02
December 2020 - 6:42 am IST

Download Our Mobile App

Flash News
Archives

Trends

shruthi-hassan

കറുപ്പ് സാരിയിൽ ശ്രുതിയുടെ നൈറ്റ് ഔട്ട്

Published:23 October 2020

സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി ലോക്ക്ഡൗണിൽ തന്‍റെ പാട്ടും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് ആരാധകരുടെ മനം കീഴടക്കിയിരുന്നു. ഇപ്പോൾ താരത്തിന്‍റെ പുത്തൻ ഫോട്ടോഷൂട്ടാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

അഭിനയത്തിലൂടെയും സംഗീതത്തിലൂടെയും നിരവധി ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് ശ്രുതി ഹാസൻ. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി ലോക്ക്ഡൗണിൽ തന്‍റെ പാട്ടും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് ആരാധകരുടെ മനം കീഴടക്കിയിരുന്നു. ഇപ്പോൾ താരത്തിന്‍റെ പുത്തൻ ഫോട്ടോഷൂട്ടാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

കറുപ്പ് സാരിയിൽ തിളങ്ങി നിൽക്കുകയാണ് ശ്രുതി. സീക്വൻസ് വർക്കാണ് ബ്ലാക്ക് സാരിയെ കൂടുതൽ മനോഹമാക്കുന്നത്. ഡീപ് നെക്ക് ബ്ലൗസാണ് ശ്രുതി ധരിച്ചിരിക്കുന്നത്. സാരിയ്ക്കൊപ്പം സിൽവറിലുള്ള നീണ്ട കമ്മലുകളും മനോഹരമായ ഒരു ബ്രേയ്സ്‌ലെറ്റുമാണ് താരം ധരിച്ചിരിക്കുന്നത്. താരത്തിന്‍റെ ബോൾഡ് ലുക്ക് ആരാധകരുടെ മനം കീഴടക്കുകയാണ്.

നൈറ്റ് ഔട്ട് എന്ന ക്യാപ്ഷനിലാണ് ശ്രുതി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ ആമസോൺ പ്രൈം വിഡിയോയിൽ പുറത്തിറങ്ങിയ പുത്തംപുതു കാലൈയിലാണ് ശ്രുതിയെ അവസാനമായി കണ്ടത്.

സുഹാസിനി സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതജ്ഞയായാണ് താരം എത്തിയത്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്.

 


വാർത്തകൾ

Sign up for Newsletter



top