30
October 2020 - 7:58 am IST

Download Our Mobile App

Flash News
Archives

Travel

paloorkotta-waterfall-malappuram

പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം, മലപ്പുറത്തിന്‍റെ മഴച്ചാട്ട കാഴ്ചയൊരുക്കുന്നിടം

Published:13 October 2020

# ബിനിത ദേവസി

ചരിത്രത്തിലെ നിറഞ്ഞു നില്‍ക്കുന്ന സ്ഥാനങ്ങളും പ്രകൃതിയുടെ ഭംഗി അതേപടി പകര്‍ത്തിയിരിക്കുന്ന സ്ഥലങ്ങള്‍ക്കുമിടയില്‍ അതിമനോഹരിയായി കിടക്കുന്ന പാലൂർക്കോട്ട വെള്ളച്ചാട്ടത്തെ വേണമെങ്കില്‍ മഴവെള്ളച്ചാട്ടം എന്നും വിളിക്കാം.

മലപ്പുറംകാരുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ വളരെ കുറച്ചുവര്‍ഷങ്ങള്‍കൊണ്ട് കയറിപ്പറ്റിയ സ്ഥലമാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം. ചരിത്രത്തിലെ നിറഞ്ഞു നില്‍ക്കുന്ന സ്ഥാനങ്ങളും പ്രകൃതിയുടെ ഭംഗി അതേപടി പകര്‍ത്തിയിരിക്കുന്ന സ്ഥലങ്ങള്‍ക്കുമിടയില്‍ അതിമനോഹരിയായി കിടക്കുന്ന പാലൂർക്കോട്ട വെള്ളച്ചാട്ടത്തെ വേണമെങ്കില്‍ മഴവെള്ളച്ചാട്ടം എന്നും വിളിക്കാം. വര്‍ഷത്തില്‍ എല്ലാ സമയത്തും നീരൊഴുക്ക് ഉണ്ടെങ്കിലും മഴക്കാലത്താണ് ഇതിനു പൂര്‍ണ ജീവന്‍ കിട്ടുന്നത്. മഴക്കാലത്ത് സുന്ദരിയാകുന്ന പാലൂർക്കോട്ട വെള്ളച്ചാട്ടത്തിന്‍റെ വിശേഷങ്ങളിലേക്ക്...



പെരിന്തല്‍മണ്ണയ്ക്കടുത്ത്

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് അടുത്താണ് കടുങ്ങപുരം പാലൂർക്കോട്ട വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വൈകിയാണ് മലപ്പുറത്തിന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയതെങ്കിലും മലപ്പുറംകാര്‍ക്ക് പണ്ടേ പ്രിയപ്പെട്ടതാണ് ഈ സ്ഥലം. തട്ടുതട്ടായി ഈണത്തിലും താളത്തിലും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കണ്ടുനില്‍ക്കുന്നതു തന്നെ മനോഹരമായ ഒരു കാഴ്ചയാണ്.



കുളം കവിഞ്ഞ്

മലയുടെ മുകളിലെ കുളം നിറഞ്ഞ് കവിഞ്ഞ് ഒഴുകുമ്പോഴാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം ജീവനിലെത്തുന്നത്. ഏകദേശം 500 അടി താഴ്ച്ചയിലേക്കാണ് ഈ വെള്ളം തട്ടുതട്ടായി പതിക്കുന്നത്. ഒരു പാറക്കെട്ടിന്‍റെ മുകളിലായാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഒരു ചെറിയ കാടുപോലെ തോന്നിക്കുന്നതിനാല്‍ അതിന്‍റെ സുഖകരമായ കാഴ്ചകളും ഇവിടെ കാണാം.

ചരിത്രത്തിലെ പാലൂര്‍ക്കോട്ട

ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥകളും പാലൂര്‍ക്കോട്ടയ്ക്കുണ്ട്. ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട കഥകളാണ് പാലൂര്‍ക്കോട്ടയുടേത്. പാലക്കാട്ടേക്കുള്ള യാത്രയില്‍ ടിപ്പു സുല്‍ത്താന്‍ തമ്പടിച്ചിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്. ടിപ്പു സുല്‍ത്താന്‍റെ ഇടത്താവളങ്ങളില്‍ ഒന്നായിരുന്ന ഈ പ്രദേശ് ടിപ്പു സുല്‍ത്താന്‍ തമ്പടിച്ചിരുന്നു. ഇവിടെനിന്നും സമീപ പ്രദേശങ്ങളുടെ കാഴ്ച കൃത്യമായി ലഭിക്കുന്നതിനാല്‍ ശത്രുക്കളുടെ നീക്കങ്ങള്‍ വ്യക്തമായി കാണാനും അദ്ദേഹം ഈ പ്രദേശത്തെ വിനിയോഗിച്ചിരുന്നു. കോട്ടയുടെ വളരെ കുറച്ച് അവശിഷ്‍ടങ്ങള്‍ മാത്രമേ ഇന്ന് ഇവിടെ കാണാനുള്ളൂ.

എത്തിച്ചേരാന്‍

പെരിന്തല്‍മണ്ണയില്‍ പുഴക്കാട്ടിരി- അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ മാലാപറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനുമിടയിലാണ് പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം. പുഴക്കാട്ടിരി കടുങ്ങപുരം വഴി വെള്ളച്ചാട്ടത്തിലേക്കെത്താം. കോട്ടക്കുന്നിന്‍റെയും, കൊടികുത്തി മലയുടെയും നടുവിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അങ്ങാടിപ്പുറത്തു നിന്നും ഏഴ് കിലോമീറ്ററും പെരിന്തല്‍മണ്ണയില്‍ നിന്നും 10 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. 


വാർത്തകൾ

Sign up for Newsletter



top