02
December 2020 - 6:43 am IST

Download Our Mobile App

Flash News
Archives

Gulf

israel

നയതന്ത്രബന്ധം: കരാറിൽ ഒപ്പുവച്ച് ഇസ്രയേലും ബഹറിനും

Published:19 October 2020

കഴിഞ്ഞമാസം വൈറ്റ്ഹൗസിൽ യുഎസ് മധ്യസ്ഥതയിൽ യുഎഇയും ഇസ്രയേലും കരാർ ഒപ്പുവച്ചപ്പോൾ ബഹറിൻ പ്രതിനിധിയും അതിൽ പങ്കെടുത്തിരുന്നു. അതിനു മുൻപു തന്നെ ബഹറിൻ-ഇസ്രയേൽ കരാർ സംബന്ധിച്ചു ധാരണയുമായിരുന്നു.

ജറൂസലം: നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്ന കരാറിൽ ഇസ്രയേലും ബഹറിനും ഔദ്യോഗികമായി ഒപ്പുവച്ചു. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബി രാജ്യമാണ് ബഹറിൻ. യുഎസ്, ഇസ്രേലി ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘം ബഹറിനിലെത്തിയാണ് കരാർ ഒപ്പുവച്ചത്.

കഴിഞ്ഞമാസം വൈറ്റ്ഹൗസിൽ യുഎസ് മധ്യസ്ഥതയിൽ യുഎഇയും ഇസ്രയേലും കരാർ ഒപ്പുവച്ചപ്പോൾ ബഹറിൻ പ്രതിനിധിയും അതിൽ പങ്കെടുത്തിരുന്നു. അതിനു മുൻപു തന്നെ ബഹറിൻ-ഇസ്രയേൽ കരാർ സംബന്ധിച്ചു ധാരണയുമായിരുന്നു. ഞായറാഴ്ച ഈ ധാരണ ഔദ്യോഗികമായി ഒപ്പുവയ്ക്കപ്പെട്ടുവെന്ന് ഇസ്രയേൽ പ്രതിനിധികൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലും പരസ്പരം എംബസികൾ തുറക്കും. അംബാസഡർമാരെ നിയമിക്കും. വരും മാസങ്ങളിൽ ഇതു സംബന്ധിച്ച നടപടികളുണ്ടാവുമെന്ന് ഇസ്രയേൽ.

വളരെ ഫലപ്രദമായ കരാറാണ് ഒപ്പുവച്ചിരിക്കുന്നതെന്ന് ബഹറിൻ വിദേശകാര്യ മന്ത്രി അബ്ദുൾലത്തീഫ് അൽ സയാനി പറഞ്ഞു. യു‍എസ്-ഇസ്രയേൽ സംഘം ബഹറിനിലെത്തുന്നതും കരാർ ഒപ്പവയ്ക്കുന്നതും ബഹറിൻ ഔദ്യോഗിക വാർത്താഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top