02
December 2020 - 6:27 am IST

Download Our Mobile App

Flash News
Archives

Special

Iorn Man, Noida, Viral Video

അയൺമാൻ പറന്നിറങ്ങി, ഭയന്നുവിറച്ച് നഗരം!

Published:18 October 2020

നോക്കിനിൽക്കെ താഴ്ന്നുവന്ന രൂപം കനാലിനോടു ചേർന്ന പൊന്തക്കാടിനിടയിലിറങ്ങി. ഇതോടെ പരിഭ്രാന്തിയേറിയപ്പോൾ പൊ​ലീ​സി​നെ അ​റി​യി​ച്ചു

നോ​യി​ഡ: ക​ൽ​പ്പി​ത ക​ഥ​ക​ളി​ലെ ഇ​രു​മ്പു​മ​നു​ഷ്യ​നും അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ​ക്കും സ​മാ​ന​മാ​യ രൂ​പം മാ​ന​ത്തു പ​റ​ക്കു​ന്ന​തു ക​ണ്ട് ആ​ദ്യം ആ​ളു​ക​ൾ ഭ​യ​ന്നു. നോക്കിനിൽക്കെ താഴ്ന്നുവന്ന രൂപം കനാലിനോടു ചേർന്ന പൊന്തക്കാടിനിടയിലിറങ്ങി. ഇതോടെ പരിഭ്രാന്തിയേറിയപ്പോൾ പൊ​ലീ​സി​നെ അ​റി​യി​ച്ചു. ഒ​ടു​വി​ൽ പൊ​ലീ​സ് കനാലിലിറങ്ങി പൊന്തക്കാട്ടിൽ നിന്ന് "പേടിപ്പെടുത്തുന്ന രൂപത്തെ' പൊക്കിയെടുത്തപ്പോഴാണ് പ​രി​ഭ്രാ​ന്തി​ ചി​രി​ക്കും ആ​ശ്വാ​സ​ത്തി​നും വ​ഴി​മാ​റി​യ​ത്. പ​റ​ന്നു​ന​ട​ന്ന​തു വെ​റു​മൊരു ബലൂണായിരുന്നു. രൂപംകൊണ്ട് യന്ത്രമനുഷ്യനെപ്പോലെ തോന്നിച്ചു എന്നു മാത്രം.

ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡയിലെ ധൻകൗർ നഗരത്തെയാണ് ഒരു ബലൂൺ‌ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കിയത്. ബലൂണിന് അയൺമാന്‍റെ രൂപമായതാണ് ആളുകളെ പേടിപ്പിച്ചത്. വായുനിറച്ച ബലൂൺ പൊന്തക്കാട്ടിൽ കുടുങ്ങിയതാണെന്നും പൊലീസ്. കാറ്റ് പോയിത്തുടങ്ങിയതിനാലാണ് ബലൂൺ താഴ്ന്നുവന്നതെന്നും അപകടകരമായി ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു. ബലൂൺ ആരുടെയാണെന്ന അന്വേഷണമാണ് ധൻകൗറിൽ ഇപ്പോൾ പൊടിപൊടിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top