30
October 2020 - 7:51 am IST

Download Our Mobile App

Flash News
Archives

World

Covid 19 US, US Election, Election News

പോരാട്ട സംസ്ഥാനങ്ങളിൽ കൊവിഡ് കൂടുന്നു; യുഎസ് ഇലക്ഷൻ ആശങ്കയിൽ

Published:17 October 2020

ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊവിഡ് ബാധിച്ച രാജ്യമാണ് അമെരിക്ക. ഏറ്റവുമധികം മരണവും യുഎസിലാണ്. ഇതു മുൻനിർത്തി മാസങ്ങളായി സുരക്ഷിതമായ വോട്ടിങ്ങിനുള്ള തയാറെടുപ്പുകൾ നടത്തുകയാണ്

മാഡിസൺ: നവംബർ മൂന്നിനു പ്രസിഡന്‍റ് തെരഞ്ഞെടുപ്പു നടക്കുന്ന അമെരിക്കയിൽ ഡോണൾഡ് ട്രംപും ജോ ബൈഡനും തമ്മിൽ രൂക്ഷമായ പോരാട്ടത്തിലുള്ള നിർണായക സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. ഇതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ആശങ്കയും ഏറുകയാണ്. വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം ഈ ആശങ്കയുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊവിഡ് ബാധിച്ച രാജ്യമാണ് അമെരിക്ക. ഏറ്റവുമധികം മരണവും യുഎസിലാണ്. ഇതു മുൻനിർത്തി മാസങ്ങളായി സുരക്ഷിതമായ വോട്ടിങ്ങിനുള്ള തയാറെടുപ്പുകൾ നടത്തുകയാണ്. മാസങ്ങളുടെ ആസൂത്രണത്തിനു ശേഷവും നിർണായക സംസ്ഥാനങ്ങളിൽ കേസുകൾ കൂടുന്നു എന്നതാണു ശ്രദ്ധേയം. പ്രചാരണത്തിന്‍റെ അവസാന നാളുകളിൽ തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ പിന്മാറുമോ എന്ന ആശങ്ക റിപ്പബ്ലിക്കൻ പാർട്ടിക്കും ഡെമൊക്രറ്റുകൾക്കുമുണ്ട്. പ്രാദേശിക സ്വാധീനമുള്ള നേതാക്കൾ രോഗബാധിതരാവുകയോ ക്വാറന്‍റൈനിലാവുകയോ ചെയ്താലും പ്രശ്നമാവും. ബാക്ക് അപ് ഉദ്യോഗസ്ഥരെയും പ്രവർത്തകരെയും കണ്ടെത്തേണ്ട അവസ്ഥയുണ്ട്. ജനങ്ങളെ വോട്ടെടുപ്പിന് ഇറക്കാനും വിഷമം. നീളവും അകലവുമുള്ള ക്യൂകൾ അടക്കം അസൗകര്യങ്ങൾ നേരിടണം.

സ്വിങ് സ്റ്റേറ്റുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോവ, മിഷിഗൺ, മിനസോട്ട, പെൻസിൽവാനിയ, ഒഹിയോ, വിസ്കോൺസിൻ എന്നിവിടങ്ങളിലെല്ലാം കേസുകൾ കൂടുന്നുണ്ട്. രോഗബാധിതരുടെ വർധനയിൽ റെക്കോഡ് സൃഷ്ടിച്ചു ഈയാഴ്ച വിസ്കോൺസിൻ. മരണത്തിലും ആശുപത്രിയിലായവരുടെ എണ്ണത്തിലും വർധനയാണ്. ഇതേത്തുടർന്ന് വിസ്കോൺസിനിൽ പുതിയ ഫീൽഡ് ആശുപത്രി തുറക്കേണ്ടിവന്നു.


വാർത്തകൾ

Sign up for Newsletter



top