30
October 2020 - 7:53 am IST

Download Our Mobile App

Flash News
Archives

Crime

Hariyana Women, Women, Locked Inside Toilet

ടൊയ്‌ലെറ്റിൽ പൂട്ടിയിട്ടത് ഒരു വർഷം, യുവതിയെ വനിതാ ഓഫിസർ രക്ഷിച്ചു

Published:15 October 2020

ബുധനാഴ്ച ഇവരുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥ സംഘം യുവതിയെ ആശുപത്രിയിലാക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി യുവതി ഭക്ഷണം കഴിച്ചിട്ടെന്നും ശാരീരികമായി ഏറെ തളർന്ന അവസ്ഥയിലാണെന്നും രജനി ഗുപ്ത.

പാനിപ്പത്ത്: ഹരിയാനയിലെ ഋഷിപുരിൽ ഒരു വർഷമായി ഭർത്താവ് ടൊയ്‌ലെറ്റിൽ പൂട്ടിയിട്ടിരുന്ന സ്ത്രീയെ വനിതാ- ശിശു സംരക്ഷണ ഉദ്യോഗസ്ഥ രജനി ഗുപ്തയും സംഘവും രക്ഷിച്ചു. ബുധനാഴ്ച ഇവരുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥ സംഘം യുവതിയെ ആശുപത്രിയിലാക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി യുവതി ഭക്ഷണം കഴിച്ചിട്ടെന്നും ശാരീരികമായി ഏറെ തളർന്ന അവസ്ഥയിലാണെന്നും രജനി ഗുപ്ത.

യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ടൊയ്‌ലെറ്റിൽ നിന്നു പറത്തുവരാൻ നിർദേശിച്ചാലും വരാറില്ലെന്നുമാണ് ഭർത്താവ് പറയുന്നത്. എന്നാൽ, തങ്ങൾ അവരോടു സംസാരിച്ചെന്നും മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നിയില്ലെന്നും രജനി ഗുപ്ത പറഞ്ഞു. ഇക്കാര്യം ഡോക്റ്റർമാരാണ് പരിശോധിക്കേണ്ടത്. ഒരു സ്ത്രീയെ ടൊയ്‌ലെറ്റിൽ പൂട്ടിയിട്ടിരിക്കുന്നതായി വിവരം ലഭിച്ച പ്രകാരമാണ് ഞങ്ങൾ പരിശോധന നടത്തിയത്. കേസെടുത്തിട്ടുണ്ടെന്നും ബാക്കി നടപടിക്രമങ്ങൾ പൊലീസ് നോക്കുമെന്നും രജനി ഗുപ്ത.


വാർത്തകൾ

Sign up for Newsletter



top