30
October 2020 - 7:51 am IST

Download Our Mobile App

Flash News
Archives

Food

ice-cream

ഒരു കോണിൽ 125 സ്കൂപ് ഐസ്ക്രീം; ഗിന്നസ് റെക്കോർഡ് നേടിയ വിഡിയോ...

Published:11 October 2020

എന്നാലിപ്പോൾ ഒരു കോണിൽ 125 സ്കൂപ് ഐസ്ക്രീം അടുക്കിവച്ച് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു വിദ്വാന്‍. ഇറ്റലിക്കാരനായ ദിമിത്രി പാൻസിയേരയാണ് ഈ റെക്കോർഡിനുടമ.

ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല. സാധാരണയായി ഒരു കോണില്‍ ഒരു സ്കൂപ് ഐസ്ക്രീമാണ് മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാല്‍  ഒന്നിലധികം സ്കൂപ്  ഐസ്ക്രീം ഉണ്ടെങ്കിലോ. എന്നാലിപ്പോൾ ഒരു കോണിൽ 125 സ്കൂപ് ഐസ്ക്രീം അടുക്കിവച്ച് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു വിദ്വാന്‍. ഇറ്റലിക്കാരനായ ദിമിത്രി പാൻസിയേരയാണ് ഈ റെക്കോർഡിനുടമ.

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന്‍റെ കണക്കനുസരിച്ച് 2013-ൽ ഒരു കോണിൽ 85 സ്കൂപ് ഐസ്ക്രീമുകൾ അടുക്കിവെച്ച് പാൻസിയേര തന്നെയായിരുന്നു ഈ റെക്കോർഡ് ആദ്യം നേടിയത്.  പിന്നീട് 123 സ്കൂപ് ഐസ്ക്രീം നിലത്ത് വീഴാതെ ക്രമീകരിച്ച് അഷ്‌രിത ഫർമാൻ എന്ന വ്യക്തി റെക്കോർഡ് തകർത്തു. ഈ റെക്കോർഡ് ആണ് ഇപ്പോൾ 125 സ്കൂപ് ഐസ്ക്രീം അടുക്കിവച്ച് പാൻസിയേര തിരിച്ചുപിടിച്ചിരിക്കുന്നത്. ഇറ്റലിയിലെ ഗിന്നസ് ടിവി സ്‌പെഷ്യലായ ലാ നോട്ട് ഡേ റെക്കോർഡിൽ ആണ് പാൻസിറ തന്‍റെ റെക്കോർഡ് തിരിച്ചുപിടിച്ചത്.

ഇതിന്‍റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 125 സ്കൂപ്പുകൾ ക്രമീകരിച്ചതിന് ശേഷം 10 സെക്കന്‍റോളം നിലത്ത് ഒന്നും വീഴുന്നില്ല എന്നുറപ്പ് വരുത്തിയതിന് ശേഷമാണ് വിധികർത്താക്കൾ മൊത്തം സ്കൂപ്പുകളുടെ എണ്ണം കണക്കാക്കി പുതിയ ഗിന്നസ് റെക്കോർഡ് പ്രഖ്യാപിച്ചത്.


വാർത്തകൾ

Sign up for Newsletter



top