ​റ്റ് നേ​ടി മ​ത്സ​രം സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ചു. ല​ഭി​ച്ച അ​ഞ്ചു ബ്രൈ​ക്ക് പോ​യി​ന്‍റി​ല്‍ 4 എ​ണ്ണ​വും കെ​നി​ന്‍ മു​ത​ലാ​ക്കി​യ​പ്പോ​ള്‍ ല​ഭി​ച്ച 12 ല്‍ ​വെ​റും 2 എ​ണ്ണം മാ​ത്ര​മാ​ണ് പെ​ട്ര​ക്ക് മു​ത​ലാ​ക്കാ​ന്‍ ആ​യ​ത്. 

ആ​ധു​നി​ക ഓ​പ്പ​ണ്‍ യു​ഗ​ത്തി​ല്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന ആ​ദ്യ പോ​ളി​ഷ് താ​രം ആ​യ ഇ​ഗ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ല്‍ ക​ളി​ക്കു​ന്ന ഏ​റ്റ​വും റാ​ങ്ക് കു​റ​ഞ്ഞ താ​രം കൂ​ടി​യാ​ണ്. 19 കാ​രി​യാ​യ ഇ​ഗ അ​ര്‍ജ​ന്‍റീ​ന​ന്‍ താ​രം നാ​ദി​യ പോ​ഡോ​റോ​സ്‌​ക​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ആ​ണ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ത​ക​ര്‍ത്ത​ത്.മി​ക​ച്ച ര​ണ്ടാം സ​ര്‍വീ​സു​ക​ളും ആ​യി മ​ത്സ​രം പി​ടി​ച്ച ഇ​ഗ ആ​ദ്യ സ​ര്‍വീ​സി​ലും മി​ക​വ് പു​ല​ര്‍ത്തി.മ​ത്സ​ര​ത്തി​ല്‍ വെ​റും മൂ​ന്നു ഗെ​യി​മു​ക​ള്‍ മാ​ത്രം ആ​ണ് എ​തി​രാ​ളി​ക്ക് ന​ല്‍കി​യ​ത്. ഒ​രു ത​വ​ണ ബ്രൈ​ക്ക് വ​ഴ​ങ്ങി​യെ​ങ്കി​ലും അ​ഞ്ചു ത​വ​ണ​യാ​ണ് ഇ​ഗ നാ​ദി​യ​യെ ബ്രൈ​ക്ക് ചെ​യ്ത​ത്. 
   
6-2 നു ​ആ​ദ്യ സെ​റ്റ് നേ​ടി​യ പോ​ളി​ഷ് താ​രം ര​ണ്ടാം സെ​റ്റ് 6-1 നു ​നേ​ടി മ​ത്സ​രം സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ചു. സീ​ഡ് ചെ​യ്യാ​തെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടു​ക എ​ന്ന അ​പൂ​ര്‍വ്വ​ത​ക്ക് ഒ​പ്പം പോ​ള​ണ്ടി​നാ​യി കി​രീ​ടം ഉ​യ​ര്‍ത്തി ച​രി​ത്രം സൃ​ഷ്ടി​ക്കു​ക കൂ​ടി​യാ​വും ഇ​ഗ ഫൈ​ന​ലി​ല്‍ ല​ക്ഷ്യം വ​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top