02
December 2020 - 6:37 am IST

Download Our Mobile App

Flash News
Archives

Europe

oecd

കൊറോണവൈറസ് കുടിയേറ്റക്കാരെ കൂടുതലായി ബാധിക്കുന്നു: ഒഇസിഡി

Published:20 October 2020

കുടിയേറ്റക്കാര്‍ വരുന്ന രാജ്യങ്ങളിലെയും, അവര്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളിലെയും സ്ഥിതിഗതികള്‍ കുടിയേറ്റം തന്നെ ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

പാരീസ്: കൊറോണവൈറസ് ബാധ ആനുപാതികമല്ലാത്ത വിധം കൂടുതലായി കുടിയേറ്റക്കാരെ ബാധിക്കുന്നുണ്ടെന്ന് ഒഇസിഡി റിപ്പോര്‍ട്ട്. കുടിയേറ്റക്കാര്‍ വരുന്ന രാജ്യങ്ങളിലെയും, അവര്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളിലെയും സ്ഥിതിഗതികള്‍ കുടിയേറ്റം തന്നെ ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

അതേസമയം, ഒഇസിഡി രാജ്യങ്ങളിലെ ഹെല്‍ത്ത് കെയര്‍, ഡെലിവറി, റീട്ടെയ്ല്‍, കൊറിയര്‍ സേവന മേഖലകളില്‍ കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവന വിലമതിക്കാനാവാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അംഗരാജ്യങ്ങളിലെ ആകെ ഡോക്റ്റര്‍മാരില്‍ 24 ശതമാനവും കുടിയേറ്റക്കാരാണ്. ആകെ നഴ്സുമാരില്‍ 16 ശതമാനവും വിദേശികള്‍ തന്നെ. സ്കൂളുകള്‍ അടച്ചിടുന്നതു കാരണം കൂടുതല്‍ ബുദ്ധിമുട്ടുന്നതും കുടിയേറ്റക്കാരുടെ കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ സാഹചര്യത്തില്‍ വിദേശ കുടിയേറ്റക്കാരോടുള്ള വിദ്വേഷം വര്‍ധിക്കുന്ന പ്രവണത സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾ

Sign up for Newsletter



top