30
October 2020 - 6:57 am IST

Download Our Mobile App

Flash News
Archives

Football

chapman

'മിഡ്ഫീൽഡ് മാന്ത്രികൻ' കാൾട്ടൻ ചാപ്മാൻ അന്തരിച്ചു

Published:12 October 2020

991 മുതൽ 2001 വരെ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, എഫ് സി കൊച്ചിൻ അടക്കമുള്ള ക്ലബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

ബംഗളൂരു: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ (49) അന്തരിച്ചു. 1991 മുതൽ 2001 വരെ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, എഫ് സി കൊച്ചിൻ അടക്കമുള്ള ക്ലബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. മിഡ്ഫീൽഡ് മാന്ത്രികൻ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കടുത്ത പുറംവേദനെയെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെ മരണം സ്ഥിരീകരിച്ചു. ജെ സി ടി മിൽസ് ഫഗ്വരയ്ക്കായി പതിനാല് കിരീടങ്ങൾ നേടി. വിരമിച്ച ശേഷം പരിശീലകനായി ഫുട്ബോൾ രംഗത്തു തന്നെ അദ്ദേഹം സജീവമായിരുന്നു.


വാർത്തകൾ

Sign up for Newsletter



top