30
October 2020 - 8:09 am IST

Download Our Mobile App

Flash News
Archives

how-to-write-a-love-letter

പ്രേ​മ​ലേ​ഖ​നം എ​ങ്ങ​നെ എ​ഴു​ത​ണം?

Published:18 October 2020

# കെ.​ആ​ർ. പ്ര​മോ​ദ്

"സ്ത്രീ​ക​ൾ കു​മാ​രി ഗു​ളി​ക​ക​ൾ ഇ​ഷ​ട​പ്പെ​ടു​ന്നു'- ഇ​ങ്ങ​നെ​യൊ​രു പ​ര​സ്യം ക​ണ്ടി​ട്ടു​ണ്ടോ?
ഏ​താ​ണ്ട് പ​ത്തി​രു​പ​തു വ​ർ​ഷം മു​മ്പു​വ​രെ പ​ത്ര-​മാ​സി​ക​ക​ളി​ൽ ഈ ​പ​ര​സ്യം കാ​ണാ​മാ​യി​രു​ന്നു. സു​ന്ദ​രി​യാ​യ ഒ​രു സ്ത്രീ​യു​ടെ മു​ഖം ഉ​ൾ​പ്പ​ടെ​യു​ള്ള ഈ ​പ​ര​സ്യ​ത്തി​ൽ​പ്പ​റ​യു​ന്ന ഗു​ളി​ക​ക​ൾ എ​ന്തി​നു​ള്ള​താ​ണ്? 

"സ്ത്രീ​ക​ൾ കു​മാ​രി ഗു​ളി​ക​ക​ൾ ഇ​ഷ​ട​പ്പെ​ടു​ന്നു'- ഇ​ങ്ങ​നെ​യൊ​രു പ​ര​സ്യം ക​ണ്ടി​ട്ടു​ണ്ടോ?
ഏ​താ​ണ്ട് പ​ത്തി​രു​പ​തു വ​ർ​ഷം മു​മ്പു​വ​രെ പ​ത്ര-​മാ​സി​ക​ക​ളി​ൽ ഈ ​പ​ര​സ്യം കാ​ണാ​മാ​യി​രു​ന്നു. സു​ന്ദ​രി​യാ​യ ഒ​രു സ്ത്രീ​യു​ടെ മു​ഖം ഉ​ൾ​പ്പ​ടെ​യു​ള്ള ഈ ​പ​ര​സ്യ​ത്തി​ൽ​പ്പ​റ​യു​ന്ന ഗു​ളി​ക​ക​ൾ എ​ന്തി​നു​ള്ള​താ​ണ്? 
എ​ഴു​ത്തു​കു​ത്തു​ക​ൾ ഇം​ഗ്ലീ​ഷി​ൽ മാ​ത്രം - എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യു​ള്ള ഈ ​പ​ര​സ്യ​ത്തി​ലെ ര​ഹ​സ്യം തേ​ടി യു​വാ​ക്ക​ൾ ത​ല​പു​ക​ച്ചി​ട്ടു​ണ്ട്. "കു​മാ​രി'​യു​ടെ പ​ര​സ്യ​വാ​ച​ക​ങ്ങ​ൾ ഇ​ങ്ങ​നെ:
"പ​ണ്ട് ജ്ഞാ​നി​ക​ൾ ശി​പാ​ർ​ശ ചെ​യ്ത​ത്. തി​ക​ച്ചും നി​രു​പ​ദ്ര​വ​ക​രം. പ്രാ​യം ചെ​ന്ന​വ​ർ​ക്ക് ഏ​റെ ഗു​ണ​ക​രം. ഇ​തൊ​രു പ​രീ​ക്ഷ​ണ​മ​ല്ല. 1940-ൽ ​അ​റി​യ​പ്പെ​ട്ട​ത്.' 
‌ടി​വി​യും ചാ​ന​ലു​ക​ളും മൊ​ബൈ​ലും ഇ​ന്‍റ​ർ​നെ​റ്റും ഇ​ല്ലാ​തി​രു​ന്ന അ​ക്കാ​ല​ത്ത് ന​മ്മു​ടെ ര​ഹ​സ്യ​കാ​മ​ന​ക​ൾ​ക്ക് ചൂ​ട്ടു​പി​ടി​ച്ചു​കൊ​ണ്ട് എ​ത്ര​യെ​ത്ര പ​ര​സ്യ​ങ്ങ​ൾ ഉ​ദി​ച്ച​സ്ത​മി​ച്ചു! സാ​ധാ​ര​ണ മാ​സി​ക​ക​ളി​ൽ മാ​ത്ര​മ​ല്ല, ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യി​രു​ന്ന ആ​ഴ്ച​പ്പ​തി​പ്പു​ക​ളി​ലും പ​ത്ര​ങ്ങ​ളി​ലും ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ വ​ന്നി​രു​ന്നു എ​ന്ന​താ​ണ് ആ​ശ്ച​ര്യ​ക​രം!
എ​ഴു​പ​തു​ക​ളി​ലെ മ​റ്റൊ​രു പ​ര​സ്യ​ത്തി​ന്‍റെ വാ​ച​ക​ങ്ങ​ൾ ഈ ​വി​ധ​മാ​യി​രു​ന്നു: "ഇ​ന്ത്യ​യി​ൽ ഇ​ദം​പ്ര​ഥ​മം! ജ​ർ​മ​ൻ സാ​ങ്കേ​തി​ക ജ്ഞാ​ന​ത്താ​ൽ നി​ർ​മി​ച്ച​തും ഏ​വ​രും അ​ഭി​ന​ന്ദി​ച്ച​തും നാ​ട്ടി​ൽ സം​സാ​ര​വി​ഷ​യ​വു​മാ​യ ഒ​രു കാ​ര്യം!'
സം​ഗ​തി മ​റ്റൊ​ന്നു​മ​ല്ല - ഒ​രു പാ​ന്‍റ് പീ​സ്!

