02
December 2020 - 6:48 am IST

Download Our Mobile App

Flash News
Archives

Special

dolphin

കനാലിൽ കുടുങ്ങി ഗംഗ ഡോൾഫിൻ, രക്ഷപ്പെടുത്തി നദിയിലേക്ക് തിരികെ വിട്ടു

Published:23 October 2020

4.2 അടി നീളമുള്ള ഡോൾഫിനാണ് കനാലിൽ കുടുങ്ങിയത്. പിന്നാലെ ഡോൾഫിനെ ഘാഗ്ര നദിയിൽ വിടുകയും ചെയ്തു.

കനാലിൽ നിന്ന് തിരികെ പോകാൻ കഴിയാതെ കുടുങ്ങിയ ഗംഗ ഡോൾഫിനെ രക്ഷപ്പെടുത്തി. യുപിയിലെ ബാരബങ്കി ജില്ലയിലെ ശാരദ കനാലിൽ കുടുങ്ങിയ ഡോൾഫിനെയാണ് സംസ്ഥാന വനംവകുപ്പും ടർട്ടിൽ സർവൈവൽ അലയൻസ് പ്രവർത്തകരും ചേർന്ന് രക്ഷിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിൽ ഉൾപ്പെട്ടവയാണ് ഗംഗ ഡോൾഫിനുകൾ.

4.2 അടി നീളമുള്ള ഡോൾഫിനാണ് കനാലിൽ കുടുങ്ങിയത്. പിന്നാലെ ഡോൾഫിനെ ഘാഗ്ര നദിയിൽ വിടുകയും ചെയ്തു. വംശനാശ ഭീഷണി നേരിടുന്ന ഗംഗ ഡോൾഫിനെ സമയോചിതമായി രക്ഷിക്കുകയും നദിയിൽ വിടുകയും ചെയ്തതിന് നിരവധി പേരാണ് അഭിനന്ദനവുമായെത്തിയിരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top