02
December 2020 - 5:36 am IST

Download Our Mobile App

Flash News
Archives

Football

uefa-champions-league-bayern-munich-

റ​യ​ല്‍ വീ​ണു, ബ​യേ​ണ്‍ വാ​ണു

Published:23 October 2020

യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് വി​ജ​യ​ത്തു​ട​ക്കം ല​ഭി​ച്ച​പ്പോ​ള്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ  ഷാ​ക്ത​ര്‍ അ​ട്ടി​മ​റി​ച്ചു. ഗ്രൂ​പ്പ് എ​യി​ല്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് സ്പാ​നി​ഷ് ക​രു​ത്ത​രാ​യ അ​ത്ല​റ്റി​കോ മാ​ഡ്രി​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​ണ് തോ​ല്‍പ്പി​ച്ച​ത്

മ്യൂ​ണി​ക്ക്: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് വി​ജ​യ​ത്തു​ട​ക്കം ല​ഭി​ച്ച​പ്പോ​ള്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ  ഷാ​ക്ത​ര്‍ അ​ട്ടി​മ​റി​ച്ചു. ഗ്രൂ​പ്പ് എ​യി​ല്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് സ്പാ​നി​ഷ് ക​രു​ത്ത​രാ​യ അ​ത്ല​റ്റി​കോ മാ​ഡ്രി​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​ണ് തോ​ല്‍പ്പി​ച്ച​ത്. ലെ​വ​ന്‍ഡോ​സ്‌​കി​യെ വ​ജ്രാ​യു​ധ​മാ​ക്കി 4-2-3-1 ഫോ​ര്‍മേ​ഷ​നി​ലി​റ​ങ്ങി​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ 4-4-2 ഫോ​ര്‍മേ​ഷ​നി​ലാ​ണ് അ​ത്‌ല​റ്റി​കോ മാ​ഡ്രി​ഡ് നേ​രി​ട്ട​ത്. സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ 28ാം മി​നു​ട്ടി​ല്‍ ബ​യേ​ണ്‍ അ​ക്കൗ​ണ്ട് തു​റ​ന്നു. ജോ​ഷ്വാ കി​മ്മി​ഷ് ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​പ്പോ​ള്‍ കി​ങ്‌​സ്‌​ലി കോ​മാ​നാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. 41ാം മി​നു​ട്ടി​ല്‍ കോ​മാ​ന്‍റെ അ​സി​സ്റ്റി​ല്‍ ലി​യോ​ന്‍ ഗൊ​രീ​റ്റ്സ്‌​ക ബ​യേ​ണി​ന്‍റെ ലീ​ഡു​യ​ര്‍ത്തി​യ​പ്പോ​ള്‍ 66ാം മി​നു​ട്ടി​ല്‍ കോ​റ​ന്‍റി​ന്‍ ടോ​ളി​സ്‌​കോ മൂ​ന്നാം ഗോ​ള്‍ സ​മ്മാ​നി​ച്ചു. 
   
