30
October 2020 - 6:28 am IST

Download Our Mobile App

Flash News
Archives

Travel

Wayanad

സ​ഞ്ചാ​രി​ക​ള്‍ക്ക് പു​തു​കാ​ഴ്ച്ച​ക​ളൊ​രു​ക്കി വ​യ​നാ​ട്

Published:14 October 2020

# ദീ​പു എം. ​തോ​മ​സ്

തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത് ക​ഴി​ഞ്ഞ 10നാ​ണ്. സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ല്‍ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ര​ണ്ട് ദി​വ​സ​മാ​യി ജി​ല്ല​യും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളും. നാ​ളെ​യോ​ടെ​യേ  പൂ​ര്‍ണ​സ​ജ്ജ​മാ​കു​ക​യു​ള്ളൂ. 

ക​ല്‍പ്പ​റ്റ: സം​സ്ഥാ​ന​ത്താ​കെ ടൂ​റി​സം മേ​ഖ​ല ഉ​ണ​ര്‍ന്ന​പ്പോ​ള്‍ ജി​ല്ല​യി​ല്‍ ഡി​ടി​പി​സി​യു​ടെ കീ​ഴി​ലു​ള്ള 11 വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും തു​റ​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന​വ അ​ടു​ത്ത​മാ​സം ആ​ദ്യം തു​റ​ക്കും. തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത് ക​ഴി​ഞ്ഞ 10നാ​ണ്. സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ല്‍ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ര​ണ്ട് ദി​വ​സ​മാ​യി ജി​ല്ല​യും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളും. നാ​ളെ​യോ​ടെ​യേ  പൂ​ര്‍ണ​സ​ജ്ജ​മാ​കു​ക​യു​ള്ളൂ. 

കാ​ര്‍ഷി​ക രം​ഗം ക​ഴി​ഞ്ഞാ​ല്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സാ​ണ് ടൂ​റി​സം. ഈ ​മേ​ഖ​ല നി​ശ്ച​ല​മാ​യ​ത് സാ​മ്പ​ത്തി​ക മേ​ഖ​ല​യെ കു​റ​ച്ചൊ​ന്നു​മ​ല്ല ബാ​ധി​ച്ച​ത്. ആ​റു​മാ​സ​ത്തി​ടെ കോ​ടി​ക​ളു​ടെ ന​ഷ്ടം ടൂ​റി​സം രം​ഗ​ത്തു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്. ടൂ​റി​സ്റ്റു​ക​ള്‍ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ മി​ക​ച്ച സേ​വ​ന​മൊ​രു​ക്കു​ന്ന​തി​ല്‍ ജി​ല്ല ലോ​ക​ത്തു​ത​ന്നെ മു​ന്നി​ലാ​ണ്. മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ങ്ങ​ള്‍ ക​ന​ത്ത ആ​ഘാ​ത​മാ​യി​രു​ന്നു. വി​ദേ​ശ​ങ്ങ​ളി​ല​ട​ക്കം പ്ര​ചാ​ര​ണം ന​ട​ത്തി കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു കൊ​വി​ഡ് പ്ര​തി​സ​ന്ധി. ഇ​തും അ​തി​ജീ​വി​ച്ച് മു​ന്നേ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല. വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളാ​യ മു​ത്ത​ങ്ങ​യും തോ​ല്‍പ്പെ​ട്ടി​യും നേ​ര​ത്തേ തു​റ​ന്നി​ട്ടു​ണ്ട്.

തു​റ​ന്ന കേ​ന്ദ്ര​ങ്ങ​ള്‍
ര​ണ്ട് ഘ​ട്ട​മാ​യി ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ക്കോ​ട് ത​ടാ​കം, എ​ട​ക്ക​ല്‍ ഗു​ഹ, കു​റ​വ ദ്വീ​പ് (ദ്വീ​പി​ന് പു​റ​ത്ത് ച​ങ്ങാ​ട സ​വാ​രി​യും ബോ​ട്ട് സ​ര്‍വീ​സും), മാ​ന​ന്ത​വാ​ടി പ​ഴ​ശ്ശി പാ​ര്‍ക്ക്, മാ​വി​ലാം​തോ​ട് പ​ഴ​ശ്ശി സ്മാ​ര​കം, പ്രി​യ​ദ​ര്‍ശി​നി ടീ ​എ​ന്‍വ​യോ​ണ്‍സ്, ക​ര്‍ളാ​ട്, ബ​ത്തേ​രി ടൗ​ണ്‍ സ്‌​ക്വ​യ​ര്‍, അ​മ്പ​ല​വ​യ​ല്‍ ടേ​ക്ക് ബ്രേ​ക്ക്, ക​ല​ക്റ്റ​റേ​റ്റ് ഗാ​ര്‍ഡ​ന്‍ എ​ന്നി​വ​യാ​ണ് തു​റ​ന്ന​ത്. ന​വം​ബ​ര്‍ ഒ​ന്നി​ന് തു​ട​ങ്ങു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കാ​ന്ത​ന്‍പ്പാ​റ വെ​ള്ള​ച്ചാ​ട്ട​വും അ​മ്പ​ല​വ​യ​ല്‍ ഹെ​റി​റ്റേ​ജ് മ്യൂ​സി​യ​വും തി​രു​നെ​ല്ലി​യി​ലേ​യും മീ​ന​ങ്ങാ​ടി​യി​ലേ​യും ഡോ​ര്‍മെ​റ്റ​റി​ക​ളും തു​റ​ക്കും.

ചീ​ങ്ങേ​രി അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം ഉ​ദ്ഘാ​ട​നം 22ന്
​സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ചീ​ങ്ങേ​രി റോ​ക്ക് അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ​ദ്ധ​തി 22ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ഡി​യൊ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷ​മേ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി. ​ആ​ന​ന്ദ് പ​റ​ഞ്ഞു. 
 
അ​മ്പു​ക്കു​ത്തി മ​ല​യ്ക്ക് അ​ഭി​മു​ഖ​മാ​യി നി​ല്‍ക്കു​ന്ന ചീ​ങ്ങേ​രി മ​ല​യി​ല്‍ ട്ര​ക്കി​ങ്ങ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​വി​ടം സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​കും. ടൂ​റി​സം വ​കു​പ്പ് 1.04 കോ​ടി വി​നി​യോ​ഗി​ച്ചാ​ണ് സ​ഞ്ചാ​രി​ക​ള്‍ക്ക് വി​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top