02
December 2020 - 6:43 am IST

Download Our Mobile App

Flash News
Archives

Bollywood

prarthana

ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് പ്രാർഥന ഇന്ദ്രജിത്ത്, ഒപ്പം ഗോവിന്ദ് വസന്തയും

Published:21 October 2020

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർഥനയുടെ അരങ്ങേറ്റം. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. ഗോവിന്ദും പ്രാർഥനയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബോളിവുഡ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്ദ്രജിത്തിന്‍റെയും പൂർണിമയുടെയും മകൾ പ്രാർഥന. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർഥനയുടെ അരങ്ങേറ്റം. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. ഗോവിന്ദും പ്രാർഥനയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രേ ബാവ്‌രേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇരുവരും ആലപിച്ചിരിക്കുന്നത്. ഹുസൈൻ ഹൈദ്രിയുടേതാണ് വരികൾ.

മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. എത്ര ഭംഗിയുള്ള പാട്ടാണ് പാത്തു എന്നാണ് പ്രാർഥനയുടെ പാട്ട് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. സോളോ എന്ന ചിത്രത്തിന് ശേഷം ബിജോയ് നമ്പ്യാർ ചെയ്ത ചിത്രമാണ് തായിഷ്. സീ5 സ്റ്റുഡിയോയാണ് ചിത്രം നിർമിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top