30
October 2020 - 8:01 am IST

Download Our Mobile App

Flash News
Archives

Kollywood

meghna

എന്നും എപ്പോഴും നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു; ചിരുവിന് ആശംസകൾ നേർന്ന് മേഘ്ന

Published:17 October 2020

ഇപ്പോഴിതാ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് ആരാധകരുടെ കണ്ണ് നനയിക്കുന്നത്. 'എന്‍റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും നിന്നെ സ്‌നേഹിച്ചു കൊണ്ടിരിക്കുന്നു...' എന്നാണ് മേഘ്‌ന ആശംസയായി കുറിച്ചിരിക്കുന്നത്.

സിനിമാലോകത്തെ കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജിവി സര്‍ജയുടെ അന്ത്യം. എന്നാൽ ആരാധകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വലിയ പിന്തുണയാണ് സങ്കടകരമായ സാഹചര്യത്തില്‍ മേഘ്‌നയക്കും കുടുംബത്തിനും താങ്ങായത്. ഇതിനിടെ ചിരഞ്ജീവിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്‍റെ ചിത്രം കൂടി ചേര്‍ത്തുകൊണ്ടുള്ള മേഘ്‌ന രാജിന്‍റെ 'ബേബി ഷവര്‍' ഫോട്ടൊകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് ആരാധകരുടെ കണ്ണ് നനയിക്കുന്നത്. 'എന്‍റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും നിന്നെ സ്‌നേഹിച്ചു കൊണ്ടിരിക്കുന്നു...' എന്നാണ് മേഘ്‌ന ആശംസയായി കുറിച്ചിരിക്കുന്നത്. നിറഞ്ഞുചിരിക്കുന്ന ചിരഞ്ജീവിയുടെ ചിത്രവും ആശംസയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നു.

ആശംസകളുമായും സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായും നിരവധി ആരാധകരാണ് കുറിപ്പിന് താഴെ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മേഘ്ന പങ്കുവച്ച 'ബേബി ഷവർ' വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

Happy Birthday My World! @chirusarja I LOVE YOU! Forever and Always!

A post shared by Meghana Raj Sarja (@megsraj) on

 


വാർത്തകൾ

Sign up for Newsletter



top