30
October 2020 - 6:36 am IST

Download Our Mobile App

Flash News
Archives

Market

Gold

സ്വ​ര്‍ണ​വി​ലയിൽ വീണ്ടും ഇടിവ്

Published:16 October 2020

ര​ണ്ടു​ദി​വ​സം പ​വ​ന്‍വി​ല 37,560 രൂ​പ​യി​ല്‍ തു​ട​ര്‍ന്ന ശേ​ഷ​മാ​ണ് വി​ല വീ​ണ്ടും കു​റ​ഞ്ഞ​ത്. ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല​യി​ടി​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്.

കൊ​ച്ചി: കേ​ര​ള വി​പ​ണി​യി​ല്‍ സ്വ​ര്‍ണ വി​ല പ​വ​ന് 200 രൂ​പ കു​റ​ഞ്ഞ് 37,360 രൂ​പ​യാ​യി. 4670 രൂ​പ​യാ​യി​രു​ന്നു ഇ​ന്ന​ലെ ഗ്രാ​മി​ന്‍റെ വി​ല. ര​ണ്ടു​ദി​വ​സം പ​വ​ന്‍വി​ല 37,560 രൂ​പ​യി​ല്‍ തു​ട​ര്‍ന്ന ശേ​ഷ​മാ​ണ് വി​ല വീ​ണ്ടും കു​റ​ഞ്ഞ​ത്. ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല​യി​ടി​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്.

അ​ന്ത​ര്‍ദേ​ശീ​യ വി​പ​ണി​യി​ല്‍ സ്‌​പോ​ട്ട് ഗോ​ള്‍ഡ് വി​ല ഔ​ണ്‍സി​ന് നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞ് 1,906.39 ഡോ​ള​ര്‍ നി​ല​വാ​ര​ത്തി​ലെ​ത്തി. ഈ​യാ​ഴ്ച ത​ന്നെ വി​ല​യി​ല്‍ ഒ​രു ശ​ത​മാ​ന​ത്തോ​ള​മാ​ണ് കു​റ​വു​ണ്ട​യ​ത്. യു​എ​സ് ഉ​ത്തേ​ജ​ന പാ​ക്കെ​ജ് സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍ക്കു​ന്ന​തും ഡോ​ള​ര്‍ ക​രു​ത്താ​ര്‍ജി​ച്ച​തു​മാ​ണ് ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍ണ​വി​ല കു​റ​യാ​നി​ട​യാ​ക്കി​യ​ത്.

പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ സ്വ​ര്‍ണ​ത്തെ ആ​ശ്ര​യി​ച്ച നി​ക്ഷേ​പ​ക​ര്‍ സ്വ​ര്‍ണം വി​റ്റ് ലാ​ഭം എ​ടു​ക്കു​ന്ന​താ​ണ് ഇ​ട​യ്ക്ക് വി​ല ഇ​ടി​വി​ലേ​ക്ക് ന​യി​ച്ച​ത്. അ​തേ​സ​മ​യം അ​ടു​ത്ത 12 മാ​സ​ത്തി​നു​ള്ളി​ൽ സ്വ​ര്‍ണ വി​ല​യി​ൽ 10-15 ശ​ത​മാ​നം വ​രെ വ​ര്‍ധി​ന ഉ​ണ്ടാ​യേ​ക്കാമെ​ന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


വാർത്തകൾ

Sign up for Newsletter



top