02
December 2020 - 6:19 am IST

Download Our Mobile App

Flash News
Archives

Cricket

ipl

ഇന്ന് ചെന്നൈ സൂപ്പർ കിങ്സ്– രാജസ്ഥാൻ റോയൽസ് മത്സരം

Published:19 October 2020

സഞ്ജു സാംസന്റെ മോശം ബാറ്റിങ് പ്രകടനങ്ങളും ടീമിനെ നന്നായി തന്നെ ബാധിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എം.എസ്. ധോണി ഫോമിലേക്കെത്താത്തത് ചെന്നൈ സൂപ്പർ കിങ്സിനെ അലട്ടുന്ന വലിയ പ്രശ്നമാണ്. ഓപ്പണർമാർ ക്ലിക്കായാൽ ബാറ്റിങ്ങിൽ ചെന്നൈയ്ക്കു കത്തിക്കയറാൻ സാധിക്കും. 


ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ്– ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം. അബുദാബിയിൽ രാത്രി 7.30നാണ് മത്സരം. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ള ഇരു ടീമുകൾക്കും ഇനിയുള്ള മത്സരങ്ങളിൽ ജയിച്ചേതീരൂ. ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ ചെന്നൈയെ രാജസ്ഥാൻ തോൽപിച്ചിരുന്നു. 16 റൺസിനായിരുന്നു റോയൽസിന്റെ വിജയം.എന്നാൽ ഐപിഎല്ലിൽ തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ട രാജസ്ഥാന് ഇന്നത്തെ കളി അത്ര എളുപ്പമാകില്ല. ഓപ്പണിങ്ങിൽ താരങ്ങളെ മാറ്റിമാറ്റി പരീക്ഷിച്ചെങ്കിലും സ്ഥിരതയാർന്ന പ്രകടനം രാജസ്ഥാന് ഇതുവരെ ലഭിച്ചിട്ടില്ല.

സഞ്ജു സാംസന്റെ മോശം ബാറ്റിങ് പ്രകടനങ്ങളും ടീമിനെ നന്നായി തന്നെ ബാധിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എം.എസ്. ധോണി ഫോമിലേക്കെത്താത്തത് ചെന്നൈ സൂപ്പർ കിങ്സിനെ അലട്ടുന്ന വലിയ പ്രശ്നമാണ്. ഓപ്പണർമാർ ക്ലിക്കായാൽ ബാറ്റിങ്ങിൽ ചെന്നൈയ്ക്കു കത്തിക്കയറാൻ സാധിക്കും. 


വാർത്തകൾ

Sign up for Newsletter



top