ഇ​തേ കാ​ല​ത്ത്, ആ​ധു​നി​ക സാ​ഹി​ത്യം, വി​പ്ല​വം, മോ​ഹ​ഭം​ഗം തു​ട​ങ്ങി​യ ല​ഹ​രി​ക​ൾ​ക്കു പു​റ​മേ ലൈം​ഗി​ക​ത​യും ഒ​രു ക​ച്ച​വ​ട​ച്ച​ര​ക്കാ​യ​പ്പോ​ൾ ലൈം​ഗി​ക പു​സ്ത​ക​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി. പ്രേ​മ​ലേ​ഖ​ന​ങ്ങ​ൾ എ​ങ്ങ​നെ എ​ഴു​ത​ണം എ​ന്നു വി​വ​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ പ​ര​സ്യം വ​രെ​യു​ണ്ട്! 
അ​ജ​മാം​സ ര​സാ​യ​നം, ക​രി​ങ്കു​ര​ങ്ങു ര​സാ​യ​നം, പോ​ത്തി​ൻ ദ്രാ​വ​കം തു​ട​ങ്ങി​യ മ​രു​ന്നു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ​ക്കാ​യി ആ​ടും ക​രി​ങ്കു​ര​ങ്ങും പോ​ത്തും പോ​സു ചെ​യ്തി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. 
"ഞ​ങ്ങ​ളി​ൽ ഔ​ഷ​ധ​മൂ​ല്യ​ങ്ങ​ളി​ല്ല' എ​ന്ന് മ​റ്റൊ​രു പ​ര​സ്യം വ​നം വ​കു​പ്പ് കൊ​ടു​ത്ത​തു​കൊ​ണ്ടാ​ണ് ക​രി​ങ്കു​ര​ങ്ങു​മൊ​ക്കെ ര​ക്ഷ​പെ​ട്ട​ത്! ക​രി​ങ്കു​ര​ങ്ങു ര​സാ​യ​ന​ത്തി​ന്‍റെ ഒ​രു പ​ര​സ്യ​ത്തി​ൽ ക​രി​ങ്കു​ര​ങ്ങി​നു പ​ക​രം വൈ​ദ്യ​ന്‍റെ ചി​ത്ര​മാ​ണ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.
തൃ​ശൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്ന ചാ​ത്ത​ൻ സേ​വാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ലേ? പ​ര​സ്പ​ര മ​ത്സ​രം മൂ​ല​മാ​കാം, അ​മ്പ​ല​ത്തി​ലേ​ക്കു​ള്ള വ​ഴി​യും ബ​സ് റൂ​ട്ടും വ​രെ ചി​ല പ​ര​സ്യ​ങ്ങ​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഒ​രു ഗ്ലാ​സ് വെ​ള്ളം കു​ടി​ക്കൂ!
