30
October 2020 - 8:02 am IST

Download Our Mobile App

Flash News
Archives

Other news

who-is-the-best-tennis-player-discussions-are-going-on

ആ​രാ​ണ് GOAT; ചർച്ചയിൽ ഫെ​ഡ​റ​ര്‍- ന​ദാ​ല്‍

Published:13 October 2020

സ്പെയിനിന്‍റെ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടി 20 ഗ്രാൻസ്‌ലാം തികച്ചതോടെ റോജർ് ഫെഡററാണോ നദാലാണോ എക്കാലത്തെയും മികച്ച ടെന്നീസ് താരം എന്ന ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

സ്പെയിനിന്‍റെ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടി 20 ഗ്രാൻസ്‌ലാം തികച്ചതോടെ റോജർ് ഫെഡററാണോ നദാലാണോ എക്കാലത്തെയും മികച്ച ടെന്നീസ് താരം എന്ന ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. 2020ത്തി​ല്‍ ത​ന്‍റെ 20 മ​ത്തെ ഗ്രാ​ന്‍റ് സ്ലാം ​നേ​ട്ടം പ​തി​മൂ​ന്നാ​മ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​ത്തി​ന്‍റെ രൂ​പ​ത്തി​ല്‍ സ്വ​ന്ത​മാ​ക്കി റാ​ഫേ​ല്‍ ന​ദാ​ല്‍ ഗ്രാ​ൻസ്‌ലാം ​നേ​ട്ട​ങ്ങ​ളി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ക്ക് ഒ​പ്പം എ​ത്തി​യി​രി​ക്കു​ന്നു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മ​ഹാ​ന്മാ​രായ രണ്ടു താരങ്ങളുടെ കിരീടനേട്ടം പരിശോധിച്ചാൽ 39കാ​ര​ന്‍ ആ​യ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ 2003 വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം നേടിക്കൊണ്ടാണ് ഗ്രാൻസ്്‌ലാം ഇടത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അ​ന്ന് 22 കാ​ര​ന്‍ ആ​യ ഫെ​ഡ​റ​ര്‍ ത​ന്‍റെ ആ​ദ്യ ഫൈ​ന​ലി​ല്‍ ത​ന്നെ കി​രീ​ടം ഉ​യ​ര്‍ത്തി. തു​ട​ര്‍ന്ന് ത​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട പു​ല്‍ മൈ​താ​ന​ത്ത് ഫെ​ഡ​റ​ര്‍ ഏ​ഴു ത​വ​ണ കൂ​ടി കി​രീ​ടം ഉ​യ​ര്‍ത്തി. 2003 മു​ത​ല്‍ 2007 വ​രെ തു​ട​ര്‍ച്ച​യാ​യി അ​ഞ്ചു ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം ഉ​യ​ര്‍ത്തി​യ ഫെ​ഡ​റ​ര്‍ 2009, 2012, 2017 കൊ​ല്ല​ങ്ങ​ളി​ലും ഈ ​നേ​ട്ടം ആ​വ​ര്‍ത്തി​ച്ചു.

ആ​റു ത​വ​ണ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ട​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​യ ഫെ​ഡ​റ​ര്‍ 2004ല്‍ ​ആ​ണ് ആ​ദ്യ​മാ​യി ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. തു​ട​ര്‍ന്ന് 2006, 2007, 2010, 2017, 2018 വ​ര്‍ഷ​ങ്ങ​ളി​ലും ഫെ​ഡ​റ​ര്‍ മെ​ല്‍ബ​ണി​ല്‍ കി​രീ​ടം ഉ​യ​ര്‍ത്തി. അ​ഞ്ചു ത​വ​ണ​യാ​ണ് ഫെ​ഡ​റ​ര്‍ യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം ഉ​യ​ര്‍ത്തി​യ​ത്. 2004ല്‍ ​ആ​ദ്യ​മാ​യി യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട ഫെ​ഡ​റ​ര്‍ 2004 മു​ത​ല്‍ 2008 വ​രെ തു​ട​ര്‍ച്ച​യാ​യി അ​ഞ്ചു ത​വ​ണ ന്യൂ​യോ​ര്‍ക്കി​ല്‍ ഫെ​ഡ​റ​ര്‍ കി​രീ​ടം സ്വ​ന്തം പേ​രി​ലാ​ക്കി. അ​തേ​സ​മ​യം എ​ന്നും ക​ളി​മ​ണ്ണ് മൈ​താ​നം ബു​ദ്ധി​മു​ട്ട് ആ​യി​രു​ന്ന ഫെ​ഡ​റ​ര്‍ 2009ത്തി​ല്‍ ത​ന്‍റെ ഏ​ക ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​വും ഉ​യ​ര്‍ത്തി. ഇ​ങ്ങ​നെ 20 ഗ്രാ​ന്‍സ്ലാ​മു​ക​ള്‍ ആ​ണ് ഫെ​ഡ​റ​ര്‍ക്ക് സ്വ​ന്തം. 31 ത​വ​ണ ഗ്രാ​ന്‍സ്ലാം ഫൈ​ന​ല്‍ ക​ളി​ച്ച ഫെ​ഡ​റ​ര്‍ 11 ത​വ​ണ​യാ​ണ് ര​ണ്ടാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ട​ത്.
   
