30
October 2020 - 7:14 am IST

Download Our Mobile App

Flash News
Archives

Europe

germany

ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

Published:14 October 2020

# ജോസ് കുമ്പിളുവേലിൽ

കഴിഞ്ഞ വര്‍ഷം മാത്രം 20.85 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്‍റെ രേഖകളില്‍ വ്യക്തമാകുന്നു.

ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 20.85 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്‍റെ രേഖകളില്‍ വ്യക്തമാകുന്നു.

2019-20 വിന്‍റര്‍ സെമസ്റ്ററിലേക്ക് പുതിയതായി പ്രവേശനം നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25,149 പേരുടെ വര്‍ധനയാണ് കാണുന്നത്. ജര്‍മനിയിലെ ആകെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലാകട്ടെ 4.3 ശതമാനത്തിന്റെ മാത്രം വര്‍ധനയാണുള്ളത്. 411,601 ആണ് ഇവരുടെ ആകെ എണ്ണം.

ജര്‍മന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ആകെ വിദേശ വിദ്യാര്‍ഥികളില്‍ എണ്ണം കൊണ്ട് രണ്ടാം സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക്. അന്താരാഷ്ട്ര ശരാശരിയെ അപേക്ഷിച്ച് അഞ്ച് മടങ്ങാണ് ജര്‍മനിയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം.

എന്‍ജിനീയറിങ് പഠനത്തിനാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ജര്‍മനിയിലെത്തുന്നത്- 67 ശതമാനം പേര്‍. 15 ശതമാനം വരുന്ന മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് രണ്ടാം സ്ഥാനത്ത്. മാത്തമാറ്റിക്‌സ്, നാച്ചുറല്‍ സയന്‍സ് വിഭാഗങ്ങളില്‍ 12 ശതമാനം പേര്‍.

63 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റികളിലാണ് പ്രവേശനം നേടുന്നത്, 37 ശതമാനം പേര്‍ അപ്ലൈഡ് സയന്‍സ് യൂണിവേഴ്‌സിറ്റികളിലും. 72.6 ശതമാനമാണ് പുരുഷ വിദ്യാര്‍ഥികള്‍, 25.4 ശതമാനം വിദ്യാര്‍ഥിനികളും.


വാർത്തകൾ

Sign up for Newsletter



top