30
October 2020 - 7:16 am IST

Download Our Mobile App

Flash News
Archives

Kollywood

nithya-vijay

വിജയ് സേതുപതി വീണ്ടും മലയാളത്തിൽ, നായിക നിത്യ മേനോൻ

Published:15 October 2020

നിത്യ മേനോനാണ് ചിത്രത്തിലെ നായിക. ഏറെ നാളായി മലയാള സിനിമയിൽ സഹസംവിധായികയായി പ്രവർത്തിച്ച ഇന്ദു വിഎസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക്. ജയറാമിനൊപ്പമുള്ള മാർക്കോണി മത്തായിക്ക് ശേഷം താരം മലയാളത്തിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. നിത്യ മേനോനാണ് ചിത്രത്തിലെ നായിക. ഏറെ നാളായി മലയാള സിനിമയിൽ സഹസംവിധായികയായി പ്രവർത്തിച്ച ഇന്ദു വിഎസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ദു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ വിഷയമാണ് ചിത്രത്തിൽ പറയുന്നത്.

ഈ വർഷം അവസാനത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കുകയായിരുന്നെന്നും ഇന്ദു വ്യക്തമാക്കി. പൂർണമായും കേരളത്തിലാകും ഷൂട്ടിങ്. ആന്‍റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആദാമിന്‍റെ മകൻ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി എന്നീ ചിത്രങ്ങളിൽ ഇന്ദു സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top