30
October 2020 - 8:00 am IST

Download Our Mobile App

Flash News
Archives

Offbeat

Brahma Kamal, Uttarakhand, Himalaya

കാഴ്ചവിരുന്നൊരുക്കി വീണ്ടും ബ്രഹ്മകമലം വിരിഞ്ഞു

Published:11 October 2020

ഓഗസ്റ്റ് മുതൽ സെപ്റ്റംബർ മധ്യം വരെയാണ് സാധാരണഗതിയിൽ ബ്രഹ്മകമലം വിരിയുന്നത്. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഇത്തവണ ഒക്റ്റോബറിലും പവിത്രമെന്നു വിശ്വസിക്കുന്ന പൂ വിരിയുകയായിരുന്നു.

ഡെറാഡൂൺ: അപൂർവമായ കാഴ്ചവിരുന്നൊരുക്കി ഉത്തരഖണ്ഡിലെ ചമോലിയിൽ ഹിമാലയൻ ഗിരിനിരകളിൽ വീണ്ടും ബ്രഹ്മകമലം വിരിഞ്ഞു. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ മധ്യം വരെയാണ് സാധാരണഗതിയിൽ ബ്രഹ്മകമലം വിരിയുന്നത്. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഇത്തവണ ഒക്റ്റോബറിലും പവിത്രമെന്നു വിശ്വസിക്കുന്ന പൂ വിരിയുകയായിരുന്നു.

വർഷത്തിലൊരിക്കലാണ് ബ്രഹ്മകമലങ്ങൾ വിരിയുക. സൂര്യാസ്തമയത്തിനുശേഷമേ വിരിയൂ. നന്ദികുണ്ഡിലുൾപ്പെടെ ഉയർന്ന മേഖലകളിൽ ഇപ്പോഴും പുതിയ പൂക്കൾ വിരിഞ്ഞുകൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 3500-3800 മീറ്റർ ഉയരത്തിലാണ് ബ്രഹ്മകമലച്ചെടികളുള്ളത്. തീർഥാടകത്തിരക്ക് കുറഞ്ഞ സമയങ്ങളിലാണ് ഇവയിൽ പൂ വിരിയുക. ഇത്തവണ കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് തീർഥാടകത്തിരക്കും മലിനീകരണവും കുറഞ്ഞതാകാം വീണ്ടും ബ്രഹ്മകമലങ്ങൾ വിരിയുന്നതിനു കാരണമെന്നാണു കരുതുന്നത്.

"ഇത്തവണ മലനിരകളിൽ പൊതുവേ മനുഷ്യസാന്നിധ്യം കുറവാണ്. ഇതുകൊണ്ടാകാം  പതിവിലുമധികം ബ്രഹ്മകമലങ്ങൾ വിരിഞ്ഞു. ഭാവിയിലും ഇതു സംഭവിച്ചേക്കാം''- കേദാർനാഥ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അമിത് കൻവാർ പറഞ്ഞു. സൗസുരിയ ഒബ്വല്ലത എന്നു ശാസ്ത്രീയ നാമമുള്ള ബ്രഹ്മകമലം കേദാർനാഥ്, ബദരിനാഥ്, തുംഗനാഥ് തുടങ്ങി ഹിമാലയത്തിലെ ക്ഷേത്രങ്ങളിൽ ഏറെ പവിത്രതയോടെ ഉപയോഗിക്കുന്ന പൂജാപുഷ്പമാണ്. ഹിമാലയത്തിൽ ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ് എന്നിവിടങ്ങളിൽ കാണുന്ന ബ്രഹ്മകമലത്തിൽ ബ്രഹ്മദേവന്‍റെ വസിക്കുന്നതായും വിശ്വസിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ബ്രഹ്മകമലം നിരവധി ആയുർവേദ ഔഷധങ്ങളുടെ ചേരുവയാണ്. കരൾ രോഗം, അസ്ഥി സംബന്ധമായ വേദനകൾ, ചുമ, ജലദോഷം തുടങ്ങിയവയെ ശമിപ്പിക്കാനുള്ള മരുന്നുകൾക്ക് ബ്രഹ്മകമലം ഉപയോഗിക്കാറുണ്ട്.


വാർത്തകൾ

Sign up for Newsletter



top