30
October 2020 - 7:43 am IST

Download Our Mobile App

Flash News
Archives

kumbalangi-sketches-article-by-k-v-thomas

നാ​ട​ൻ ഭാ​വ​ങ്ങ​ളു​ടെ വാ​റ്റും മു​ട്ട​യും

Published:18 October 2020

# പ്രൊ​ഫ. കെ.​വി. തോ​മ​സ്

ഒ​രു വ​ശ​ത്ത് നെ​ൽ​പ്പാ​ട​വും മ​റു​വ​ശ​ത്ത് മ​ത്സ്യ​ക്കെ​ട്ടും ന​ടു​വി​ൽ റോ​ഡു​മു​ള്ള ക​ണ്ട​ക്ക​ട​വി​ൽ നി​ന്ന് കു​മ്പ​ള​ങ്ങി- പ​ഴ​ങ്ങാ​ട് വ​രെ​യു​ള്ള യാ​ത്ര അ​ന്നും ഇ​ന്നും ആ​സ്വാ​ദ്യ​ക​ര​വു​മാ​ണ്. മ​ദ്യ​പാ​ന​ത്തി​ന്‍റെ "നാ​ട​ൻ ഭാ​വ​ങ്ങ​ൾ' ഈ ​യാ​ത്ര​യി​ലെ ദൃ​ശ്യാ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. 

1968 കാ​ല​ഘ​ട്ടം. ഞാ​ന​ന്ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​ണ്. തോ​പ്പും​പ​ടി​യി​ലാ​ണ് താ​മ​സം. പാ​ർ​ട്ടി​യി​ൽ ഞാ​ൻ ക​രു​ണാ​ക​ര വി​ഭാ​ഗ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യം. കു​മ്പ​ള​ങ്ങി, ചെ​ല്ലാ​നം, ക​ണ്ട​ക്ക​ട​വ്, ക​ണ്ണ​മാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ൾ മി​ക്ക​വാ​റും രാ​ത്രി​യാ​കും. രാ​ത്രി എ​ട്ടു ക​ഴി​ഞ്ഞാ​ൽ ഈ ​റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ന​ട​ന്ന് കു​മ്പ​ള​ങ്ങി​യി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് തോ​പ്പും​പ​ടി​ക്ക് പോ​കു​ക. വ​ട​ക്കേ ക​ട​ത്തു​ക​ട​വ് വ​രെ അ​വ​ർ കൂ​ടെ വ​രും. ഒ​രു വ​ശ​ത്ത് നെ​ൽ​പ്പാ​ട​വും മ​റു​വ​ശ​ത്ത് മ​ത്സ്യ​ക്കെ​ട്ടും ന​ടു​വി​ൽ റോ​ഡു​മു​ള്ള ക​ണ്ട​ക്ക​ട​വി​ൽ നി​ന്ന് കു​മ്പ​ള​ങ്ങി- പ​ഴ​ങ്ങാ​ട് വ​രെ​യു​ള്ള യാ​ത്ര അ​ന്നും ഇ​ന്നും ആ​സ്വാ​ദ്യ​ക​ര​വു​മാ​ണ്. മ​ദ്യ​പാ​ന​ത്തി​ന്‍റെ "നാ​ട​ൻ ഭാ​വ​ങ്ങ​ൾ' ഈ ​യാ​ത്ര​യി​ലെ ദൃ​ശ്യാ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. 

രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളി​ല്ലാ​ത്ത, വീ​ര്യം കൂ​ടി​യ വാ​റ്റു ചാ​രാ​യം കി​ട്ടു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്. കാ​യ​ൽ​വ​ക്കി​ലും വ​ര​മ്പി​ലും പു​ല​രു​ന്ന​തു​വ​രെ മ​റ്റ് ശ​ല്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ചാ​രാ​യം അ​ടി​ച്ചു കി​റു​ങ്ങി ചെ​റി​യ മൂ​ള​ലും ഞ​ര​ക്ക​വു​മാ​യി കി​ട​ന്ന​വ​രെ ഞ​ങ്ങ​ൾ "ക​നാ​ൽ പ​രു​ങ്ങി' എ​ന്നാ​ണ് പേ​രി​ട്ടി​രു​ന്ന​ത്. എ​ത്ര കു​ലു​ക്കി വി​ളി​ച്ചാ​ലും എ​ഴു​ന്നേ​ൽ​ക്കി​ല്ല. എ​ന്നാ​ൽ സൂ​ര്യ​ൻ ഉ​ദി​ച്ചു​യ​രു​മ്പോ​ഴേ​ക്കും താ​നേ എ​ഴു​ന്നേ​ൽ​ക്കും.

