02
December 2020 - 6:40 am IST

Download Our Mobile App

Flash News
Archives

Football

kerala-blasters-hired-bakary-kone

ലി​യോ​ണ്‍ താ​രം ബ​ക്കാ​രി കോ​നെ കേരള ബ്ലാ​സ്റ്റേ​ഴ്സി​ല്‍

Published:22 October 2020

പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന് കൂ​ടു​ത​ല്‍ ക​രു​ത്തും ഗാം​ഭീ​ര്യ​വും ന​ല്‍കി മു​ന്‍ ഒ​ളി​മ്പി​ക് ലി​യോ​ണ്‍ താ​രം ബ​ക്കാ​രി കോ​നെ​യെ ടീ​മി​ലെ​ത്തി​ച്ച​താ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി (കെ​ബി​എ​ഫ്സി) പ്ര​ഖ്യാ​പി​ച്ചു. ആ​ഫ്രി​ക്ക​ന്‍ ഫു​ട്ബോ​ള്‍ വ​മ്പ​ന്‍മാ​രാ​യ ഘാ​ന, ഐ​വ​റി​കോ​സ്റ്റ് എ​ന്നി​വ​രു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന, പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ബു​ര്‍കി​ന​ഫാ​സോ​യി​ലെ വ​ഗ​ദൂ​ഗ​യി​ലാ​ണ് 32കാ​ര​ന്‍ ജ​നി​ച്ച​ത്.

കൊ​ച്ചി: പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന് കൂ​ടു​ത​ല്‍ ക​രു​ത്തും ഗാം​ഭീ​ര്യ​വും ന​ല്‍കി മു​ന്‍ ഒ​ളി​മ്പി​ക് ലി​യോ​ണ്‍ താ​രം ബ​ക്കാ​രി കോ​നെ​യെ ടീ​മി​ലെ​ത്തി​ച്ച​താ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി (കെ​ബി​എ​ഫ്സി) പ്ര​ഖ്യാ​പി​ച്ചു. ആ​ഫ്രി​ക്ക​ന്‍ ഫു​ട്ബോ​ള്‍ വ​മ്പ​ന്‍മാ​രാ​യ ഘാ​ന, ഐ​വ​റി​കോ​സ്റ്റ് എ​ന്നി​വ​രു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന, പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ബു​ര്‍കി​ന​ഫാ​സോ​യി​ലെ വ​ഗ​ദൂ​ഗ​യി​ലാ​ണ് 32കാ​ര​ന്‍ ജ​നി​ച്ച​ത്. 2004ല്‍ ​സി​എ​ഫ്ടി​പി​കെ അ​ബി​ജാ​നി​ല്‍ നി​ന്ന് ജ​ന്മ​നാ​ട്ടി​ലെ ക്ല​ബാ​യ എ​റ്റോ​ല്‍ ഫി​ലാ​ന്‍റെ​യു​ടെ യൂ​ത്ത് ടീ​മി​ല്‍ ചേ​ര്‍ന്നാ​ണ് കോ​നെ ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫു​ട്ബോ​ള്‍ ക​രി​യ​ര്‍ തു​ട​ങ്ങി​യ​ത്. യൂ​ത്ത് ടീ​മി​നൊ​പ്പ​മു​ള്ള ശ്ര​ദ്ധേ​യ​മാ​യ സീ​സ​ണ്‍, യു​വ പ്ര​തി​രോ​ധ​ക്കാ​ര​ന് 2005-06 സീ​സ​ണി​ല്‍ സീ​നി​യ​ര്‍ ടീ​മി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍കി. ക്ല​ബ്ബി​നാ​യി 27 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച താ​രം ത​ന്‍റെ ആ​ദ്യ പ്രൊ​ഫ​ഷ​ണ​ല്‍ ഗോ​ളും സ്വ​ന്ത​മാ​ക്കി. ഫ്ര​ഞ്ച് ക​ളി നി​രീ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​തോ​ടെ ഫ്രാ​ന്‍സി​ലെ​ത്തി ലീ​ഗ് 2 ക്ല​ബ്ബാ​യ ഗ്വി​ങ്ഗാ​മ്പി​നൊ​പ്പം ചേ​ര്‍ന്നു. റി​സ​ര്‍വ് ടീ​മി​നൊ​പ്പ​മാ​യി​രു​ന്നു ആ​ദ്യ ര​ണ്ടു​വ​ര്‍ഷം. ഗെ​യിം മെ​ച്ച​പ്പെ​ടു​ത്തി​യ​തും ഇ​വി​ടെ ത​ന്നെ. തു​ട​ര്‍ന്ന് 2008ല്‍ ​ത​ന്നെ ആ​ദ്യ ടീ​മി​ലേ​ക്ക് വി​ളി​യെ​ത്തി. മൂ​ന്നു വ​ര്‍ഷം കൂ​ടി ക്ല​ബ്ബി​നൊ​പ്പം നി​ന്ന് 2009ല്‍ ​ഫ്ര​ഞ്ച് ക​പ്പും നേ​ടി.2011ലാ​ണ് പ്ര​മു​ഖ ഫ്ര​ഞ്ച് ക്ല​ബ്ബാ​യ ഒ​ളി​മ്പി​ക് ലി​യോ​ണി​ല്‍ ചേ​ര്‍ന്ന​ത്. ഫ്ര​ഞ്ച് ഫു​ട്ബോ​ളി​ലെ ടോ​പ് ഡി​വി​ഷ​ന്‍ ക്ല​ബ്ബി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ലോ​ക​ത്തി​ലെ ത​ന്നെ മി​ക​വു​റ്റ സ്ട്രൈക്ക​ര്‍മാ​രാ​യ സ്ലാ​റ്റാ​ന്‍ ഇ​ബ്രാ​ഹി​മോ​വി​ച്ച്, എ​ഡി​ന്‍സ​ണ്‍ ക​വാ​നി എ​ന്നി​വ​ര്‍ക്കെ​തി​രാ​യി​രു​ന്നു മ​ത്സ​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. 2011 മു​ത​ല്‍ 2016 വ​രെ​യു​ള്ള കോ​നെ​യു​ടെ അ​ഞ്ചു വ​ര്‍ഷ​ക്കാ​ല​ത്തി​നി​ട​യി​ല്‍ ലെ​സ് ഗോ​ണ്‍സ് 2011-12ലെ ​ഫ്ര​ഞ്ച് ക​പ്പും 2012ലെ ​ഫ്ര​ഞ്ച് സൂ​പ്പ​ര്‍ ക​പ്പും നേ​ടി. 
   
