02
December 2020 - 6:09 am IST

Download Our Mobile App

Flash News
Archives

Mollywood

mamta.jpg

സിനിമ നിർമാണ രംഗത്തേക്ക് ചുവടുവച്ച് മംമ്ത

Published:21 October 2020

മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്. എന്‍റെ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്.

മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. പിന്നണിഗായികയായും തിളങ്ങിയ താരം ഇപ്പോൾ സ്വന്തമായി സിനിമാ നിര്‍മ്മാണ കമ്പനിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്. എന്‍റെ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്.

നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്‍റെ കുടുംബത്തിനും എന്‍റെ നിർമ്മാണ പങ്കാളിയായ നോയൽ ബെന്നിനും ഉറ്റസുഹൃത്തുക്കൾക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാൻ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു. വിശദാംശങ്ങൾ പിന്നാലെ- എന്നാണ് മംമ്ത ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന അണ്‍ലോക്ക്ഡ് എന്ന ചിത്രത്തിലാണ് മംമ്താ മോഹന്‍ദാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, സാജു നവോദയ, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top