30
October 2020 - 7:15 am IST

Download Our Mobile App

Flash News
Archives

Market

Rubber

റ​ബ​റി​ന് നേ​രി​യ പ്ര​തീ​ക്ഷ; വി​ല ഉ​യ​രു​ന്നു

Published:16 October 2020

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ റ​ബ​ര്‍ വി​ല ഉ​യ​രു​ന്നു. കൊ​വി​ഡി​നു ശേ​ഷം ചൈ​ന​യു​ള്‍പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ വ്യ​വ​സാ​യം പൂ​ര്‍വ സ്ഥി​തി​യി​ലാ​യ​തും റ​ബ​ര്‍ ഉ​ത്പാ​ദ​ക രാ​ഷ്‌​ട്ര​ങ്ങ​ളി​ല്‍ ഉ​ത്പാ​ദ​നം ത​ട​സ​പ്പെ​ട്ട​തു​മാ​ണ് വി​ല ഉ​യ​ര്‍ച്ച​യ്ക്ക് കാ​ര​ണ​മാ​യ​ത്.

കൊ​ച്ചി: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ റ​ബ​ര്‍ വി​ല ഉ​യ​രു​ന്നു. കൊ​വി​ഡി​നു ശേ​ഷം ചൈ​ന​യു​ള്‍പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ വ്യ​വ​സാ​യം പൂ​ര്‍വ സ്ഥി​തി​യി​ലാ​യ​തും റ​ബ​ര്‍ ഉ​ത്പാ​ദ​ക രാ​ഷ്‌​ട്ര​ങ്ങ​ളി​ല്‍ ഉ​ത്പാ​ദ​നം ത​ട​സ​പ്പെ​ട്ട​തു​മാ​ണ് വി​ല ഉ​യ​ര്‍ച്ച​യ്ക്ക് കാ​ര​ണ​മാ​യ​ത്. വി​ല ഇ​നി​യും ഉ​യ​രു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് വി​പ​ണി​യി​ല്‍ നി​ന്നു​ള്ള​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കി​ലോ​ഗ്രാ​മി​ന് 147 രൂ​പ​യും ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ 135 രൂ​പ​യു​മാ​ണ് വി​ല.

റ​ബ​ര്‍ അ​ധി​ഷ്ഠി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ഏ​റ്റ​വു​മ​ധി​കം നി​ര്‍മി​ക്കു​ന്ന ചൈ​ന ലോ​ക്ഡൗ​ണി​നു ശേ​ഷം റ​ബ​ര്‍ വാ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ച​ര​ക്ക് എ​ടു​ക്കാ​തി​രു​ന്ന ക​മ്പ​നി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് ച​ര​ക്ക് എ​ടു​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ നേ​രി​ട്ട് ച​ര​ക്ക് എ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത തു​ലോ കു​റ​വാ​ണ്. പ​ക്ഷെ ആ​ഗോ​ള വി​ല ഉ​യ​രു​ന്ന​ത് ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ളി​ല്‍ വി​ല ഉ​യ​ര്‍ത്തും. ഷാ​ങ്ഹാ​യ് വി​പ​ണി​യി​ല്‍ വി​ല ഓ​രോ ദി​വ​സ​വും ഉ​യ​രു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

അ​തേ​സ​മ​യം, വി​പ​ണി​യി​ല്‍ റ​ബ​റി​ന്‍റെ ക്ഷാ​മ​വും വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. താ​യ്‌​ലാ​ന്‍ഡി​ലെ തു​ട​ര്‍ച്ച​യാ​യ മ​ഴ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്നു. ലി​ന്‍ഫ കൊ​ടു​ങ്കാ​റ്റി​നെ തു​ട​ര്‍ന്ന് വി​യ​റ്റ്‌​നാ​മി​ലും ക​ന​ത്ത മ​ഴ​യാ​ണ്. മാ​ത്ര​മ​ല്ല, താ​യ്‌​ലാ​ന്‍ഡി​ലും മ​ലേ​ഷ്യ​യി​ലും അ​ട​ക്കം വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും റ​ബ​ര്‍ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ല്‍ റ​ബ​ര്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 6.8 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യി ദി ​അ​സോ​സി​യേ​ഷ​ന്‍ ഒ​ഫ് നാ​ച്ചു​റ​ല്‍ റ​ബ​ര്‍ പ്രൊ​ഡ്യൂ​സി​ങ് ക​ണ്‍ട്രീ​സ് (എ​എ​ന്‍ആ​ര്‍പി​സി) ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​വ​ര്‍ഷം ഇ​തു​വ​രെ​യു​ള്ള ഉ​ത്പാ​ദ​നം 12.90 മി​ല്യ​ണ്‍ ട​ണ്ണാ​ണ്.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ലാ​റ്റെ​ക്‌​സി​ന് ക്ഷാ​മം നേ​രി​ടു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ര്‍ത്ഥ്യം. അ​തു​കൊ​ണ്ടു ത​ന്നെ വി​ല​യി​ലെ വ​ര്‍ധ​ന തു​ട​രാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ കൊ​വി​ഡ് വ്യാ​പ​നം തു​ട​ര്‍ന്നാ​ല്‍ റ​ബ​ര്‍ വി​പ​ണി​യെ​യും അ​ത് ബാ​ധി​ച്ചേ​ക്കാം.

എ​എ​ന്‍ആ​ര്‍പി​സി​യു​ടെ ക​ണ​ക്കു​പ്ര​കാ​രം ആ​ഗോ​ള റ​ബ​ര്‍ ഉ​പ​ഭോ​ഗ​ത്തി​ലും ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 8.4 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 12.61 മി​ല്യ​ണ്‍ ട​ണ്ണാ​ണ് ഈ ​വ​ര്‍ഷ​ത്തെ ഉ​പ​ഭോ​ഗം. എ​ന്നാ​ല്‍ വ​രും മാ​സ​ങ്ങ​ളി​ല്‍ ഈ ​കു​റ​വ് നി​ക​ത്ത​പ്പെ​ടു​ക​യും വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ ഉ​പ​ഭോ​ഗ​ത്തി​ലെ കു​റ​വ് 1.8 ശ​ത​മാ​ന​മാ​യി മാ​റു​ക​യും ചെ​യ്യു​മെ​ന്നാ​ണ് എ​എ​ന്‍ആ​ര്‍പി​സി​യു​ടെ പ്ര​തീ​ക്ഷ. സെ​പ്റ്റം​ബ​റി​ല്‍ റ​ബ​ര്‍ വി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​എ​ന്‍ആ​ര്‍പി​സി പ​റ​യു​ന്നു. ഓ​ഗ​സ്റ്റി​ലെ വി​ല​യി​ല്‍ നി​ന്ന് ശ​രാ​ശ​രി വി​ല 13.8 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ബാ​ങ്കോ​ക്ക് വി​പ​ണി​യി​ല്‍ 5.9 ശ​ത​മാ​ന​വും കോ​ലാ​ലം​പൂ​രി​ല്‍ 4.7 ശ​ത​മാ​ന​വും കോ​ട്ട​യ​ത്ത് 3.5 ശ​ത​മാ​ന​വും ശ​രാ​ശ​രി വി​ല​യു​യ​ര്‍ച്ച​യു​ണ്ടാ​യി.


വാർത്തകൾ

Sign up for Newsletter



top