30
October 2020 - 7:11 am IST

Download Our Mobile App

Flash News
Archives

Updates

Inflation

വി​ല​ക്ക​യ​റ്റം കു​തി​ക്കു​ന്നു

Published:16 October 2020

പ​ലി​ശ നി​ര​ക്ക് കു​റ​ച്ച് വി​പ​ണി​യി​ലേ​ക്ക് പ​ണ​മൊ​ഴു​ക്ക് വ​ര്‍ധി​പ്പി​ച്ച് വി​പ​ണി​യെ ച​ലി​പ്പി​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ​ല നി​ല​പാ​ടു​ക​ളും എ​ടു​ത്ത​ത്. എ​ന്നാ​ല്‍ ഇ​ത് വ​ലി​യ മാ​റ്റ​ങ്ങ​ള്‍ ഒ​ന്നും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​ന്ന​ലെ മു​ത​ലു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മും​ബൈ: വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ര്‍ത്താ​നു​ള്ള റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​വു​ന്നി​ല്ല​ന്ന് വി​ല​യി​രു​ത്ത​ല്‍. സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ല്‍ ഭ​ക്ഷ്യ ഉ​ത്പ​ന്ന വി​ല​ക്ക​യ​റ്റം 8.17 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി. ഓ​ഗ​സ്റ്റി​ല്‍ ഇ​ത് 3.84 ശ​ത​മാ​ന​മാ​യി​രു​ന്നു. പ​ച്ച​ക്ക​റി വി​ല​ക്ക​യ​റ്റം 36.54 ശ​ത​മാ​ന​മാ​ണ്. ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ല​യി​ല്‍ 107 ശ​ത​മ​നം വ​ര്‍ധ​ന​യു​ണ്ട്. ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം മൊ​ത്ത വി​ല​സൂ​ചി​ക​യി​ലും വ​ര്‍ധ​ന​യു​ണ്ടാ​ക്കി.

പ​ലി​ശ നി​ര​ക്ക് കു​റ​ച്ച് വി​പ​ണി​യി​ലേ​ക്ക് പ​ണ​മൊ​ഴു​ക്ക് വ​ര്‍ധി​പ്പി​ച്ച് വി​പ​ണി​യെ ച​ലി​പ്പി​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ​ല നി​ല​പാ​ടു​ക​ളും എ​ടു​ത്ത​ത്. എ​ന്നാ​ല്‍ ഇ​ത് വ​ലി​യ മാ​റ്റ​ങ്ങ​ള്‍ ഒ​ന്നും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​ന്ന​ലെ മു​ത​ലു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. മൊ​ത്ത​വി​ല അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പ​നി​ര​ക്ക് 1.32 ശ​ത​മാ​ന​മാ​യി​ട്ടാ​ണ് വ​ര്‍ധി​ച്ച​ത്. മു​ന്‍വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ഇ​ത് 0.33 ശ​ത​മാ​ന​മാ​യി​രു​ന്നു. ഈ ​വ​ര്‍ഷം ഓ​ഗ​സ്റ്റി​ല്‍ 0.16 ശ​ത​മാ​ന​മാ​യി​രു​ന്നു മൊ​ത്ത​വി​ല അ​ടി​സ്ഥാ​ന​മാ​ക്കി​യി​ട്ടു​ള്ള പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്. 

നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ വി​ല​യി​ലും വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഓ​ഗ​സ്റ്റി​ല്‍ 1.27 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​തെ​ങ്കി​ല്‍ സെ​പ്റ്റം​ബ​റി​ല്‍ 1.61 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നു. ഭ​ക്ഷ്യ മേ​ഖ​ല​യി​ലും നി​ര്‍മാ​ണ മേ​ഖ​ല​യി​ലും വ​ന്ന വി​ല​ക്ക​യ​റ്റ​മാ​ണ് മൊ​ത്ത വി​ല സൂ​ചി​ക​യി​ല്‍ പ്ര​ക​ട​മാ​കു​ന്ന​ത്. ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് ഡി​മാ​ൻ​ഡ് വ​ര്‍ധി​പ്പി​ക്കാ​ന്‍ ബാ​ങ്ക് വാ​യ്പ​ക​ളി​ലൂ​ടെ​യും മ​റ്റും ശ്ര​മം ന​ട​ക്കു​മ്പോ​ള്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ വി​ല​ക്ക​യ​റ്റ സ​മ്മ​ര്‍ദ​ത്തി​ലാ​കു​ന്ന​ത് ഇ​തി​നു ഭീ​ഷ​ണി​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top