72ാം മി​നു​ട്ടി​ല്‍ തോ​മ​സ് മു​ള്ള​റി​ന്‍റെ അ​സി​സ്റ്റി​ല്‍ കോ​മാ​നാ​ണ് ബ​യേ​ണി​നു​വേ​ണ്ടി നാ​ലാം ഗോ​ള്‍ നേ​ടി​യ​ത്. 47ാം മി​നു​ട്ടി​ല്‍ ജോ​വോ ഫെ​ലി​കി​സ് അ​ത്ല​റ്റി​ക്കോ​യ്ക്കാ​യി വ​ല​കു​ലു​ക്കി​യെ​ങ്കി​ലും വാ​ര്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ അ​ത് ഓ​ഫ് സൈ​ഡാ​ണെ​ന്ന് വി​ധി​ക്കു​ക​യാ​യി​രു​ന്നു. 60 ശ​ത​മാ​നം പ​ന്ത​ട​ക്കി​വെ​ച്ച് എ​ട്ടി​നെ​തി​രേ 16 ഗോ​ള്‍ശ്ര​മ​മാ​ണ് ബ​യേ​ണ്‍ ന​ട​ത്തി​യ​ത്. ലി​വ​ര്‍പൂ​ള്‍ ര​ക്ഷ​പ്പെ​ട്ടുഗ്രൂ​പ്പ് ഡി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ളി​നും വി​ജ​യ​ത്തു​ട​ക്കം. ക​രു​ത്ത​രാ​യ അ​യാ​ക്സി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ലി​വ​ര്‍പൂ​ള്‍ തോ​ല്‍പ്പി​ച്ച​ത്. അ​തും അ​യാ​ക്സ് താ​രം നി​ക്കോ​ളാ​സ് താ​ഗ്ലി​യാ​ഫി​ക്കോ​യു​ടെ പി​ഴ​വി​ല്‍. ക​ഷ്ടി​ച്ച് ലി​വ​ര്‍പൂ​ള്‍ തോ​ല്‍വി​യി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. 53 ശ​ത​മാ​നം പ​ന്ത​ട​ക്ക​ത്തി​ല്‍ മു​ന്നി​ട്ട് നി​ന്ന് 12നെ​തി​രേ 15 ഗോ​ള്‍ശ്ര​മ​മാ​ണ് ലി​വ​ര്‍പൂ​ള്‍ ന​ട​ത്തി​യ​ത്. 
   
നി​ല​വി​ലെ പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​ര്‍ക്ക് പ്ര​തീ​ക്ഷ ന​ല്‍കു​ന്ന തു​ട​ക്ക​മാ​ണ് ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് സി​യി​ല്‍ എ​ഫ്സി പോ​ര്‍ട്ടോ​യെ 3-1ന് ​മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും തോ​ല്‍പ്പി​ച്ചു.​അ​ഗ്യൂ​റോ​യെ​യും സ്റ്റെ​ര്‍ലി​ങ്ങി​നെ​യും മെ​ഹ​ര​സി​നെ​യും മു​ന്നി​ല്‍ നി​ര്‍ത്തി 4-3-3 ഫോ​ര്‍മേ​ഷ​നി​ലി​റ​ങ്ങി​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കെ​തി​രേ ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത് പോ​ര്‍ട്ടോ​യാ​യി​രു​ന്നു. 14ാം മി​നു​ട്ടി​ല്‍ ലൂ​യി​സ് ഡി​യാ​സി​ലൂ​ടെ പോ​ര്‍ട്ടോ ലീ​ഡെ​ടു​ത്തു. 20ാം മി​നു​ട്ടി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കി അ​ഗ്യൂ​റോ സി​റ്റി​ക്ക് സ​മ​നി​ല സ​മ്മാ​നി​ച്ചു. പി​ന്നീ​ട് പോ​ര്‍ട്ടോ​യ്ക്ക് അ​വ​സ​രം ന​ല്‍കാ​തെ സി​റ്റി ക​ളം കീ​ഴ​ട​ക്കി. 65ാം മി​നു​ട്ടി​ല്‍ ഗു​ണ്ടോ​ക​നി​ലൂ​ടെ സി​റ്റി ര​ണ്ടാം ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ 73ാം മി​നു​ട്ടി​ല്‍ ഫെ​റാ​ന്‍ ടോ​റ​സാ​ണ് സി​റ്റി​ക്കാ​യി മൂ​ന്നാം ഗോ​ള്‍ നേ​ടി​യ​ത്. 65 ശ​ത​മാ​നം പ​ന്ത​ട​ക്കി​വെ​ച്ച് 6നെ​തി​രേ 9 ഗോ​ള്‍ശ്ര​മ​മാ​ണ് സി​റ്റി ന​ട​ത്തി​യ​ത്. 

