30
October 2020 - 7:17 am IST

Download Our Mobile App

Flash News
Archives

Religious

Navaratri, Virtual Q, Panachikkadu Dakshina Mookambika Temple

നവരാത്രിക്കാലത്ത്പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രത്തിലെത്താം; വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തി

Published:15 October 2020

ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഇവിടെ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തി.

കോട്ടയം: നവരാത്രിക്കാലത്ത് ഇന്ത്യയൊട്ടുക്കുന്നു നിന്നും ഭക്തരും കലോപാസകരും എത്തിച്ചേരുന്നയിടമാണ് പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രം. ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഇവിടെ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തി. അതിന്റെ ഭാഗമായി വെർച്വൽ ക്യൂ ആപ്പിൻ്റെ ഉദ്‌ഘാടനം ദേവസ്വം മാനേജർ കെ എൻ നാരായണൻ നമ്പൂതിരി നിർവ്വഹിച്ചു. 17 മുതൽ 26 വരെയാണ് ഇത്തവണത്തെ നവരാത്രിയാഘോഷം. 23 നാണ് പൂജവയ്‌പ് നടക്കുക 26ന് കുരുന്നുകൾ വിദ്യാരംഭം കുറിക്കും.

നവരാത്രിക്കാലത്ത് ക്ഷേത്രത്തിൽ നടക്കുന്ന ദർശനം, വിദ്യാരംഭം, കലോപാസന എന്നിവയുടെ സമയം, എത്ര ആളുകൾക്ക് ഇവിടേയ്ക്ക് പ്രവേശിക്കാം, എന്തൊക്കെയാണ് ഇതിനായി ഭക്തജനങ്ങൾ ചെയ്യേണ്ടത്, പാലിക്കേണ്ട മര്യാദകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ആപ്പിലുണ്ട്. ക്യൂ ആർ കോഡ് വഴിയോ www.apnaq.com എന്ന വെബ്‌സൈറ്റിൽ നിന്ന് നേരിട്ടോ ഇത് ലഭ്യമാകും. ഇതിന്റെ ഭാഗമായി വെർച്വൽ ക്യൂ ആപ്പിന്റെ ലോഞ്ചിങ് വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്നു. ഉദ്‌ഘാടനം ദേവസ്വം മാനേജർ കെ എൻ നാരായണൻ നമ്പൂതിരി നിർവ്വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ കെ വി ശ്രീകുമാർ, മൃദംഗ വിദ്വാൻ വാഴപ്പള്ളി ടി എസ് സതീഷ് കുമാർ തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.


വാർത്തകൾ

Sign up for Newsletter



top