30
October 2020 - 7:30 am IST

Download Our Mobile App

Flash News
Archives

Food

banana

ഐസ്ക്രീം ഇനി വാഴയിലയിലും; സോഷ്യൽ മീഡിയയെ കൂളാക്കി ഒരു ചിത്രം

Published:14 October 2020

ചിത്രം വൈറലായതിന് പിന്നിൽ  ഒരു കാരണവും ഉണ്ട്. വാഴയിലയിലാണ് ഐസ്ക്രീം നിറച്ചിരിക്കുന്നത്. നോര്‍വേയിലെ മുന്‍ പരിസ്ഥിതി മന്ത്രിയായ എറിക് സൊലെയിം ആണ് വ്യത്യസ്തമായ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഐസ്ക്രീം ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നതും ഒരു ഐസ്ക്രീമിന്‍റെ ചിത്രമാണ്. ചിത്രം വൈറലായതിന് പിന്നിൽ  ഒരു കാരണവും ഉണ്ട്. വാഴയിലയിലാണ് ഐസ്ക്രീം നിറച്ചിരിക്കുന്നത്. നോര്‍വേയിലെ മുന്‍ പരിസ്ഥിതി മന്ത്രിയായ എറിക് സൊലെയിം ആണ് വ്യത്യസ്തമായ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു വാഴയില വട്ടത്തിൽ പാത്രത്തിന്‍റെ രൂപത്തിലാക്കി അതിൽ ഐസ്ക്രീം നിറച്ചിരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്.

ഒപ്പം മുള കൊണ്ടുള്ള ഒരു സ്പൂണും ഉണ്ട്. ഈ ചിത്രം ഇന്ത്യയിൽ നിന്നാണെന്നും നമ്മൾ കരുതുന്നത്ര പ്ലാസ്റ്റിക് സത്യത്തിൽ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചിത്രം വൈറലായതോടെ  മലയാളികൾ ഉൾപ്പെടെ നിരവധി പേര്‍ ചിത്രത്തിന് താഴെ കമന്‍റുമായി രംഗത്തെത്തുകയും ചെയ്തു. പ്ലാസ്റ്റിക്കിന് ബദലായി ഇത്തരത്തിലുള്ള പല പ്രകൃതിദത്ത വസ്തുക്കളും ഉപയോ​ഗിക്കാമെന്നാണ് പലരുടെയും അഭിപ്രായം.

 

 


വാർത്തകൾ

Sign up for Newsletter



top