02
December 2020 - 6:01 am IST

Download Our Mobile App

Flash News
Archives

Kollywood

radheshyam

പ്രണയ യാത്രയിലേക്ക് സ്വാഗതം; രാധേ ശ്യാം മോഷൻ പോസ്റ്റർ

Published:23 October 2020

രാധേ ശ്യാമിന്‍റെ പ്രണയ യാത്രയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് പ്രഭാസ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ചിത്രത്തിലെ പ്രഭാസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

തന്‍റെ ഏറ്റവും പുതിയ ചിത്രം രാധേ ശ്യാമിന്‍റെ മോഷൻ പോസ്റ്റർ പുറത്തുവിട്ട് തെന്നിന്ത്യൻ താരം പ്രഭാസ്. ഒരു ട്രെയിന്‍ യാത്രയാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് പ്രഭാസിന്‍റെ പിറന്നാൾ ദിനം കൂടിയാണ്. രാധേ ശ്യാമിന്‍റെ പ്രണയ യാത്രയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് പ്രഭാസ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ചിത്രത്തിലെ പ്രഭാസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യുവി ക്രിയേഷന്‍റെ ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്.

പൂജാ ഹെഗ്‌ഡെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി പ്രഭാസും സംഘവും ഇപ്പോള്‍ ഇറ്റലിയിലാണ്. സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതമൊരുക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര. 2021ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

 


വാർത്തകൾ

Sign up for Newsletter



top