റ​യ​ല്‍ നാ​ണം​കെ​ട്ടു

ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ അ​ത്ഭു​ത​ങ്ങ​ള്‍ എ​ല്ലാ വ​ര്‍ഷ​വും കാ​ണു​ന്ന​താ​ണ്. ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ അ​ട്ടി​മ​റി ഉ​ക്രൈ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ശ​ക്ത​റി​ന്‍റെ വ​ക ഇ​ന്ന് ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം ഉ​യ​ര്‍ത്തി​യ ക്ല​ബാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നെ തോ​ല്‍പ്പി​ക്കാ​ന്‍ ഇ​ന്ന് ശ​ക്ത​റി​നാ​യി. ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ല്‍ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു ശ​ക്ത​റി​ന്‍റെ വി​ജ​യം.ആ​ദ്യ പ​കു​തി​യി​ല്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ള്‍ക്ക് മു​ന്നി​ട്ട് നി​ല്‍ക്കാ​ന്‍ ശ​ക്ത​ര്‍ക്ക് ഇ​ന്നാ​യി​രു​ന്നു. അ​വി​ടെ നി​ന്ന് തി​രി​ച്ചു വ​രാ​ന്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ആ​യ​തു കൊ​ണ്ടാ​ണ് വ​ലി​യ നാ​ണ​ക്കേ​ടി​ല്‍ നി​ന്ന് റ​യ​ല്‍ മാ​ഡ്രി​ഡ് ര​ക്ഷ​പ്പെ​ട്ട​ത്. അ​ടു​ത്ത ആ​ഴ്ച എ​ല്‍ ക്ലാ​സി​കോ ഉ​ള്ള​ത് കൊ​ണ്ട് ബെ​ന്‍സീ​മ​യെ​യും ക്രൂ​സി​നെ​യും ബെ​ഞ്ചി​ല്‍ ഇ​രു​ത്തി ആ​യി​രു​ന്നു റ​യ​ല്‍ ക​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ത്. പ​രി​ക്ക് കാ​ര​ണം റാ​മോ​സും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശ​ക്ത​ര്‍ നി​ര​യി​ല്‍ ആ​ണെ​ങ്കി​ല്‍ പ​രി​ക്കും കൊ​റോ​ണ​യും കാ​ര​ണം പ​ത്തോ​ളം സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലആ​ദ്യ പ​കു​തി​യി​ല്‍ മ​നോ​ഹ​ര അ​റ്റാ​ക്കിം​ഗ് പ്ര​ക​ട​ന​മാ​ണ് ശ​ക്താ​ര്‍ കാ​ഴ്ച​വെ​ച്ച​ത്. 29ആം ​മി​നു​ട്ടി​ല്‍ അ​വ​ര്‍ അ​ര്‍ഹി​ച്ച​ത് പോ​ലെ മു​ന്നി​ല്‍ എ​ത്താ​നും ആ​യി. 29ആം ​മി​നു​ട്ടി​ല്‍ ടെ​റ്റെ​യു​ടെ വ​ക ആ​യി​രു​ന്നു ഉ​ക്രൈ​ന്‍ ക്ല​ബി​ന്‍റെ ആ​ദ്യ ഗോ​ള്‍. പി​ന്നാ​ലെ വ​രാ​നെ​യു​ടെ സെ​ല്‍ഫ് ഗോ​ള്‍ ശ​ക്ത​റി​ന്‍റെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. 42-ാം ​മി​നിറ്റില്‍ മ​റ്റൊ​രു കൗ​ണ്ട​ര്‍ അ​റ്റാ​ക്കി​ല്‍ സോ​ള​മ​ന്‍ റ​യ​ലി​നെ ഞെ​ട്ടി​ച്ച് മൂ​ന്നാം ഗോ​ളും നേ​ടി. ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ മൂ​ന്ന് ഗോ​ളു​ക​ള്‍ക്ക് മു​ന്നി​ല്‍.ര​ണ്ടാം പ​കു​തി​യി​ല്‍ ബെ​ന്‍സേ​മ​യെ ഇ​റ​ക്കി സി​ദാ​ന്‍ റ​യ​ലി​നെ ക​ളി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. മോ​ഡ്രി​ചി​ന്‍റെ ഒ​രു ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ലോ​ങ്‌​റേ​ഞ്ച​റി​ലൂ​ടെ റ​യ​ലി​ന്‍റെ ആ​ദ്യ ഗോ​ള്‍ വ​ന്നു. 59-ാം ​മി​നിറ്റിൽ‍ സ​ബ്ബാ​യി എ​ത്തി​യ വി​നീ​ഷ്യ​സ് ക​ള​ത്തി​ല്‍ ഇ​റ​ങ്ങി 15 സെ​ക്ക​ന്‍ഡ് കൊ​ണ്ട് ശ​ക്ത​ര്‍ വ​ല​യി​ല്‍ പ​ന്ത് എ​ത്തി​ച്ചു. 2-3 എ​ന്ന് സ്‌​കോ​ര്‍. അ​തി​നു ശേ​ഷം റ​യ​ലി​ന്‍റെ തു​ട​രാ​ക്ര​മ​ണ​ങ്ങ​ള്‍ ആ​ണ് ക​ളി​യി​ല്‍ ഉ​ട​നീ​ളം ക​ണ്ട​ത്.എ​ന്നാ​ല്‍ പൊ​രു​തു നി​ക്കാ​ന്‍ ശ​ക്ത​റി​നാ​യി. അ​വ​സാ​ന മി​നു​ട്ടി​ല്‍ വാ​ല്വെ​ര്‍ദെ​യി​ലൂ​ടെ റ​യ​ല്‍ ഒ​രു ഗോ​ള്‍ നേ​ടി എ​ങ്കി​ലും വാ​ര്‍ ഓ​ഫ്‌​സൈ​ഡ് കാ​ര​ണം ആ ​ഗോ​ള്‍ നി​ഷേ​ധി​ച്ചു. അ​ങ്ങ​നെ ശ​ക്ത​ര്‍ അ​വ​രു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ല്‍ ഒ​ന്ന് ഇ​ന്ന് സ്വ​ന്ത​മാ​ക്കി.