34കാ​ര​ന്‍ ആ​യ റാ​ഫേ​ല്‍ ന​ദാ​ല്‍ 2005 ല്‍ ​ത​ന്‍റെ 19-മ​ത്തെ വ​യ​സി​ല്‍ ആ​ണ് ആ​ദ്യ​മാ​യി ഒ​രു ഗ്രാ​ന്‍സ്ലാം കി​രീ​ടം ഉ​യ​ര്‍ത്തു​ന്ന​ത്. ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക​ളി​മ​ണ്ണ് മൈ​താ​ന​ത്ത് 2009 തി​ല്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഉ​യ​ര്‍ത്തി​യ ന​ദാ​ല്‍ തു​ട​ര്‍ന്ന് 12 ത​വ​ണ കൂ​ടി ആ ​നേ​ട്ടം ആ​വ​ര്‍ത്തി​ച്ചു. 2005 മു​ത​ല്‍ 2008 വ​രെ നാ​ലു ത​വ​ണ തു​ട​ര്‍ച്ച​യാ​യി ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നേ​ടി​യ ന​ദാ​ല്‍ 2010 മു​ത​ല്‍ 2014 വ​രെ തു​ട​ര്‍ച്ച​യാ​യി അ​ഞ്ചു ത​വ​ണ​യും ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ സ്വ​ന്ത​മാ​ക്കി. തു​ട​ര്‍ന്ന് 2017 മു​ത​ല്‍ 2020 വ​രെ തു​ട​ര്‍ച്ച​യാ​യി നാ​ലു ത​വ​ണ​യും ഈ ​നേ​ട്ടം ന​ദാ​ല്‍ ആ​വ​ര്‍ത്തി​ച്ചു. 2008ല്‍ ​ആ​ദ്യ​മാ​യി വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം ഉ​യ​ര്‍ത്തി​യ ന​ദാ​ല്‍ 2010 ല്‍ ​ആ നേ​ട്ടം വീ​ണ്ടും ആ​വ​ര്‍ത്തി​ച്ചു. 2009ല്‍ ​ത​ന്‍റെ ഏ​ക ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും ന​ദാ​ല്‍ സ്വ​ന്ത​മാ​ക്കി. നാ​ലു ത​വ​ണ യു​എ​സ് ഓ​പ്പ​ണ്‍ ഉ​യ​ര്‍ത്തി​യ ന​ദാ​ല്‍ 2010ല്‍ ​ആ​ണ് ആ​ദ്യ​മാ​യി ന്യൂ​യോ​ര്‍ക്കി​ല്‍ കി​രീ​ടം ചൂ​ടു​ന്ന​ത്. തു​ട​ര്‍ന്നു 2013, 2017, 2019 വ​ര്‍ഷ​ങ്ങ​ളി​ലും ന​ദാ​ല്‍ നേ​ട്ടം ആ​വ​ര്‍ത്തി​ച്ചു. 28 ത​വ​ണ ഗ്രാ​ന്‍സ്ലാം ഫൈ​ന​ലു​ക​ള്‍ ക​ളി​ച്ചു. 
   
