30
October 2020 - 8:00 am IST

Download Our Mobile App

Flash News
Archives

Special

jcb

ഇത് വല്ലാത്ത ഒരു ചൊറിച്ചിൽ ആയിപ്പോയി; ജെസിബി കൊണ്ട് പുറം ചൊറിയുന്ന മധ്യവയ്സ്ക്കൻ

Published:15 October 2020

പുറം ചൊറിഞ്ഞാൽ എന്താ ചെയ്യാ എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലാണ് വിഡിയോ വ്യാപകമായി പങ്കുവെയ്ക്കുന്നത്.

മറ്റു വാഹനങ്ങളോട് കളിക്കുന്നത് പോലെ അധികമാരും ജെസിബിയോട് കളിക്കാറില്ല. ഇതിന് പ്രധാന കാരണം ജെസിബിയുടെ വലുപ്പവും വലിയ കൈയ്യുമൊക്കെയാണ്. ഇപ്പോഴിത ജെസിബി ഉപയോഗിച്ച് പുറം കൂടി ചൊറിയാമെന്ന് കാണിച്ച് തരുകയാണ് ഒരു വിഡിയോ. പുറം ചൊറിഞ്ഞാൽ എന്താ ചെയ്യാ എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലാണ് വിഡിയോ വ്യാപകമായി പങ്കുവെയ്ക്കുന്നത്. കേരളത്തിൽ നിന്നുളളതാണ് ദൃശ്യങ്ങൾ. നിർമാണ സ്ഥലത്തെ ജെസിബി ഉപയോഗിച്ചാണ് മധ്യവയസ്ക്കൻ പുറം ചൊറിഞ്ഞത്.

തുണി ഉപയോഗിച്ച് പുറം ചൊറിയാൻ ശ്രമിച്ചുവെങ്കിലും ആശ്വാസം ലഭിച്ചില്ല. തുടർന്ന് ജെസിബി ഓപ്പറേറ്ററുടെ സഹായം തേടുകയായിരുന്നു. വളരെ സൂക്ഷ്മതയോടെ ഓപ്പറേറ്റർ ജെസിബി പ്രവർത്തിപ്പിക്കുന്നതും വീഡിയോയിൽ കാണാം. വിഡിയോക്കെതിരെ രൂക്ഷ വിമർശനങ്ങളും ലഭിക്കുന്നുണ്ട്. 


വാർത്തകൾ

Sign up for Newsletter



top