അ​റ്റ​ലാ​ന്‍റ​യ്ക്ക് വ​ന്‍ ജ​യം

ഗോ​ള​ടി​ച്ച് കൂ​ട്ടു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് അ​റ്റ​ലാ​ന്‍റ എ​ന്ന ക്ല​ബി​ന് ഫു​ട്‌​ബോ​ള്‍ ക​ള​ത്തി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ ഉ​ള്ള ല​ക്ഷ്യം എ​ന്ന് തോ​ന്നും. ഇ​റ്റാ​ലി​യ​ന്‍ ലീ​ഗി​ല്‍ ഗോ​ള​ടി​ച്ച് കൂ​ട്ടി കൊ​ണ്ട് സീ​സ​ണ്‍ തു​ട​ങ്ങി​യ അ​റ്റ​ലാ​ന്‍റ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലും അ​താ​വ​ര്‍ത്തി​ച്ചു.  ഡെ​ന്മാ​ര്‍ക്ക് ക്ല​ബാ​യ മി​ഡ്റ്റ്‌​ലാ​ന്‍റി​നെ നേ​രി​ട്ട അ​റ്റ​ലാ​ന്‍റ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ള്‍ക്കാ​ണ് വി​ജ​യി​ച്ച​ത്.മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ അ​റ്റ​ലാ​ന്‍റ മൂ​ന്നു ഗോ​ളു​ക​ള്‍ നേ​ടി​യി​രു​ന്നു 26-ാം മി​നി​റ്റി​ല്‍ കൊ​ളം​ബി​യ​ന്‍ താ​രം സ​പാ​റ്റ ആ​ണ് ആ​ദ്യം ലീ​ഡ് ന​ല്‍കി​യ​ത്. 36-ാം ​മി​നിറ്റില്‍ പ​പ്പു ഗോ​മ​സ് അ​റ്റ​ലാ​ന്‍റ​യ്ക്ക് ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി ന​ല്‍കി. സ​പാ​റ്റ ആ​യി​രു​ന്നു ആ ​ഗോ​ള്‍ ഒ​രു​ക്കി​യ​ത്. പി​ന്നാ​ലെ 42ആം ​മി​നു​ട്ടി​ല്‍ മു​റി​യ​ല്‍ സ്‌​കോ​ര്‍ 3-0 ആ​ക്കി .ര​ണ്ടാം പ​കു​തി​യി​ല്‍ അ​വ​സാ​ന നി​മി​ഷം പു​തി​യ സൈ​നിം​ഗ് മി​റാ​ഞ്ചു​കി​ന്‍റെ ഗോ​ളി​ല്‍ അ​റ്റ​ലാ​ന്‍റ ത​ങ്ങ​ളു​ടെ ഗോ​ള്‍ പ​ട്ടി​ക പൂ​ര്‍ത്തി​യാ​ക്കി. ഗ്രൂ​പ്പി​ലെ അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ അ​റ്റ​ലാ​ന്‍റ അ​ടു​ത്ത ആ​ഴ്ച അ​യാ​ക്‌​സി​നെ നേ​രി​ടും.

