02
December 2020 - 6:24 am IST

Download Our Mobile App

Flash News
Archives

National

kapil

കപില്‍ ദേവിന് ഹൃദയാഘാതം

Published:23 October 2020

ഡോക്‌ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയാണ് മുന്‍താരം. കപില്‍ ദേവ് സുഖം പ്രാപിച്ചുവരുന്നതായും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്‌ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ദില്ലിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്‌സ് ആശുപത്രിയില്‍ കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് താരത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്‌ധ പരിശോധനകള്‍ക്ക് ശേഷം കാര്‍ഡിയോളജി വിഭാഗം ഡയറക്‌ടര്‍ അതുല്‍ മാത്തൂറിന്‍റെ നേതൃത്വത്തില്‍ ഇതിഹാസ താരത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു.

ഡോക്‌ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയാണ് മുന്‍താരം. കപില്‍ ദേവ് സുഖം പ്രാപിച്ചുവരുന്നതായും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്‌ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top