"പ​നി​യോ? ഒ​രു ഗ്ലാ​സ് വെ​ള്ളം കു​ടി​ക്കൂ!' എ​ന്നൊ​രു പ​ര​സ്യം പ്ര​ശ​സ്ത​മാ​യി​രു​ന്നു. ഈ ​വ​ലി​യ ത​ല​വാ​ച​ക​ത്തി​നു താ​ഴെ വ​ള​രെ ചെ​റു​താ​യി ഒ​രു വ​രി​യു​ണ്ട്: "കൂ​ടെ സാ​രി​ഡോ​ൺ ക​ഴി​ക്കൂ!' അ​ഡ്ര​സും ഊ​രും പേ​രു​മി​ല്ലാ​ത്ത ചി​ല പ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​രു സി​നി​മാ​പ്പാ​ട്ടു പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള പ​ര​സ്യ​വാ​ച​കം ഇ​താ​ണ്: "അ​ന​ശ്വ​ര ഗാ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ൻ, ഗാ​ന​സാ​മ്രാ​ജ്യ​ത്തി​ലെ മ​ഹാ​രാ​ജാ​വാ​യ യേ​ശു​ദാ​സി​ന്‍റെ സം​ഗീ​ത​വ​ല്ല​രി ചി​റ​ക​ണി​ഞ്ഞ് സ​ഹ​സ്ര​ക​ണ്ഠ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​മ്പോ​ൾ ആ ​ഗാ​ന​പു​ഷ്പ​വാ​ടി​യി​ൽ നി​ന്ന് അ​ട​ർ​ത്തി​യെ​ടു​ത്ത, സു​ഗ​ന്ധം ക​വി​ഞ്ഞൊ​ഴു​കു​ന്ന നൂ​റ്റി​യൊ​ന്നു റോ​സാ​പ്പൂ​ക്ക​ൾ ഞ​ങ്ങ​ൾ ഗാ​ന പ്രി​യ​രാ​യ സ​ഹൃ​ദ​യ​രു​ടെ ക​ണ്ഠ​ങ്ങ​ളി​ലേ​ക്ക് കാ​ഴ്ച​വ​യ്ക്കു​ന്നു.'
സി​നി​മാ​പ്പ​ര​സ്യ​ങ്ങ​ളും പ്ര​ത്യേ​ക​ത​യു​ള്ള​വ​യാ​യി​രു​ന്നു. അ​റു​പ​തു​ക​ളി​ലെ​യും എ​ഴു​പ​തു​ക​ളി​ലെ​യും സി​നി​മാ​പ്പ​ര​സ്യ​ങ്ങ​ളി​ൽ ഉ​ൾ​ക്കാ​മ്പു​ള്ള, ഉ​ഗ്ര​ൻ വാ​ച​ക​ങ്ങ​ൾ കാ​ണാം. "ഓ​ള​വും തീ​ര​വും' എ​ന്ന എം.​ടി ചി​ത്ര​ത്തി​ന്‍റെ പ​ര​സ്യ വാ​ച​ക​ങ്ങ​ൾ നോ​ക്കു​ക: " നി​ല​മ്പൂ​ർ കാ​ടു​ക​ളി​ലെ മ​ര​ത്ത​ടി​ക​ൾ ക​ല്ലാ​യി അ​ഴി​മു​ഖ​ത്തെ​ത്തു​മ്പോ​ൾ പാ​ണ്ടി​ക​ശാ​ല​ക​ളി​ലെ പ​ണ​പ്പെ​ട്ടി​ക​ളി​ൽ നോ​ട്ടു​ക​ൾ പെ​രു​കു​ന്നു. ഓ​ള​ങ്ങ​ളി​ൽ ഒ​ഴു​കു​ന്ന മ​ര​ത്ത​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ പ​രു​ക്ക​ൻ ജീ​വി​ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട ക​ലാ​സൃ​ഷ്ടി!.'
"ക​ള്ളി​ച്ചെ​ല്ല​മ്മ'​യു​ടെ പ​ര​സ്യ​വാ​ച​ക​ങ്ങ​ളും ക​ഥ പോ​ലെ മ​നോ​ഹ​ര​മാ​ണ്.

