30
October 2020 - 7:37 am IST

Download Our Mobile App

Flash News
Archives

Mollywood

miya

വിവാഹ ശേഷം സിഐഡിയായി മിയയുടെ തിരിച്ചുവരവ്

Published:17 October 2020

താൻ ആദ്യമായി ടൈറ്റിൽ റോൾ ചെയ്യുന്ന ചിത്രവുമായാണ് വിവാഹശേഷമുള്ള മിയയുടെ വരവ്. സിഐഡി ഷീല എന്നാണ് ചിത്രത്തിന്‍റെ പേര്.

വിവാഹ ശേഷം സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഞാനിവിടെ തന്നെ ഉണ്ടാകുമെന്നായിരുന്നു നടി മിയ പറഞ്ഞിരുന്നത്. ഇപ്പോഴിത മിയ പറഞ്ഞത് യാഥാർഥ്യമാക്കിയിരിക്കുകയാണ്. താൻ ആദ്യമായി ടൈറ്റിൽ റോൾ ചെയ്യുന്ന ചിത്രവുമായാണ് വിവാഹശേഷമുള്ള മിയയുടെ വരവ്. സിഐഡി ഷീല എന്നാണ് ചിത്രത്തിന്‍റെ പേര്. 'ഇര' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ സൈജു എംഎസ് ആണ് സിഐഡി ഷീല സംവിധാനം ചെയ്യുന്നത്.

പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. വൈശാഖ്-മമ്മൂട്ടി ചിത്രം 'ന്യൂയോര്‍ക്കി'ന്‍റെ തിരക്കഥാകൃത്ത് നവീന്‍ ജോണ്‍ ആണ് ചിത്രത്തിന്‍റെ രചന. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് പ്രമുഖ സംവിധായകന്‍ മഹേഷ് നാരായണനാണ്. ഛായാഗ്രഹണം രാജീവ് വിജയ്. സംഗീതം പ്രകാശ് അലക്സ്. കാസ്റ്റിംഗ് ഡയറക്ടര്‍ പ്രശാന്ത് അലക്സാണ്ടര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ കോട്ട.


വാർത്തകൾ

Sign up for Newsletter



top