അ​ളി​യ​നും മ​ണ​വാ​ട്ടി​യും

പ​തി​വ് കാ​ഴ്ച​ക​ളി​ൽ അ​തി ഗൗ​ര​വ​ത്തോ​ടെ പെ​രു​മാ​റു​ക​യും ഇ​ട​പ​ഴ​കു​ക​യും ചെ​യ്യു​ന്ന മ​റ്റ് ചി​ല​രാ​ക​ട്ടെ വാ​റ്റ​ടി​ച്ചാ​ൽ പി​ന്നെ ആ​കെ പൂ​ത്തു​ല​ഞ്ഞു നാ​ണി​ച്ചു നി​ൽ​ക്കു​ന്ന ക​ല്ല്യാ​ണ​പെ​ണ്ണി​നെ​പ്പോ​ലെ​യാ​കും. ന​മ്മ​ളെ കാ​ണു​മ്പോ​ഴെ നാ​ണി​ച്ചു ത​ല​താ​ഴ്ത്തി ക​ള്ള​ക​ണ്ണാ​ൽ നോ​ക്കും. "മ​ണ​വാ​ട്ടി' എ​ന്നാ​ണ് ഇ​ത്ത​രം ചാ​രാ​യ സേ​വ​ക്കാ​രെ വി​ളി​ച്ചി​രു​ന്ന​ത്. മ​ണ​വാ​ട്ടി​ച്ചാ​രാ​യം സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​ന് സ്വ​യം വാ​റ്റി​യെ​ടു​ക്കു​ന്ന​വ​രാ​ണി​വ​ർ. എ​ന്തെ​ങ്കി​ലും ആ​ഘോ​ഷ​ങ്ങ​ൾ വ​രു​മ്പോ​ഴാ​ണ് മ​ണ​വാ​ട്ടി ഊ​ർ​ജ​സ്വ​ല​യാ​കു​ന്ന​ത്. 

സ​ഹി​ക്കാ​ൻ കു​റ​ച്ചു ബു​ദ്ധി​മു​ട്ടു​ള്ള ഇ​ന​മാ​ണ് "അ​ളി​യ​ൻ'. ഇ​ത​ടി​ച്ചാ​ൽ അ​ല്പം മു​ഖ​പ​രി​ച​യ​മു​ള്ള ആ​രെ ക​ണ്ടാ​ലും ഓ​ടി​വ​രും. കാ​മു​ക​ൻ കൈ​ക്കു​മ്പി​ളി​ൽ ത​ന്‍റെ കൂ​ട്ടു​കാ​രി​യു​ടെ മു​ഖം ചേ​ർ​ത്തു പി​ടി​ക്കു​ന്ന​തു പോ​ലെ ന​മ്മു​ടെ മു​ഖ​ത്തു പി​ടി​ച്ച് തു​രു​തു​രാ ഉ​മ്മ വ​യ്ക്കും. ചാ​രാ​യ​ത്തി​ന്‍റെ രൂ​ക്ഷ ഗ​ന്ധ​വും വി​യ​ർ​പ്പും സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ഞാ​നും പെ​ട്ടു​പോ​യി​ട്ടു​ണ്ട് ഇ​ത്ത​രം "അ​ളി​യ​ൻ' മാ​രു​ടെ സ്നേ​ഹ​ത്തി​ൽ. 
പോ​സ്റ്റ് താ​ങ്ങി, പാ​യ നി​ര​ങ്ങി, ഇ​ടി​യ​ൻ എ​ന്നി​ങ്ങ​നെ നി​ര​വ​ധി പേ​രു​ക​ളി​ൽ "വാ​റ്റ്' കു​മ്പ​ള​ങ്ങി​യി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്നു. 

