30
October 2020 - 6:59 am IST

Download Our Mobile App

Flash News
Archives

Football

uefa-nations-league-updates

പോ​ർ​ച്ചു​ഗ​ലി​നു വ​ൻ ജ​യം

Published:16 October 2020

ലി​സ്ബ​ൺ: യു​വേ​ഫ നാ​ഷ​ന്‍സ് ലീ​ഗി​ല്‍ ഫ്രാ​ന്‍സി​ന്‍റെ​യും പോ​ര്‍ച്ചു​ഗ​ലി​ന്‍റെ​യും വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ല്‍ സ്വീ​ഡ​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് തോ​ല്‍പ്പി​ച്ച​ത്.

ഫ്രാ​ൻ​സി​നും വി​ജ​യം

ലി​സ്ബ​ൺ: യു​വേ​ഫ നാ​ഷ​ന്‍സ് ലീ​ഗി​ല്‍ ഫ്രാ​ന്‍സി​ന്‍റെ​യും പോ​ര്‍ച്ചു​ഗ​ലി​ന്‍റെ​യും വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ല്‍ സ്വീ​ഡ​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് തോ​ല്‍പ്പി​ച്ച​ത്. കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ അ​ഭാ​വ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​ണ് പോ​ര്‍ച്ചു​ഗ​ലി​ന്‍റെ നേ​ട്ടം. 21ാം മി​നു​ട്ടി​ല്‍ ജോ​റ്റ​യു​ടെ അ​സി​സ്റ്റി​ല്‍ ബെ​ര്‍ണാ​ഡോ സി​ല്‍വ പോ​ര്‍ച്ചു​ഗ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. 44ാം മി​നു​ട്ടി​ല്‍ കാ​ന്‍സി​ലോ ജോ​യു​ടെ അ​സി​സ്റ്റി​ല്‍ ഡി​യേ​ഗോ ജോ​റ്റ പോ​ര്‍ച്ചു​ഗ​ലി​ന് ര​ണ്ടാം ഗോ​ള്‍ സ​മ്മാ​നി​ച്ചു. 72ാം മി​നു​ട്ടി​ല്‍ ജോ​റ്റ ത​ന്നെ​യാ​ണ് പോ​ര്‍ച്ചു​ഗ​ലി​ന്‍റെ മൂ​ന്നാം ഗോ​ളും നേ​ടി​യ​ത്. 52 ശ​ത​മാ​നം പ​ന്ത​ട​ക്ക​ത്തി​ല്‍ സ്വീ​ഡ​ന്‍ മു​ന്നി​ട്ട് നി​ന്ന​പ്പോ​ള്‍ 8നെ​തി​രേ 16 ഗോ​ള്‍ശ്ര​മ​വു​മാ​യി ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ര്‍ച്ചു​ഗ​ല്‍ കൈ​യ​ടി നേ​ടി. 
   
