30
October 2020 - 8:02 am IST

Download Our Mobile App

Flash News
Archives

World

USA, Covid Vaccine, Covid  19, Coronavirus

നവംബറോടെ യുഎസിൽ കൊവിഡ് വാക്സിൻ: ഫൈസർ

Published:17 October 2020

ജർമൻ ബയോടെക്നോളജി കമ്പനി ബയോഎൻടെക്കുമായി സഹകരിച്ച് തങ്ങൾ വികസിപ്പിക്കുന്ന വാക്സിൻ നവംബറിൽ യുഎസ് സർക്കാരിന്‍റെ അംഗീകാരത്തിന് അപേക്ഷിക്കുമെന്നാണ് ഫൈസർ അവകാശപ്പെടുന്നത്. 

ന്യൂയോർക്ക് : നവംബർ അവസാനത്തോടെ യുഎസിന് കൊവിഡ് വാക്സിൻ ഉണ്ടാകുമെന്ന് പ്രമുഖ അമെരിക്കൻ ഔഷധ നിർമാതാക്കളായ ഫൈസർ. ജർമൻ ബയോടെക്നോളജി കമ്പനി ബയോഎൻടെക്കുമായി സഹകരിച്ച് തങ്ങൾ വികസിപ്പിക്കുന്ന വാക്സിൻ നവംബറിൽ യുഎസ് സർക്കാരിന്‍റെ അംഗീകാരത്തിന് അപേക്ഷിക്കുമെന്നാണ് ഫൈസർ അവകാശപ്പെടുന്നത്. 

44,000 പേരിൽ നടത്തിയ പരീക്ഷണങ്ങളുടെ സുരക്ഷാ ഡാറ്റ കാത്തിരിക്കുകയാണു കമ്പനി. അടുത്ത മാസത്തോടെ അതു ലഭിക്കും. അതോടെ യുഎസ് സർക്കാരിന്‍റെ അംഗീകാരം തേടും. നവംബർ മൂന്നാം വാരത്തോടെ ഇതിനു കഴിയുമെന്നാണു കരുതുന്നത്. നവംബറിൽ യുഎസിനു കൊവിഡ് വാക്സിൻ ഉണ്ടാകുമെന്ന് നേരത്തേ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, നവംബർ മൂന്നിനു നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുൻപ് വാക്സിൻ ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.

ഇതിനിടെ, റഷ്യൻ വാക്സിൻ സ്ഫുട്നിക് അഞ്ചിന്‍റെ പരീക്ഷണങ്ങൾ ഇന്ത്യയിൽ ഉടൻ പുനരാരംഭിക്കുമെന്നാണു സൂചനകൾ. ഡോ. റെഡ്ഡീസാണ് ഇവിടെ ക്ലിനിക്കൽ ട്രയൽ നടത്തുന്നത്. ലോകത്ത് പത്തോളം കൊവിഡ് വാക്സിനുകളാണ് അന്തിമ ഘട്ടം പരീക്ഷണങ്ങളിലുള്ളത്. ഓക്സ്ഫഡിന്‍റെ വാക്സിൻ ഇതിൽ പ്രമുഖമാണ്. ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിൻ നിർമിക്കുന്നത്. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ മാർച്ചോടെ ഇന്ത്യയിൽ കൊവിഡ് വാക്സിൻ ഉണ്ടാകുമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. ഭാരത് ബയോടെക് വികസിപ്പിക്കുന്ന ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിനും അന്തിമ ഘട്ടം പരീക്ഷണങ്ങളിലാണ്. 


വാർത്തകൾ

Sign up for Newsletter



top