ബ്രാ​ണ്ടി വ​ന്ന് പു​റ​ത്താ​ക്കി

പൂ​വ​ൻ പ​ഴം, ക​ണ്ണാ​ര​ച്ച​ക്ക എ​ന്ന പൈ​നാ​പ്പി​ൾ, നെ​ല്ല് എ​ന്നി​വ​യി​ട്ട് വാ​റ്റി​യെ​ടു​ക്കു​ന്ന സു​ഗ​ന്ധ​വും, രു​ചി​യു​മു​ള്ള വാ​റ്റു ചാ​രാ​യം സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്ന കു​മ്പ​ള​ങ്ങി​യി​ൽ പി​ന്നീ​ട് ബ്രാ​ണ്ടി, വി​സ്കി, റം ​തു​ട​ങ്ങി​യ വി​ദേ​ശ മ​ദ്യ​ങ്ങ​ൾ എ​ത്തി. സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ർ ഇ​വ​യി​ലേ​ക്ക് മാ​റി​യ​തോ​ടെ വാ​റ്റി​ന്‍റെ പ്ര​താ​പം മ​ങ്ങി, ഗു​ണ​വും കു​റ​ഞ്ഞു. 

പീ​ടി​ക ന​ട​ത്തി​യി​രു​ന്ന എ​ന്‍റെ അ​പ്പ​ൻ മ​ദ്യം ക​ഴി​ക്കു​മാ​യി​രു​ന്നു. രാ​ത്രി എ​ട്ടു മ​ണി​ക്ക് ക​ട​പൂ​ട്ടി വീ​ട്ടി​ലേ​ക്ക് പോ​രു​ന്ന അ​പ്പ​ന്‍റെ കൂ​ടെ ഞാ​നും അ​നി​യ​ൻ പീ​റ്റ​റും ഉ​ണ്ടാ​കും. ക​ട​യു​ടെ അ​ടു​ത്ത് ചാ​രാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ക​ല്ല​ഞ്ചേ​രി​ക്കാ​ര​ൻ പ​ന​ക്ക​ൽ ഔ​സേ​പ്പ് വ​ല്യ​പ്പ​ന്‍റെ പ​ക്ക​ൽ നി​ന്ന് അ​പ്പ​ൻ ര​ണ്ട് "ഡ്രാം' ​ചാ​രാ​യം വെ​ള്ളം ചേ​ർ​ത്ത് ക​ഴി​ക്കും, കൂ​ടെ പു​ഴു​ങ്ങി​യ താ​റാ​വ് മു​ട്ട​യും. ഞ​ങ്ങ​ൾ​ക്കും കി​ട്ടും ഓ​രോ മു​ട്ട. വ​ല്യ​പ്പ​ന്‍റെ ക​ട​യി​ൽ തൂ​ക്കി​യി​ട്ടു​ള്ള ചെ​മ്പു ക​മ്പി കൊ​ണ്ട് മു​ട്ട നാ​ലാ​യി പ​കു​ത്ത് ഒ​രു നു​ള്ള് കു​രു​മു​ള​ക് പൊ​ടി​യും അ​ല്പം ഉ​പ്പും ചേ​ർ​ത്താ​ണ് ഞ​ങ്ങ​ൾ​ക്ക് ത​ന്നി​രു​ന്ന​ത്. രാ​ത്രി അ​പ്പ​ന്‍റെ കൂ​ടെ ക​ട പൂ​ട്ടി പോ​രാ​നു​ള്ള അ​തീ​വ താ​ൽ​പ​ര്യം പു​ഴു​ങ്ങി​യ താ​റാ​വ് മു​ട്ട കൊ​തി​യാ​യി​രു​ന്നു. 

