02
December 2020 - 6:13 am IST

Download Our Mobile App

Flash News
Archives

Food

pineapple

ഇനി കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം ഈസിയായി...

Published:19 October 2020

ഇത്രയും നാൾ വെറുതെ കത്തിയും മറ്റും ഉപയോഗിച്ച് കഷ്ടപ്പെട്ടുവെന്നും തെറ്റായാണ് നമ്മളെല്ലാം കൈതച്ചക്ക മുറിച്ചു ശീലിച്ചതെന്നുമൊക്കെ പറഞ്ഞാണ് പലരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

പൈനാപ്പിൾ കഴിക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ പൈനാപ്പിളിന്‍റെ തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുന്നത് ഇത്തിരി വലിയ പണി തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എളുപ്പത്തിൽ പൈനാപ്പിൾ മുറിച്ച് കഴിക്കുന്നൊരു വിഡിയോയാണ്. യാതൊരുവിധ ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ കഴിക്കാൻ പറ്റും എന്ന് തെളിയിക്കുകയാണ് വിഡിയോ. പ്രശസ്ത ഗായകൻ ജോൺ നോനിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ജോണും സുഹൃത്തുമാണ് വിഡിയോയിൽ. സുഹൃത്തിന്‍റെ നിർദേശപ്രകാരമാണ് ജോൺ വെറും കൈ കൊണ്ട് പൈനാപ്പിൾ കഷ്ണമാക്കുന്നത്. ഇത്രയും നാൾ വെറുതെ കത്തിയും മറ്റും ഉപയോഗിച്ച് കഷ്ടപ്പെട്ടുവെന്നും തെറ്റായാണ് നമ്മളെല്ലാം കൈതച്ചക്ക മുറിച്ചു ശീലിച്ചതെന്നുമൊക്കെ പറഞ്ഞാണ് പലരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top