02
December 2020 - 6:48 am IST

Download Our Mobile App

Flash News
Archives

Updates

KSRTC

ലാ​ഭം കൂ​ട്ടാ​ന്‍, ആ​ന​വ​ണ്ടി അടിമുടി മാറും

Published:23 October 2020

ഡീ​സ​ല്‍ ഒ​ഴി​വാ​ക്കി ഇ​ല​ക്ട്രി​ക് സി​എ​ന്‍ജി ബ​സു​ക​ളി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സ്ഥാ​പ​നം. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി കെ​എ​സ്ആ​ര്‍ടി​സി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ല്‍ സി​എ​ന്‍ജി​യാ​ണ് ഡീ​സ​ലി​നെ​ക്കാ​ള്‍ ഇ​ര​ട്ടി ലാ​ഭം ന​ല്‍കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി.

കൊ​ച്ചി: വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ പ​ണം നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന കെ​എ​സ്ആ​ര്‍ടി​സി ഇ​നി പ​തി​വ് ട്രാ​ക്കി​ല്‍ നി​ന്ന് പാ​ടെ മാ​റി സ​ഞ്ച​രി​ക്കു​ന്നു. ഡീ​സ​ല്‍ ഒ​ഴി​വാ​ക്കി ഇ​ല​ക്ട്രി​ക് സി​എ​ന്‍ജി ബ​സു​ക​ളി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സ്ഥാ​പ​നം. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി കെ​എ​സ്ആ​ര്‍ടി​സി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ല്‍ സി​എ​ന്‍ജി​യാ​ണ് ഡീ​സ​ലി​നെ​ക്കാ​ള്‍ ഇ​ര​ട്ടി ലാ​ഭം ന​ല്‍കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ല്ലം വ​രെ സി​എ​ന്‍ജി ബ​സ് പ​തി​വ് സ​ര്‍വീ​സ് ന​ട​ത്തി​യാ​ണ് ഇ​ത് വി​ല​യി​രു​ത്തി​യ​ത്. ഇ​പ്പോ​ഴു​ള്ള​തി​നെ​ക്കാ​ള്‍ ഇ​ന്ധ​ന​ടാ​ങ്കി​ന്‍റെ ശേ​ഷി വ​ര്‍ധി​പ്പി​ച്ച് സി​എ​ന്‍ജി ബ​സു​ക​ള്‍ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. 

എ​ല്‍എ​ന്‍ജി​യു​ടെ വി​ല മാ​ര്‍ക്ക​റ​റി​ല്‍ വ​ള​രെ കു​റ​വാ​ണ്. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ 44 രൂ​പ​യ്ക്കാ​ണ് 1 കി​ലോ എ​ല്‍ എ​ന്‍ജി ന​ല്‍കു​ന്ന​ത്. സി​എ​ന്‍ജി​യു​ടെ വി​ല 57.3 രൂ​പ​യും. ഇ​പ്പോ​ള്‍ ഡീ​സ​ല്‍ വാ​ങ്ങു​ന്ന​ത് ലീ​റ​റി​ന് 71 രൂ​പ വ​രെ​യാ​ണ് ന​ല്‍കേ​ണ്ടി വ​രു​ന്ന​ത്. പു​തി​യ രീ​തി​യി​ല്‍ മാ​റി​യാ​ല്‍ ഏ​ക​ദേ​ശം 30 ശ​ത​മാ​ന​ത്തി​ന​ക​ത്ത് ഫ്യൂ​വ​ല്‍ ചെ​യ്ഞ്ച് വ​ഴി സാ​മ്പ​ത്തി​കം ലാ​ഭി​ക്കാ​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍ടി​സി​യു​ടെ ക​ണ​ക്കു കൂ​ട്ട​ല്‍. അ​തി​നൊ​പ്പം ഇ​ല​ക​ട്രി​ക് ബ​സു​ക​ളും എ​ത്തി​ച്ചേ​രും.

ഉ​ദ്യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 360 സി​എ​ന്‍ജി, എ​ല്‍എ​ന്‍ജി, ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ വാ​ങ്ങാ​നൊ​രു​ങ്ങി ഗ​താ​ഗ​ത​വ​കു​പ്പ്. മൂ​ന്നു വ​ര്‍ഷം​കൊ​ണ്ട് ന​ഗ​ര​ത്തി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ പൂ​ര്‍ണ​മാ​യും ഇ​ക്കോ ഫ്ര​ന്‍ഡ്ലി​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ത്. 50 ഇ​ല​ക്ട്രി​ക് ബ​സും 310 സി​എ​ന്‍ജി ബ​സു​മാ​ണ് ഇ​തി​നാ​യി വാ​ങ്ങു​ന്ന​ത്.
 
ബ​സി​ന് 286.50 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ല്‍കി​യെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. കി​ഫ്ബി​യി​ല്‍നി​ന്ന് വാ​യ്പ​യാ​യാ​ണ് പ​ണം ല​ഭി​ക്കു​ക. 27.50 കോ​ടി രൂ​പ (50 ഇ​ല​ക്ട്രി​ക് ബ​സ് വാ​ങ്ങു​ന്ന​തി​ന്) കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ഫെ​യിം ര​ണ്ട് പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സ​ബ്സി​ഡി ല​ഭി​ക്കും. ശേ​ഷി​ക്കു​ന്ന തു​ക കി​ഫ്ബി നാ​ല് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലാ​ണ് വാ​യ്പ ന​ല്‍കു​ക. ആ​ന​യ​റ​യി​ല്‍ സി​എ​ന്‍ജി പ​മ്പ് നി​ല​വി​ലു​ണ്ട്. മ​റ്റ് ജി​ല്ല​ക​ളി​ല്‍ ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top