02
December 2020 - 6:34 am IST

Download Our Mobile App

Flash News
Archives

World

turkey

അസര്‍ബൈജാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സൈനിക സഹായം നല്‍കാന്‍ മടിക്കില്ല - നിലപാട് വ്യക്തമാക്കി തുര്‍ക്കി

Published:22 October 2020

അസൈര്‍ബൈജന്റെ നാഗോര്‍നോ കറാബാക്ക് പ്രദേശം ആര്‍മീനിയ കൈയ്യടക്കിവച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തിന്റെ പ്രധാന കാരണം. നാഗോര്‍നോ കറാബാക്ക് പ്രദേശം അസൈര്‍ബൈജാന്റെതാണെങ്കിലും ആര്‍മീനിയന്‍ സായുധ സംഘടനകളുടെ കൈവശമാണ് അത്. സപ്തംബര്‍ 27ന് ആര്‍മീനിയന്‍ വിഘടനവാദികളുടെ വലിയൊരു മുന്നേറ്റം നടന്നതാണ് പുതിയ സംഘര്‍ഷത്തിനു കാരണം. സംഘര്‍ഷത്തില്‍ 834 വിഘടനവാദികളും 63 അസര്‍ബൈജാന്‍ പൗരന്മാരും കൊല്ലപ്പെട്ടു.


ഇസ്താംബൂള്‍: അസര്‍ബൈജാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സൈനിക സഹായം നല്‍കാന്‍ മടിക്കില്ലെന്നും അത്തരമൊരു അഭ്യര്‍ത്ഥന ഇതുവരെയും ഉണ്ടായിട്ടില്ലെന്നും തുര്‍ക്കി വൈസ് പ്രസിഡന്റ് ഫോട്ട് ഒക്തെ വ്യക്തമാക്കി. അസര്‍ബൈജാനുമായുളള അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ നയതന്ത്രപരിഹാരമില്ലെന്ന് ആര്‍മീനിയ പ്രധാനമന്ത്രി നിക്കോള്‍ പശിനിയന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് സിഎന്‍എന്നുമായി സംസാരിക്കവേ തുര്‍ക്കി നിലപാട് വ്യക്തമാക്കിയത്. അസര്‍ബൈജാന്‍ പ്രദേശങ്ങള്‍ ആര്‍മീനിയ കൈയ്യടക്കിവയ്ക്കുന്നതിനെതിരേ നേരത്തെ തന്നെ തുര്‍ക്കി രംഗത്തുവന്നിരുന്നു.

 

അസൈര്‍ബൈജന്റെ നാഗോര്‍നോ കറാബാക്ക് പ്രദേശം ആര്‍മീനിയ കൈയ്യടക്കിവച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തിന്റെ പ്രധാന കാരണം. നാഗോര്‍നോ കറാബാക്ക് പ്രദേശം അസൈര്‍ബൈജാന്റെതാണെങ്കിലും ആര്‍മീനിയന്‍ സായുധ സംഘടനകളുടെ കൈവശമാണ് അത്. സപ്തംബര്‍ 27ന് ആര്‍മീനിയന്‍ വിഘടനവാദികളുടെ വലിയൊരു മുന്നേറ്റം നടന്നതാണ് പുതിയ സംഘര്‍ഷത്തിനു കാരണം. സംഘര്‍ഷത്തില്‍ 834 വിഘടനവാദികളും 63 അസര്‍ബൈജാന്‍ പൗരന്മാരും കൊല്ലപ്പെട്ടു.

Tags :

Turkey
Issue

വാർത്തകൾ

Sign up for Newsletter



top