02
December 2020 - 5:52 am IST

Download Our Mobile App

Flash News
Archives

Mollywood

album

ശ്രദ്ധേയമായി വീഞ്ഞ്, ഒരു വയനാടന്‍ പ്രണയകഥ

Published:21 October 2020

വയനാടിന്‍റെ  ഉള്ളറിഞ്ഞ പ്രണയം ആറു  മിനിറ്റിലേറെ നീളുന്ന ആല്‍ബത്തിലൂടെ മനോഹരമായി പറഞ്ഞു പോയിരിക്കുന്നു. ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ്  ചെയ്ത വീഞ്ഞ്   ടീം ഫസ്റ്റ് ബോട്ടിൽ എന്ന യൂട്യൂബ് ചാനലിലാണ് ഇറക്കിയിരിക്കുന്നത്.

വീഞ്ഞ്, ഒരു വയനാടന്‍ പ്രണയകഥ എന്ന മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാവുന്നു.വയനാടിന്‍റെ  ഉള്ളറിഞ്ഞ പ്രണയം ആറു  മിനിറ്റിലേറെ നീളുന്ന ആല്‍ബത്തിലൂടെ മനോഹരമായി പറഞ്ഞു പോയിരിക്കുന്നു. ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ്  ചെയ്ത വീഞ്ഞ്   ടീം ഫസ്റ്റ് ബോട്ടിൽ എന്ന യൂട്യൂബ് ചാനലിലാണ് ഇറക്കിയിരിക്കുന്നത്. ശ്രീജിത്ത് സഹ്യ, ജെയ്ബിന്‍ ബേബി, രതീഷ് തച്ചനാട്ടില്‍ എന്നിവരാണു "വീഞ്ഞ് ഒരു വയനാടന്‍ പ്രണയകഥ' യുടെ  തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

വിധു പ്രതാപ് ആലപിച്ചിരിക്കുന്ന ഗാനത്തിന് സുനില്‍ എന്‍. ജെയാണ് വരികൾ എഴുതിയിരിക്കുന്നത്. ടീം ശിവം മ്യൂസിക് ബാന്‍ഡിനു വേണ്ടി എല്‍ദോ സെറഫസ് ഈണം പകര്‍ന്നിരിക്കുന്നു.  ആല്‍ബത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ ഡേവിസ് പൊന്മനശേരിയാണ്.

യുട്യൂബ് ഫെയിം അന്നമ്മ ചേടത്തി,സിനി ആർടിസ്റ്റ്  ശ്രീജിത്ത് സഹ്യ, അനിറ്റ ജോര്‍ജ്ജ് ജെയ്ബിൻ ബേബി, A.J മാത്യു, ജോയ് തോമസ്  എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. അന്നമ്മ ചേടത്തി ആദ്യമായി അഭിനയിച്ച  മ്യൂസിക്കല്‍ ആല്‍ബം കൂടിയാണ് വീഞ്ഞ്.


വാർത്തകൾ

Sign up for Newsletter



top