30
October 2020 - 8:02 am IST

Download Our Mobile App

Flash News
Archives

Hollywood

hbo

ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

Published:17 October 2020

ചാനലിന്‍റെ ഉടമസ്ഥരായ വാർണർ മീഡിയ ഇന്‍റർനാഷണലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 15ഓടെയാണ് സംപ്രേണം നിർത്തുന്നത്. ഇന്ത്യയും പാകിസ്ഥാനും കൂടാതെ ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലും ഈ ചാനലുകൾ  ലഭിക്കില്ല.

അമെരിക്കൻ ടെലിവിഷൻ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യുബി എന്നിവ ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംപ്രേഷണം നിർത്തുന്നു. ചാനലിന്‍റെ ഉടമസ്ഥരായ വാർണർ മീഡിയ ഇന്‍റർനാഷണലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 15ഓടെയാണ് സംപ്രേണം നിർത്തുന്നത്. ഇന്ത്യയും പാകിസ്ഥാനും കൂടാതെ ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലും ഈ ചാനലുകൾ  ലഭിക്കില്ല.

കാർട്ടൂൺ നെറ്റ് വർക്കും, പോഗോയും വാർണർ മീഡിയയുടെ കീഴിലുള്ളതാണ്. എന്നാൽ ഇവ ഇന്ത്യയിൽ സംപ്രേഷണം തുടരും. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലെ സംപ്രേഷണം എച്ച്ബിഒ അവസാനിപ്പിക്കുന്നത്.

തങ്ങളുടെ ബ്രാൻഡുകളെ വീടുകളിലേക്ക് സ്വീകരിച്ച എല്ലാ പങ്കാളികൾക്കും നന്ദി പറയുന്നതായി വാർണർ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാർഥ് ജയിൻ പറഞ്ഞു. വാർണർ മീഡിയയയുടെ മുംബൈ, ന്യൂഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകൾ തുടർന്നും പ്രവർത്തിക്കും. കുട്ടികളുടെ ചാനലുകളുടെ മേൽനോട്ടത്തിനായാണ് ഇത്. 

 


വാർത്തകൾ

Sign up for Newsletter



top