ഗ്രൂ​പ്പ് മൂ​ന്നി​ല്‍ 10 പോ​യി​ന്‍റു​മാ​യി പോ​ര്‍ച്ചു​ഗ​ലാ​ണ് മു​ന്നി​ല്‍. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഫ്രാ​ന്‍സി​നും 10 പോ​യി​ന്‍റ് ത​ന്നെ​യു​ണ്ടെ​ങ്കി​ലും ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ പോ​ര്‍ച്ചു​ഗ​ലാ​ണ് മു​ന്നി​ല്‍. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഫ്രാ​ന്‍സ് 2-1ന് ​ക്രൊ​യേ​ഷ്യ​യെ തോ​ല്‍പ്പി​ച്ചു.
    4-3-1-2 ഫോ​ര്‍മേ​ഷ​നി​ലി​റ​ങ്ങി​യ ഫ്രാ​ന്‍സി​നെ 4-2-3-1 ഫോ​ര്‍മേ​ഷ​നി​ലാ​ണ് ക്രൊ​യേ​ഷ്യ നേ​രി​ട്ട​ത്. എ​ട്ടാം മി​നു​ട്ടി​ല്‍ അ​ന്‍റോ​ണി​യോ ഗ്രി​സ്മാ​നി​ലൂ​ടെ ഫ്രാ​ന്‍സ് അ​ക്കൗ​ണ്ട് തു​റ​ന്ന​പ്പോ​ള്‍ 64ാം മി​നു​ട്ടി​ല്‍ നി​ക്കോ​ള വ്ളാ​സി​ക് ഗോ​ള്‍മ​ട​ക്കി. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ 79ാം മി​നു​ട്ടി​ല്‍  കൈലിയ​ന്‍ എം​ബാ​പ്പെ ഫ്രാ​ന്‍സി​ന്‍റെ വി​ജ​യ​ഗോ​ള്‍ നേ​ടു​ക​യാ​യി​രു​ന്നു. 51 ശ​ത​മാ​നം പ​ന്ത​ട​ക്ക​ത്തി​ലും അഞ്ചിനെതി​രേ ഒമ്പതു  ഗോ​ള്‍ശ്ര​മ​ത്തി​ലും മു​ന്നി​ട്ട് നി​ല്‍ക്കാ​ന്‍ ക്രൊ​യേ​ഷ്യ​ക്ക് സാ​ധി​ച്ചു​വെ​ങ്കി​ലും വി​ജ​യം സ്വ​ന്ത​മാ​ക്കാ​നാ​യി​ല്ല. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബെ​ല്‍ജി​യം 2-1ന് ​ഐ​സ്ല​ന്‍ഡി​നെ തോ​ല്‍പ്പി​ച്ചു. 
  ഒ
​മ്പ​താം മി​നു​ട്ടി​ല്‍ റോ​മ​ലു ലു​ക്കാ​ക്കു​വി​ലൂ​ടെ ബെ​ല്‍ജി​യം അ​ക്കൗ​ണ്ട് തു​റ​ന്ന​പ്പോ​ള്‍ 17ാം മി​നു​ട്ടി​ല്‍ ബി​ര്‍ക്കി​ര്‍ സെ​വാ​ഴ്സ​ന്‍ ഐ​സ്ല​ന്‍ഡി​നാ​യി സ​മ​നി​ല ഗോ​ള്‍ നേ​ടി. 38ാം മി​നു​ട്ടി​ല്‍ പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കി റോ​മ​ലു ലു​ക്കാ​ക്കു ബെ​ല്‍ജി​യ​ത്തി​ന് വി​ജ​യ​ഗോ​ള്‍ സ​മ്മാ​നി​ച്ചു. 63 ശ​ത​മാ​നം പ​ന്ത​ട​ക്ക​ത്തി​ല്‍ മു​ന്നി​ട്ട് നി​ന്ന് ബെ​ല്‍ജി​യം 5നെ​തി​രേ 9 ഗോ​ള്‍ശ്ര​മ​വും ന​ട​ത്തി. 
 
ഗ്രൂ​പ്പ് 2ല്‍ 9 ​പോ​യി​ന്‍റു​ള്ള ബെ​ല്‍ജി​യ​മാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഐ​സ്‌​ല​ന്‍ഡി​ന് ഒ​രു മ​ത്സ​രം പോ​ലും വി​ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​ന് ഡെ​ന്‍മാ​ര്‍ക്കി​ന് മു​ന്നി​ല്‍ അ​ടി​പ​ത​റി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ഡെ​ന്‍മാ​ര്‍ക്ക് ഇം​ഗ്ല​ണ്ടി​നെ തോ​ല്‍പ്പി​ച്ച​ത്. 35ാം മി​നു​ട്ടി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ക്രി​സ്റ്റ്യ​ന്‍ എ​റി​ക്സ​നാ​ണ് ഡെ​ന്‍മാ​ര്‍ക്കി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഇ​റ്റ​ലി-​ഡെ​ന്‍മാ​ര്‍ക്ക് മ​ത്സ​രം 1-1 സ​മ​നി​ല​യി​ലും ക​ലാ​ശി​ച്ചു. 16ാം മി​നു​ട്ടി​ല്‍ ലോ​റ​ന്‍സോ പെ​ല്ലി​ഗ്രി​നി ഇ​റ്റ​ലി​ക്കു​വേ​ണ്ടി വ​ല​കു​ലു​ക്കി​യ​പ്പോ​ള്‍ ഡോ​നി വാ​ന്‍ ഡി ​ബീ​ക്കാ​ണ് ഹോ​ള​ണ്ടി​നാ​യി ല​ക്ഷ്യം ക​ണ്ട​ത്.

