30
October 2020 - 7:43 am IST

Download Our Mobile App

Flash News
Archives

Wellness

baby

‌അമ്മയിൽ നിന്ന് നവജാതശിശുക്കളിലേക്ക് കൊവിഡ് പകരാനുള്ള സാധ്യത കുറവെന്ന് പഠനം

Published:14 October 2020

വേണ്ട മുന്‍കരുതലുകള്‍ പാലിച്ച് മുലയൂട്ടുന്നത് ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ അനുവദിച്ചു. ഇവിടെ ഗര്‍ഭാവസ്ഥയില്‍ അമ്മമാരില്‍ നിന്ന് കുട്ടികളിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയില്ല.

മാതാവില്‍ നിന്ന്  നവജാതശിശുക്കളിലേക്ക് കൊവിഡ് പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യുഎസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഗവേഷണഫലം ജമാ പീഡിയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. കൊവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഗവേഷകര്‍ പഠനത്തിനായി നിരീക്ഷണ വിധേയമാക്കിയത്. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 24 വരെയുള്ള സമയത്തായിരുന്നു ഇത്. 

പ്രസവശേഷം സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയില്‍ പരിചരിച്ചത്. വേണ്ട മുന്‍കരുതലുകള്‍ പാലിച്ച് മുലയൂട്ടുന്നത് ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ അനുവദിച്ചു. ഇവിടെ ഗര്‍ഭാവസ്ഥയില്‍ അമ്മമാരില്‍ നിന്ന് കുട്ടികളിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയില്ല. കുഞ്ഞുങ്ങളെല്ലാം പൂര്‍ണ ആരോഗ്യവാന്മാരായിരുന്നു.

എന്നാല്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ്  കൊവിഡ് സ്ഥിരീകരിച്ചതെന്നും ലേഖനമെഴുതിയ ഗവേഷകരിലൊരാളായ സിന്ധ്യ ഗ്യാംഫി-ബാനര്‍മാന്‍ പറഞ്ഞു.മുലയൂട്ടുമ്പോഴും കുഞ്ഞിനെ എടുക്കുമ്പോഴും അണുനശീകരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ അമ്മമാര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് പ്രധാന ലേഖകനായ ഡാനി ഡുമിത്രു പറയുന്നു. കൂടാതെ ശിശുക്കള്‍ക്ക് രോഗപ്രധിരോധശേഷി കൂട്ടുന്നതിനായി ശുചിത്വത്തോടെയുള്ള മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top