പ​ഴ​യ പ​ര​സ്യ ര​ഹ​സ്യ​ങ്ങ​ൾ:
കേ​ര​ള​പ്പി​റ​വി​ക്കു മു​മ്പു​ള്ള പ​ര​സ്യ​ങ്ങ​ൾ ഏ​റെ കൗ​തു​കം പ​ക​രു​ന്ന​വ​യാ​ണ്.
അ​ക്കാ​ല​ത്ത് മ​റ്റ് വി​നോ​ദോ​പാ​ധി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ലൈം​ഗി​ക​ത ത​ന്നെ വി​നോ​ദ​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നി​രി​ക്ക​ണം. അ​തു​കൊ​ണ്ടാ​വാം, ര​ഹ​സ്യ​രോ​ഗ​ങ്ങ​ൾ ശ​മി​പ്പി​ക്കാ​നു​ള്ള മ​രു​ന്നു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ ധാ​രാ​ളം. ഈ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച്‌ എ​സ്.​കെ. പൊ​റ്റ​ക്കാ​ടി​ന്‍റെ "ഒ​രു ദേ​ശ​ത്തി​ന്‍റെ ക​ഥ'​യി​ൽ പ​റ​യു​ന്നു​ണ്ട്. നോ​വ​ലി​ലെ ഒ​രു ക​ഥാ​പ​ത്രം ര​ഹ​സ്യ രോ​ഗം ബാ​ധി​ച്ച് മ​രി​ക്കു​ന്നു​മു​ണ്ട്, യു​വാ​വാ​യി​രു​ന്ന ഗോ​പാ​ല​ൻ.
ഈ ​നോ​വ​ലി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന "എ.​വി ഓ​യി​ൽ' എ​ന്ന മ​രു​ന്ന് മ​ല​ബാ​റി​ൽ പേ​രു​കേ​ട്ട​താ​യി​രു​ന്നു. വ​ട്ടാം​പൊ​യി​ൽ ചാ​ത്തു​ക്കു​ട്ടി വൈ​ദ്യ​രാ​ണ് ഇ​തു​ണ്ടാ​ക്കി​യ​ത്. അ​തോ​ടെ, മ​രു​ന്നും വൈ​ദ്യ​രും പ്ര​ശ​സ്ത​മാ​യി. ഈ ​മ​രു​ന്നി​നെ​ക്കു​റി​ച്ച് ഏ​റെ പ​ര​സ്യ​ങ്ങ​ൾ വ​ന്നു.
 ഒ​രു മാ​സി​ക​യി​ൽ ക​ണ്ട പ​ര​സ്യം ഇ​താ: 
"ഭ​യ​ങ്ക​ര വി​പ​ത്തു​ക​ളെ വ​രു​ത്തു​ന്ന ഗോ​ണോ​റി​യ എ​ന്ന കു​ത്സി​ത രോ​ഗ​ത്താ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ലോ​ക പ്ര​സി​ദ്ധി നേ​ടി​യ "ടാ​നീ​സ് ഗൊ​ണോ​റി​യാ റെ​മ​ഡി' ഒ​രു ആ​ശ്വാ​സ​മാ​ണ്!' 
"ര​ഹ​സ്യ' രോ​ഗ​ത്തി​നു​ള്ള ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് രോ​ഗ​സൗ​ഖ്യം വ​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും പ​ര​സ്യ​ത്തി​ലു​ണ്ട് എ​ന്ന​ത് മ​റ്റൊ​രു ത​മാ​ശ! "ഗോ​ണോ- കി​ല്ല​ർ' എ​ന്നാ​ണ് വേ​റൊ​രു മ​രു​ന്നി​ന്‍റെ പേ​ര്. 