പോ​ള​ണ്ട് മുന്നിൽ

യു​വേഫ നേ​ഷ​ന്‍സ് ലീ​ഗി​ല്‍ ബോ​സ്‌​നി​യ ആ​ന്‍റ് ഹെ​ര്‍സ​ഗോ​വി​ന​യെ എ​തി​രി​ല്ലാ​ത്ത 3 ഗോ​ളു​ക​ള്‍ക്ക് ത​ക​ര്‍ത്തു പോ​ള​ണ്ട്. ഇ​തോ​ടെ പൂ​ള്‍ എ​യി​ല്‍ ഗ്രൂ​പ്പ് എ​യി​ല്‍ ഇ​റ്റ​ലി​യെ മ​റി​ക​ട​ന്നു ഒ​ന്നാ​മ​ത് എ​ത്താ​നും അ​വ​ര്‍ക്ക് ആ​യി. 2 ഗോ​ളു​ക​ള്‍ അ​ടി​ച്ചും ഒ​രു ഗോ​ള്‍ അ​ടി​പ്പി​ച്ചും ത​ന്‍റെ മി​ക​വ് മു​ഴു​വ​ന്‍ പു​റ​ത്ത് എ​ടു​ത്ത റോ​ബ​ര്‍ട്ട് ലെ​വ​ണ്ടോ​സ്‌​കി ആ​ണ് പോ​ള​ണ്ടി​നു ജ​യം സ​മ്മാ​നി​ച്ച​ത്. 14 മ​ത്തെ മി​നി​റ്റി​ല്‍ ലെ​വ​ണ്ടോ​സ്‌​കി​യെ വീ​ഴ്ത്തി​യ​തി​നു ബോ​സ്‌​നി​യ താ​രം ആ​ന​ല്‍ അ​ഹ്മ​ദോ​സി​ച് ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട​ത് മ​ത്സ​ര​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യി.
 
തു​ട​ര്‍ന്ന് 10 പേ​രു​മാ​യി ചു​രു​ങ്ങി​യ ബോ​സ്‌​നി​യ​ക്ക് എ​തി​രെ പോ​ള​ണ്ട് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ആ​ണ് തു​റ​ന്ന​ത്. ഇ​തി​ന്‍റെ ഫ​ലം ആ​യി​രു​ന്നു 40 മ​ത്തെ മി​നി​റ്റി​ല്‍ കാ​മി​ലി​ന്‍റെ പാ​സി​ല്‍ നി​ന്നു ലെ​വ നേ​ടി​യ ഗോ​ള്‍. തു​ട​ര്‍ന്ന് 45 മ​ത്തെ മി​നി​റ്റി​ല്‍ ലെ​വ​യു​ടെ ക്രോ​സി​ല്‍ നി​ന്നു ഹെ​ഡ​റി​ലൂ​ടെ ഗോ​ള്‍ നേ​ടി​യ ക​രോ​ള്‍ ലി​ന​റ്റി പോ​ള​ണ്ട് ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. തു​ട​ര്‍ന്ന് ര​ണ്ടാം പ​കു​തി​യി​ല്‍ 52 മ​ത്തെ മി​നി​റ്റി​ല്‍ ക്ലി​ഞ്ചി​ന്‍റെ പാ​സി​ല്‍ ത​ന്‍റെ ര​ണ്ടാം ഗോ​ള്‍ ക​ണ്ട​ത്തി​യ ലെ​വ​ണ്ടോ​സ്‌​കി പോ​ളി​ഷ് ജ​യം പൂ​ര്‍ത്തി​യാ​ക്കു​ക ആ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top