30
October 2020 - 7:07 am IST

Download Our Mobile App

Flash News
Archives

Bollywood

Kumar Sanu, Covid 19, Bollywood Singer

കുമാർ സാനുവിന് കൊവിഡ്

Published:16 October 2020

ക്റ്റോബർ 20ന് കുമാർ സാനുവിന്‍റെ അറുപത്തിമൂന്നാം ജന്മദിനമാണ്. അത് ലോസ്ആഞ്ചലസിൽ ആഘോഷിക്കാൻ 14ന് യുഎസിലേക്കു പോകാനിരിക്കുകയായിരുന്നു അദ്ദേഹം

മുംബൈ: പ്രശസ്ത ബോളിവുഡ് ഗായകൻ കുമാർ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ ഗായകസംഘമാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്റ്റോബർ 20ന് കുമാർ സാനുവിന്‍റെ അറുപത്തിമൂന്നാം ജന്മദിനമാണ്. അത് ലോസ്ആഞ്ചലസിൽ ആഘോഷിക്കാൻ 14ന് യുഎസിലേക്കു പോകാനിരിക്കുകയായിരുന്നു അദ്ദേഹം. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് യാത്ര റദ്ദാക്കിയെന്നാണു സുഹൃത്തുക്കൾ പറയുന്നത്. 

പല ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങൾ മെലഡിയുടെ ഈ രാജാവിന്‍റെ പേരിലുണ്ട്. സൽമാൻ ഖാൻ അവതാരകനാവുന്ന "ബിഗ് ബോസ് 14' പരിപാടിയിൽ സാനുവിന്‍റെ മകൻ ജാനും മത്സരാർഥിയാണ്.


വാർത്തകൾ

Sign up for Newsletter



top