സോ​ഡ​യും മാ​യ​വും

ചാ​രാ​യ ഷോ​പ്പി​ൽ സോ​ഡ,​ ഞ​ങ്ങ​ളു​ടെ ഷോ​ഢ,​ ഒ​രു അ​ല​ങ്കാ​ര​മാ​യി​രു​ന്നു. സോ​ഡ ഒ​ഴി​ച്ച് ചാ​രാ​യം കു​ടി​ക്കു​ന്ന​ത് ഒ​രു പ​ത്രാ​സും. ക​ല്ല് കു​പ്പി​യി​ൽ നി​റ​ച്ച സോ​ഡ വ​ന്ന​തി​നു​ശേ​ഷം അ​പ്പ​ൻ സോ​ഡ ഉ​പ​യോ​ഗി​ച്ചാ​ണ് ചാ​രാ​യം ക​ഴി​ച്ചി​രു​ന്ന​ത്. മൂ​ന്ന് ക​ള്ള്ഷാ​പ്പു​ക​ളും ര​ണ്ട് ചാ​രാ​യ ഷാ​പ്പു​ക​ളു​മാ​ണ് ആ​ദ്യ​കാ​ല​ത്ത് കു​മ്പ​ള​ങ്ങി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള കോ​ൺ​ട്രാ​ക്റ്റ​ർ​മാ​രാ​ണ് ഷാ​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. മ​ദ്യ വി​ൽ​പ്പ​ന രം​ഗ​ത്തെ മ​ൽ​സ​ര​വും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യ​പ്പോ​ൾ ല​ഹ​രി വ​ർ​ധി​പ്പി​ക്കാ​നും അ​ധി​ക ലാ​ഭം കൊ​യ്യാ​നും മ​ദ്യ​ത്തി​ലും മാ​യം ചേ​ർ​ത്ത് തു​ട​ങ്ങി. ചാ​രാ​യ​ത്തി​ൽ കി​ക്കു കൂ​ട്ടാ​ൻ മീ​ഥൈ​ൽ ആ​ൽ​ക്ക​ഹോ​ളും ക​ള്ളി​ൽ കു​മ്പ​ള​ങ്ങ നീ​രു​മാ​യി​രു​ന്നു ചേ​ർ​ത്തി​രു​ന്ന​ത്. കു​മ്പ​ള​ങ്ങ​യ്ക്ക് പ​ക​രം പി​ന്നീ​ട് "സി​ലോ​ൺ പേ​സ്റ്റ്' എ​ന്ന ല​ഹ​രി പ​ദാ​ർ​ഥം ക​ള്ളി​ൽ ചേ​ർ​ത്തു തു​ട​ങ്ങി.

രാ​വി​ലെ​യും വൈ​കി​ട്ടും തെ​ങ്ങി​ൽ നി​ന്ന് കി​ട്ടി​യി​രു​ന്ന ശു​ദ്ധ​മാ​യ പു​ല​രി​യും മ​ധു​ര​മു​ള്ള അ​ന്തി​യും കി​ട്ടാ​താ​യി. കൊ​വി​ഡ് കാ​ല​ത്ത് മ​ദ്യ വി​പ​ണ​നം ഇ​ല്ലാ​താ​യ​തോ​ടെ "സാ​നി​റ്റൈ​സ​ർ' വ​രെ കു​ടി​ച്ച​വ​രു​ണ്ട്. നാ​ട്ടി​ൽ ക​ള്ള​വാ​റ്റും പു​ന​രാ​രം​ഭി​ച്ചു. ക​ട​ക​ളി​ൽ ശ​ർ​ക്ക​ര​യു​ടെ ക​ച്ച​വ​ടം വ​ർ​ധി​ച്ചു. കാ​ര​ണം ശ​ർ​ക്ക​ര​യാ​യി​രു​ന്നു ചാ​രാ​യം വാ​റ്റി​യെ​ടു​ക്കു​ന്ന "വാ​ഷി'​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ടം. ഉ​പ​യോ​ഗം കൂ​ടു​ക​യും ല​ഭ്യ​ത കു​റ​യു​ക​യും ചെ​യ്താ​ൽ ഏ​ത് ഉ​ൽ​പ്പ​ന്ന​ത്തി​ന്‍റെ​യും നി​ല​വാ​രം കു​റ​യും എ​ന്ന​ത് മ​ദ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും കൊ​വി​ഡ് കാ​ല​ത്ത് സം​ഭ​വി​ച്ചു.


വാർത്തകൾ

Sign up for Newsletter



top