30
October 2020 - 8:08 am IST

Download Our Mobile App

Flash News
Archives

Bollywood

Unfair And Lovely, ileana d'cruz, Randeep Hooda

ഇല്യാന ഡിക്രൂസയും രണ്‍ദീപ് ഹൂഡയും ഒന്നിക്കുന്ന അണ്‍ഫെയര്‍ & ലവ്ലി

Published:16 October 2020

2021 -ല്‍ ചിത്രം തീയേറ്ററുകളില്‍  എത്തും. 2019 ല്‍   റിലീസായ   സാന്‍ഡ് കി ആങ്ക് എന്ന ചിത്രത്തിന്‍റെ   തിരക്കഥകൃത്താണ് ബല്‍വിന്ദര്‍  സിങ്  ജാഞ്ചുവാസ്.

ബോളിവുഡ് താരങ്ങളായ ഇല്യാന ഡിക്രൂസയും രണ്‍ദീപ്  ഹൂഡയും ഒന്നിക്കുന്നു.  നവാഗതനായ   ബല്‍വിന്ദര്‍ സിങ് ജാഞ്ചുവാസ് സംവിധാനം  ചെയ്യുന്ന  ചിത്രത്തിന്  അണ്‍ഫെയര്‍& ലവ്ലി  എന്നാണ്  പേരിട്ടിരിക്കുന്നത്. അടുത്ത  മാസം  ചിത്രത്തിന്‍റെ ചിത്രീകരണം  തുടങ്ങും. ശകതമായ കഥാപാത്രത്തെയാണു   ഇല്യാന   ചിത്രത്തില്‍  അവതരിപ്പിക്കുന്നത്. 

2021 -ല്‍ ചിത്രം തീയേറ്ററുകളില്‍  എത്തും. 2019 ല്‍   റിലീസായ   സാന്‍ഡ് കി ആങ്ക് എന്ന ചിത്രത്തിന്‍റെ   തിരക്കഥകൃത്താണ് ബല്‍വിന്ദര്‍  സിങ്  ജാഞ്ചുവാസ്.  തപ്സി  പന്നുവായിരുന്നു  ഈ ചിത്രത്തിലെ  നായിക.  അനില്‍  കപൂറും   ജോണ്‍ എബ്രഹാമും  നായകന്മാരായ 'പകല്‍ പാന്‍റി' എന്ന ചിത്രമാണ് ഇല്യാന ഏറ്റവും  ഒടുവിലായി   നായികയായി   എത്തിയ   ചിത്രം. ചുരുങ്ങിയ  കാലംകൊണ്ടു  തന്നെ ബോളിവുഡിലും ദക്ഷിണേന്ത്യന്‍   സിനിമയിലും തന്‍റേതായ  ഇടം കണ്ടെത്തിയ    നടിയാണ്  ഇല്യാന  ഡിക്രൂസ്. രണ്‍ബീര്‍  കപൂര്‍  നായകനായ ബര്‍ഫി ആയിരുന്നു  ഇല്യാനയുടെ   ആദ്യ  ഹിന്ദി  അരങ്ങേറ്റ   ചിത്രം.  ചിത്രത്തില്‍  പ്രിയങ്ക ചോപ്രയോടൊപ്പം   മികച്ച  പ്രകടനം  ആണ്    ഇല്യാന  കാജ്ച വച്ചത്.  തുടര്‍ന്നു  നിരവധി  അവസരങ്ങള്‍   ഇല്യാനയെ തേടിയെത്തി. 


വാർത്തകൾ

Sign up for Newsletter



top