ഇ​ന്‍റ​റി​നു സ​മ​നി​ല

ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ബൊ​റൂ​സി​യ മ​ക്ല​ബാ​ക് മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു. റോ​മ​ലു ലൂ​ക്കാ​ക്കു ഇ​ര​ട്ട​ഗോ​ളു​ക​ള്‍ നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും ര​ണ്ടു ഗോ​ളു​ക​ള്‍ വീ​തം നേ​ടി സ​മ​നി​ല​യി​ല്‍ പി​രി​യു​ക ആ​യി​രു​ന്നു. കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്ന​തും കൂ​ടു​ത​ല്‍ സ​മ​യം പ​ന്ത് കൈ​വ​ശം വ​ച്ച​തും ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ആ​യി​രു​ന്നു. ഗോ​ള്‍ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം 49 മ​ത്തെ മി​നി​റ്റി​ല്‍ ലു​ക്കാ​ക്കു​വി​ലൂ​ടെ ഇ​ന്‍റ​ര്‍ ആ​ണ് മ​ത്സ​ര​ത്തി​ല്‍ മു​ന്നി​ലെ​ത്തി​യ​ത്.എ​ന്നാ​ല്‍ 63 മ​ത്തെ മി​നി​റ്റി​ല്‍ റാ​മി ബെ​ന്‍സെ​ബൈ​നി​യി​ലൂ​ടെ ബൊ​റൂ​സി​യ സ​മ​നി​ല ഗോ​ള്‍ ക​ണ്ട​ത്തി. 84 മ​ത്തെ മി​നി​റ്റി​ല്‍ അ​ല​സാ​നെ പ്ലെ​യു​ടെ പാ​സി​ല്‍ നി​ന്നു ഗോ​ള്‍ ക​ണ്ട​ത്തി​യ യൊ​നാ​സ് ഹോ​ഫ്മാ​ന്‍ ബൊ​റൂ​സി​യ​ക്ക് ജ​യം സ​മ്മാ​നി​ച്ചു എ​ന്നു തോ​ന്നി​യ​ത് ആ​ണ്. എ​ന്നാ​ല്‍ 90 മ​ത്തെ മി​നി​റ്റി​ല്‍ ല​ഭി​ച്ച കോ​ര്‍ണ​റി​ല്‍ അ​ല​സാ​ന്‍ഡ്രോ ബ​സ്റ്റോ​ണി​യു​ടെ പാ​സി​ല്‍ നി​ന്നു നി​ര്‍ണാ​യ​ക സ​മ​നി​ല ഗോ​ള്‍ ക​ണ്ട​ത്തി​യ ലു​ക്കാ​ക്കു ഇ​ന്‍റ​ര്‍ മി​ലാ​നെ തോ​ല്‍വി​യി​ല്‍ നി​ന്നു ര​ക്ഷി​ച്ചു. ഗ്രൂ​പ്പ് ബി​യി​ല്‍ റ​യ​ലി​നെ വീ​ഴ്ത്തി​യ ശാ​ക്ത​റി​ന് പി​ന്നി​ല്‍ ര​ണ്ടാ​മ​ത് ആ​ണ് നി​ല​വി​ല്‍ ഇ​രു ടീ​മു​ക​ളും.


വാർത്തകൾ

Sign up for Newsletter



top