2014-15, 2015-16 സീ​സ​ണു​ക​ളി​ല്‍ ക്ല​ബ്ബ്, ലീ​ഗ് 1 റ​ണ്ണ​റ​പ്പാ​വു​ക​യും ചെ​യ്തു. യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ്, യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് എ​ന്നി​വ​യു​ള്‍പ്പെ​ടെ എ​ല്ലാ ചാ​മ്പ്യ​ന്‍ഷി​പ്പി​ലു​മാ​യി ഒ​ളി​മ്പി​ക് ലി​യോ​ണി​നാ​യി 141 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ബ​ക്കാ​രി കോ​നെ ബൂ​ട്ടു​കെ​ട്ടി​യ​ത്.കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട​തി​ലും ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തി​ലും താ​ന്‍ വ​ള​രെ ആ​വേ​ശ​ത്തി​ലാ​ണെ​ന്ന് ബ​ക്കാ​രി കോ​നെ പ​റ​ഞ്ഞു. (നി​ക്കോ​ളാ​സ്) അ​നെ​ല്‍ക​യി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​നെ​ക്കു​റി​ച്ച് ധാ​രാ​ളം കേ​ട്ടി​ട്ടു​ണ്ട്, വ​ള​രെ ന​ല്ല കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. 
 
