02
December 2020 - 6:35 am IST

Download Our Mobile App

Flash News
Archives

Europe

uk

ബ്രിട്ടനില്‍ പുതിയതായി എത്തിയത് അര ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

Published:21 October 2020

ബ്രിട്ടനിലെ 139 യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്‌സിറ്റീസ് യുകെയുടെ കണക്കനുസരിച്ച് കോവിഡ് കാലത്ത് പ്രതീക്ഷിച്ചതിലധികം വിദേശ വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയിട്ടുണ്ട്.

ലണ്ടന്‍: ബ്രിട്ടനിലെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനസ്ഥാപിച്ചതോടെ പുതിയതായി അര ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടി വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടി.

കോവിഡ് കാരണം പൂര്‍ണമായി മുഖാമുഖ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. നേരിട്ടും ഓണ്‍ലൈനായുമുള്ള ക്ലാസുകളാണ് നല്‍കിവരുന്നത്. ബ്രിട്ടനിലെ 139 യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്‌സിറ്റീസ് യുകെയുടെ കണക്കനുസരിച്ച് കോവിഡ് കാലത്ത് പ്രതീക്ഷിച്ചതിലധികം വിദേശ വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയിട്ടുണ്ട്.

പുതിയതായി രാജ്യത്തെത്തിയ വിദ്യാര്‍ഥികളില്‍ നാല്‍പ്പത് ശതമാനം പേരും പൂര്‍ണ തൃപ്തരാണെന്നാണ് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലുംനി യൂണിയന്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത്. ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ സംയോജിപ്പിച്ചുള്ള പഠനരീതിയിലാണ് ഏറെപ്പേര്‍ക്കും തൃപ്തിക്കുറവ്. കോവിഡ് നിയന്ത്രണങ്ങളില്‍ അധികം പേരും എതിര്‍പ്പൊന്നും പ്രകടിപ്പിക്കുന്നില്ല.

വിദേശ വിദ്യാര്‍ഥികള്‍ക്ക് ആവശ്യം വന്നാല്‍ സെല്‍ഫ് ഐസൊലേഷന് അടക്കമുള്ള സൗകര്യങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ തന്നെ നല്‍കുന്നുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് കൗണ്‍സിലിന്റെ സജീവ ഇടപെടലുകളും നടക്കുന്നു.


വാർത്തകൾ

Sign up for Newsletter



top