40 ത​വ​ണ ക​രി​യ​റി​ല്‍ മു​ഖാ​മു​ഖം വ​ന്ന ഇ​രു​താ​ര​ങ്ങ​ളും ഗ്രാ​ൻസ്‌ലാ​മു​ക​ളി​ല്‍ 14 ത​വ​ണ​യാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്. ഇ​തി​ല്‍ 9 ത​വ​ണ​യും ഇ​രു​വ​രും ഗ്രാ​ന്‍റ് സ്‌ലാം ​ഫൈ​ന​ലി​ല്‍ ആ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ടെ​ന്നീ​സി​ലെ ഒ​രു റെ​ക്കോ​ര്‍ഡ് ആ​ണ് ഈ ​നേ​ട്ടം. 9 ഫൈ​ന​ലു​ക​ളി​ല്‍ 6 ത​വ​ണ ന​ദാ​ല്‍ ജ​യം ക​ണ്ട​പ്പോ​ള്‍ 3 ത​വ​ണ​യാ​ണ് ഫെ​ഡ​റ​ര്‍ ജ​യി​ച്ച​ത്. 2006 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ആ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി മു​ഖാ​മു​ഖം വ​ന്ന​ത് അ​ന്ന് നാ​ലു സെ​റ്റ് പോ​രാ​ട്ടം ജ​യി​ച്ച ന​ദാ​ല്‍ കി​രീ​ടം സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ചു. ആ ​വ​ര്‍ഷം വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ല്‍ ന​ദാ​ലി​നെ സ​മാ​ന​മാ​യി മ​റി​ക​ട​ന്ന ഫെ​ഡ​റ​ര്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ തോ​ല്‍വി​ക്ക് പ്ര​തി​കാ​രം ചെ​യ്തു. 2007 ല്‍ ​സ​മാ​ന​മാ​യി​രു​ന്നു കാ​ര്യ​ങ്ങ​ള്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ന​ദാ​ലും വിം​ബി​ള്‍ഡ​ണി​ല്‍ ഫെ​ഡ​റ​റും പ​ര​സ്പ​രം ഫൈ​ന​ലി​ല്‍ വ​ന്ന​പ്പോ​ള്‍ ജ​യി​ച്ച് ക​യ​റി.2008 ല്‍ ​ന​ദാ​ലി​നോ​ട് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ കീ​ഴ​ട​ങ്ങി​യ ഫെ​ഡ​റ​ര്‍ വിം​ബി​ള്‍ഡ​ണി​ലും സ​മാ​ന​മാ​യ വി​ധി ത​ന്നെ നേ​രി​ട്ടു. 2008 ലെ ​അ​ഞ്ചു സെ​റ്റ് നീ​ണ്ട ഐ​തി​ഹാ​സി​ക പോ​രാ​ട്ടം ടെ​ന്നീ​സ് ച​രി​ത്രം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്, അ​ന്ന​ത്തെ ആ ​ജ​യം ന​ദാ​ലി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ നേട്ടമാണ്.

2009ത്തി​ല്‍ ആ​ദ്യ​മാ​യി ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ഇ​രു​വ​രും മു​ഖാ​മു​ഖം വ​ന്ന​പ്പോ​ള്‍ വീ​ണ്ടു​മൊ​രു അ​വി​സ്മ​ര​ണീ​യ അ​ഞ്ചു സെ​റ്റ് പോ​രാ​ട്ട​ത്തി​നു ഒ​ടു​വി​ല്‍ ന​ദാ​ല്‍ കി​രീ​ടം ഉ​യ​ര്‍ത്തി. 2011 ല്‍ ​ഒ​രി​ക്ക​ല്‍ കൂ​ടി ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ഫെ​ഡ​റ​ര്‍ ന​ദാ​ലി​ന്‍റെ മി​ക​വി​ന് മു​ന്നി​ല്‍ അ​ടി​യ​റ​വ് പ​റ​ഞ്ഞു. തു​ട​ര്‍ന്ന് ആ​റു വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം ആ​ണ് ഇ​രു​വ​രും ഒ​രു ഗ്രാ​ന്‍സ്‌ലാം ​ഫൈ​ന​ലി​ല്‍ നേ​ര്‍ക്കു​നേ​ര്‍ വ​ന്ന​ത്. ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മ​ത്സ​രം എ​ന്നു വി​ളി​ച്ച 2017 ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ അ​വി​സ്മ​ര​ണീ​യ​മാ​യ പോ​രാ​ട്ടം ആ​ണ് ഇ​രു​വ​രും പു​റ​ത്ത് എ​ടു​ത്ത​ത്. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട 5 സെ​റ്റ് പോ​രാ​ട്ട​ത്തി​നു ഒ​ടു​വി​ല്‍ ഫെ​ഡ​റ​ര്‍ക്ക് ആ​യി​രു​ന്നു ഈ ​മ​ത്സ​ര​ത്തി​ല്‍ ജ​യം.ഇ​രു​വ​ര്‍ക്കും ഇ​ട​യി​ലു​ള്ള 40 ഗ്രാ​ൻസ്‌ലാം ​കി​രീ​ട​ങ്ങ​ള്‍ക്കും നി​ര​വ​ധി എ ​ടി പി ​കി​രീ​ട​ങ്ങ​ള്‍ക്കും ഒ​ക്കെ ഒ​ട്ട​ന​വ​ധി ച​രി​ത്രം ത​ന്നെ​യാ​ണ് പ​റ​യാ​നു​ള്ള​ത്. ച​രി​ത്രം ക​ണ്ട ഏ​റ്റ​വും മ​ഹ​ത്താ​യ പോ​രാ​ട്ട​ത്തി​ല്‍ ഇ​രു​വ​രും സ​മ്മാ​നി​ച്ച​ത് ഒ​ട്ട​ന​വ​ധി അ​പൂ​ര്‍വ്വ നി​മി​ഷ​ങ്ങ​ള്‍ കൂ​ടി​യാ​ണ്. ക​രി​യ​ര്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ ആ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍റ് സ്ലാം ​കി​രീ​ട​നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കു​ക എ​ന്നു പ​റ​യു​ക എ​ളു​പ്പ​മ​ല്ല.


വാർത്തകൾ

Sign up for Newsletter



top