ഉ​ഷ്ണ​പ്പു​ണ്ണി​ന് ഫ്രാ​ൻ​സി​ൽ ഉ​ണ്ടാ​ക്കി​യ മ​രു​ന്ന് എ​ന്ന ലേ​ബ​ലി​ൽ "ജി​ബ​ർ​ട്ട് ' എ​ന്നാ​രു ഔ​ഷ​ധ​ത്തി​ന്‍റെ പ​ര​സ്യ​വും ഉ​ണ്ട്. 
ഒ​രു മ​രു​ന്നി​ന്‍റെ പ​ര​സ്യ​ത്തി​ന് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​രും കൂ​ട്ടു​പി​ടി​ച്ചി​രി​ക്കു​ന്നു! മ​ഹാ​ത്മ​യു​ടെ സ്വ​പ്ന​ത്തി​ലു​ള്ള യു​വ​ഭാ​ര​തം സൃ​ഷ്ടി​ക്കാ​ൻ ആ​രോ​ഗ്യ​മു​ള്ള യു​വാ​ക്ക​ൾ വേ​ണ​മെ​ന്നും അ​തി​ന് പ്ര​ത്യേ​ക മ​ദ​ന​കാ​മേ​ശ്വ​രി ലേ​ഹ്യം ക​ഴി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ഹ്വാ​നം.
"ഉ​ന്മാ​ദം, ഭ്രാ​ന്ത് എ​ന്നി​വ മാ​റ്റാ​ൻ "പ​ർ​മാ​സ​ൻ ഗു​ളി​ക​ക​ൾ' ഉ​പ​യോ​ഗി​ക്കു​ക' എ​ന്നൊ​രു പ​ര​സ്യം സാ​മൂ​ഹ്യാ​വ​സ്ഥ​ക​ളെ വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ക്കാ​ല​ത്തും ടെ​ൻ​ഷ​നും അ​സ്തി​ത്വ​ദുഃ​ഖ​വു​മൊ​ക്കെ സാ​ധാ​ര​ണ​മാ​യി​രു​ന്നു എ​ന്ന​ർ​ഥം.
1930-ൽ ​ഒ​രു ആ​ഴ്ച​പ്പ​തി​പ്പി​ൽ ഒ​രു ഫാ​നി​ന്‍റെ പ​ര​സ്യ​മു​ണ്ട്. "ഉ​ഷ്ണ​കാ​ലം വ​രു​മ്പോ​ൾ ചൂ​ടി​നെ ഭ​യ​പ്പെ​ടേ​ണ്ട! ഇ​ന്ത്യാ ആ​ന്‍റ് ഭാ​ര​ത് പ​ങ്ക​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി! ത​നി സ്വ​ദേ​ശി! ഭാ​ര​ത​ത്തി​ന് അ​ഭി​മാ​നം!' - എ​ന്നാ​ണ് പ​ര​സ്യ​വാ​ച​ക​ങ്ങ​ൾ. പ​ര​സ്യ​ത്തി​ൽ അ​ഖ​ണ്ഡ ഭാ​ര​ത​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്! അ​ന്ന് ന​മ്മു​ടെ രാ​ജ്യം എ​ത്ര വ​ലു​താ​യി​രു​ന്നു! "സ്വ​ദേ​ശി', "ഭാ​ര​തം', "പ​ങ്ക​ക​ൾ' തു​ട​ങ്ങി​യ പ്ര​യോ​ഗ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്. ആ​ഗോ​ള​വ​ൽ​ക്ക​ര​ണ ഭീ​ക​ര​ത​യു​ടെ ഇ​ക്കാ​ല​ത്ത് "സ്വ​ദേ​ശി' എ​ന്നു പ​റ​യാ​ൻ പോ​ലും ആ​രും ഓ​ർ​ക്കാ​റി​ല്ല!