ഐ​എ​സ്എ​ലി​ലെ ഏ​റ്റ​വും വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​ങ്ങ​ളി​ലൊ​ന്നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു​ള്ള​തെ​ന്ന് അ​റി​യാം, ഓ​രോ ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ഴും നൂ​റു​ശ​ത​മാ​നം ത​ന്‍റെ ക്ല​ബി​ന് സ​മ​ര്‍പ്പി​ക്കാ​ന്‍ എ​നി​ക്കി​ത് പ്ര​ചോ​ദ​ന​മാ​വും. ഗോ​വ​യി​ല്‍  സ​ഹ​താ​ര​ങ്ങ​ള്‍ക്കും കോ​ച്ചി​ങ് സ്റ്റാ​ഫു​ക​ള്‍ക്കു​മൊ​പ്പം ചേ​രാ​ന്‍ കാ​ത്തി​രി​ക്കാ​നാ​വു​ന്നി​ല്ല-​ഗോ​വ​യി​ല്‍ ഉ​ട​ന്‍ ത​ന്നെ പ്രീ​സീ​സ​ണ്‍ പ​രി​ശീ​ല​ന​ത്തി​നാ​യി കെ​ബി​എ​ഫ്സി ടീ​മി​നൊ​പ്പം ചേ​രു​ന്ന ബ​ക്കാ​രി കോ​നെ പ​റ​ഞ്ഞു.ലി​യോ​ണി​ല്‍ നി​ന്ന് മ​ലാ​ഗ​യി​ലെ​ത്തി​യ താ​രം കു​റ​ഞ്ഞ​കാ​ലം ലാ​ലി​ഗ​യി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ലോ​ണി​ല്‍ ലീ​ഗ് വ​ണ്‍ ക്ല​ബ്ബാ​യ സ്ട്രാ​സ്ബ​ര്‍ഗി​നൊ​പ്പം ചേ​ര്‍ന്നു. ഇ​വി​ടെ പി​എ​സ്ജി​യു​ടെ ശ​ക്ത​രാ​യ ഡി​മ​രി​യ, നെ​യ്മ​ര്‍, കി​ലി​യ​ന്‍ എം​ബാ​പ്പെ എ​ന്നീ മൂ​വ​ര്‍സം​ഘ​ത്തി​നെ​തി​രെ​യും ക​ളി​ച്ചു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ല്‍ ചേ​രാ​നാ​യു​ള്ള ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര​വി​ന് മു​മ്പ് ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു​ക​ളി​ല്‍ തു​ര്‍ക്കി​യി​ലും റ​ഷ്യ​യി​ലു​മാ​യി​രു​ന്നു. 
   
19ാം വ​യ​സി​ലാ​ണ് ബു​ര്‍കി​ന​ഫാ​സോ ദേ​ശീ​യ ടീ​മി​നാ​യു​ള്ള അ​ര​ങ്ങേ​റ്റം. 2014ല്‍ ​അം​ഗോ​ള​ക്കെ​തി​രാ​യ ആ​ഫ്രി​ക്ക​ന്‍ നാ​ഷ​ണ​ല്‍ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ദേ​ശീ​യ ടീ​മി​ന്‍റെ നാ​യ​ക​നാ​യി. 81 മ​ത്സ​ര​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ജ​ഴ്സി അ​ണി​ഞ്ഞ കോ​നെ നി​ല​വി​ല്‍ രാ​ജ്യ​ത്തി​നാ​യി ഏ​റ്റ​വു​മ​ധി​കം മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച മൂ​ന്നാ​മ​ത്തെ താ​ര​മാ​ണ്.മു​ന്‍നി​ര യൂ​റോ​പ്യ​ന്‍ ലീ​ഗു​ക​ളി​ലെ പ്ര​ശ​സ്ത​മാ​യ ക്ല​ബ്ബു​ക​ള്‍ക്കാ​യി ക​ളി​ച്ച കോ​നെ ശ്ര​ദ്ധേ​യ​മാ​യ പ​രി​ച​യ​വും വൈ​ദ​ഗ്ധ്യ​വു​മു​ള്ള  ക​ളി​ക്കാ​ര​നാ​ണെ​ന്നും, താ​ര​ത്തി​ന്‍റെ സാ​നി​ധ്യം ഈ ​സീ​സ​ണി​ല്‍ ടീ​മി​ന്‍റെ പ്ര​തി​രോ​ധ പ​ടു​ത്തു​യ​ര്‍ത്ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി സ്പോ​ര്‍ട്ടി​ങ് ഡ​യ​റ​ക്ട​ര്‍ ക​രോ​ലി​സ് സ്‌​കി​ന്‍കി​സ് പ​റ​ഞ്ഞു. വേ​ഗ​ത്തി​ല്‍ സം​ഘ​ടി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​വ് ലീ​ഗി​ലെ മി​ക​ച്ച സ്ഥാ​ന​ങ്ങ​ള്‍ക്കാ​യി പോ​രാ​ടു​ന്ന​തി​നും ടീ​മി​നെ സ​ഹാ​യി​ക്കും. താ​ര​ത്തി​ന്‍റെ ക​ഴി​വി​നെ​കു​റി​ച്ചും അ​ദ്ദേ​ഹം ടീ​മി​ന് ചേ​ര്‍ക്കു​ന്ന വൈ​ദ​ഗ്ധ്യ​ത്തെ കു​റി​ച്ചും സം​ശ​യ​മേ​തു​മി​ല്ല-​ക​രോ​ലി​സ് സ്‌​കി​ന്‍കി​സ് പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top