Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
26
May 2022 - 11:02 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

piagio

പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോ ആപേ ഇ -സിറ്റി തിരുവനന്തപരം വിപണിയിൽ

Published:21 October 2020

പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബ്സിഡിയറിയായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുന്നത്.

തിരുവനന്തപുരം: പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലിറക്കി. പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബ്സിഡിയറിയായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുന്നത്.

ആധുനിക ലിഥിയം അയോൺ ബാറ്ററി, ഓട്ടോമാറ്റിക് ഗിയർ ബോക്സ്, മികച്ച കരുത്ത്, മികച്ച ടോർക്ക് എന്നിവ ഇ-സിറ്റിയുടെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. ഗിയറും ക്ലെച്ചും ഇല്ല; സേഫ്റ്റി ഡോർ, പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട ക്ലസ്റ്റർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

വിപണിയിലിറക്കൽ ചടങ്ങിൽ പിയാജിയോ വെഹിക്കിൾസ് പ്രൈവറ് ലിമിറ്റഡിലെ എം.ആർ . നാരായണനും പിയാജിയോയുടെ തിരുവനന്തപുരത്തെ ഡീലർ സ്വാമി റെജിൻ കെ. ദാസും സംബന്ധിച്ചു.മാറ്റിവയ്ക്കാവുന്ന ബാറ്ററിയോടുകൂടിയ പ്രഥമ ത്രിചക്ര വാഹനമാണ് ഇ- സിറ്റി.സാൻ മൊബിലിറ്റിയുടെ സഹകരണത്തോടുകൂടിയാണ് മാറ്റിവയ്ക്കാവുന്ന ബാറ്ററി അവതരിപ്പിച്ചത്. കൂടാതെ ബാറ്ററി ചാർജ് നില അറിയാനും ബാറ്ററി ചാർജ് ചെയ്യാനും സഹായകമായ ആപ്പുമുണ്ട്. ബാറ്ററി മാറ്റിവയ്ക്കാൻ സൗകര്യമുള്ള സ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top