02
December 2020 - 5:57 am IST

Download Our Mobile App

Flash News
Archives

World

US Visa, US News, Temporary Business VIsa

യുഎസിൽ താത്കാലിക ബിസിനസ് വിസകൾ നിർത്താൻ നിർദേശം

Published:22 October 2020

നിരവധി കമ്പനികൾ അവരുടെ സാങ്കേതിക പ്രൊഫഷനലുകളെ അമെരിക്കയിൽ താമസിപ്പിച്ച് അവിടെയുള്ള ജോലികൾ പൂർത്തീകരിക്കുന്നത് ഈ വിസ ഉപയോഗിച്ചാണ്.

വാഷിങ്ടൺ: സ്പെഷ്യാലിറ്റി തൊഴിലുകൾക്കായി താത്കാലിക എച്ച് വൺ ബി ബിസിനസ് വിസകൾ (ബി വൺ വിസകൾ) ഇനി നൽകേണ്ടെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം. നിരവധി കമ്പനികൾ അവരുടെ സാങ്കേതിക പ്രൊഫഷനലുകളെ അമെരിക്കയിൽ താമസിപ്പിച്ച് അവിടെയുള്ള ജോലികൾ പൂർത്തീകരിക്കുന്നത് ഈ വിസ ഉപയോഗിച്ചാണ്. അതു തടയുന്നത് നിരവധി ഇന്ത്യക്കാരെയും ബാധിക്കും. വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം അന്തിമമായി നടപ്പാവുമോ എന്നാണു കമ്പനികൾ ഉറ്റുനോക്കുന്നത്.

നവംബർ മൂന്നിന് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കമ്പനികളെ അസ്വസ്ഥമാക്കുന്ന ഈ നീക്കം പുറത്തുവന്നിരിക്കുന്നത്. യുഎസിൽ വിദേശ ജോലിക്കാരുടെ സ്വാധീനം കുറയ്ക്കാൻ ഇത് ഉപകരിക്കുമെന്നാണു വിദേശകാര്യ മന്ത്രാലയം പറയുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ അമെരിക്കക്കാർക്കു കൂടുതൽ തൊഴിൽ അവസരമുണ്ടാക്കാനും വിദേശ പ്രൊഫഷനലുകളെ കർശനമായി നിയന്ത്രിക്കാനുമാണ് ട്രംപ് ഭര‍ണകൂടത്തിന്‍റെ ശ്രമം. 

യുഎസ് ജീവനക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ എച്ച് വൺ ബി വിസ നിയമത്തിലുള്ളതുപോലുള്ള വ്യവസ്ഥകൾ ബി വൺ വിസകളുടെ കാര്യത്തിൽ ഇല്ലെന്നാണ് വിദേശ മന്ത്രാലയം പറയുന്നത്. ബി വൺ വിസകൾക്കുള്ള ഫീസും തീരെ കുറവാണ്. 


വാർത്തകൾ

Sign up for Newsletter



top