ഇ​നി​യി​ല്ല, ഈ ​പ​ര​സ്യ​ങ്ങ​ൾ:
ചി​ല പ​ര​സ്യ​ങ്ങ​ൾ ഇ​നി​യൊ​രി​ക്ക​ലും കാ​ണി​ല്ലാ​ത്ത​വ​യാ​ണ്. "രാ​ഷ്ട്ര​ത്തി​ന്‍റെ സ​മ​യ​പാ​ല​ക​ർ' എ​ന്ന ലേ​ബ​ലു​മാ​യി എ​ത്തി​യി​രു​ന്ന എ​ച്ച്എം​ടി വാ​ച്ചു​ക​ളു​ടെ പ​ര​സ്യം ഉ​ദാ​ഹ​ര​ണം. 
ഇ​ന്നു കാ​ണാ​നി​ല്ലാ​ത്ത മ​റ്റൊ​രു സം​ഗ​തി കു​ടും​ബാ​സൂ​ത്ര​ണ​പ്പ​ര​സ്യ​ങ്ങ​ളാ​ണ്. ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ളു​ടെ പി​ന്നി​ലും സി​നി​മാ​ശാ​ല​ക​ളി​ലും ഉ​ത്സ​വ സ്ഥ​ല​ങ്ങ​ളി​ലും പ​ത്ര​മാ​സി​ക​ക​ളി​ലും - ബ​സ് ടി​ക്ക​റ്റു​ക​ളി​ൽ​പ്പോ​ലും "നാം ​ര​ണ്ട്, ന​മു​ക്കും ര​ണ്ട്‌'- എ​ന്ന പ​ര​സ്യ​വും ചു​വ​ന്ന ത്രി​കോ​ണ​വും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ശീ​മ​ക്കൊ​ന്ന വാ​രം, സേ​വ​ന​വാ​രം എ​ന്നി​വ​യൊ​ക്കെ​പ്പോ​ലെ കു​ടും​ബാ​സൂ​ത്ര​ണ വാ​ര​വും ഉ​ണ്ടാ​യി​രു​ന്നു. നാ​ടൊ​ട്ടു​ക്ക് ക്യാ​മ്പു​ക​ളും ന​ട​ത്തി. ഈ ​ക്യാ​മ്പു​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ പി​ടി​ച്ചു കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് ക​മ്മി​ഷ​നും കി​ട്ടു​മാ​യി​രു​ന്നു.
കു​ടും​ബാ​സൂ​ത്ര​ണം "ദൈ​വ​ദോ​ഷ'​മാ​ണ് എ​ന്നൊ​രു പ്ര​ചാ​ര​ണ​വും ന​ട​ന്നു. പ​ത്ത​മ്പ​തു വ​ർ​ഷം മു​മ്പു​ള്ള ഒ​രു കു​ടും​ബാ​സൂ​ത്ര​ണ പ​ര​സ്യം: "രാ​ജു ത​ൽ​ക്കാ​ലം ഒ​റ്റ​യ്ക്കു ക​ഴി​യ​ട്ടെ! അ​വ​ന് ന​ല്ല ആ​ഹാ​രം കൊ​ടു​ക്ക​ണം, പാ​ലും പ​ഴ​വും ന​ൽ​ക​ണം. ഒ​ത്താ​രോ​ഗ്യ​ത്തോ​ടെ വ​ള​ര​ണം.. നി​ങ്ങ​ളു​ടെ പ്ര​സ​വ​ത്തി​ന് ഇ​ട​വേ​ള​യു​ണ്ടാ​ക​ട്ടെ!'
മ​റ്റൊ​രു ഫാ​മി​ലി പ്ലാ​നിം​ഗ് പ​ര​സ്യം: "ഞ​ങ്ങ​ൾ​ക്ക് ബ​ദ്ധ​പ്പാ​ടി​ല്ലാ​തെ സ​ന്തോ​ഷി​ക്ക​ണം. അ​തു​കൊ​ണ്ട് കു​റ​ച്ചു ക​ഴി​ഞ്ഞു മ​തി കു​ഞ്ഞു​ങ്ങ​ൾ.'
"നി​ങ്ങ​ളു​ടെ വി​വാ​ഹ സ​മ്മാ​നം ഇ​താ​യി​രി​ക്ക​ട്ടെ' എ​ന്നാ​യി​രു​ന്നു കു​ടു​ബാ​സൂ​ത്ര​ണ പു​സ്ത​ക​ത്തി​ന്‍റെ പ​ര​സ്യം!

Krpramod Menon poonjar@gmaill.com


ഏ​താ​ണ്ട് പ​ത്തി​രു​പ​തു വ​ർ​ഷം മു​മ്പു​വ​രെ പ​ത്ര-​മാ​സി​ക​ക​ളി​ൽ ഈ ​പ​ര​സ്യം കാ​ണാ​മാ​യി​രു​ന്നു. സു​ന്ദ​രി​യാ​യ ഒ​രു സ്ത്രീ​യു​ടെ മു​ഖം ഉ​ൾ​പ്പ​ടെ​യു​ള്ള ഈ ​പ​ര​സ്യ​ത്തി​ൽ​പ്പ​റ​യു​ന്ന ഗു​ളി​ക​ക​ൾ എ​ന്തി​നു​ള്ള​താ​ണ്? ">

വാർത്തകൾ

Sign up for Newsletter



top