02
December 2020 - 6:46 am IST

Download Our Mobile App

Flash News
Archives

Market

Onion

വി​ല​ കു​റ​യ്ക്കാ​ന്‍ കേ​ര​ളം: ഇ​റ​ക്കു​മ​തി ഉ ള്ളി കേ​ര​ള​ത്തി​ലെ​ത്തി

Published:23 October 2020

വി​ല പി​ടി​ച്ചു​നി​ര്‍ത്താ​നാ​യി ഇ​റ​ക്കു​മ​തി വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍. ഇ​റാ​ന്‍, ഈ​ജി​പ്റ്റ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് 2,000 ട​ണ്‍ വി​ദേ​ശ സ​വാ​ള ബു​ധ​നാ​ഴ്ച മും​ബൈ ജെ​എ​ന്‍പി​ടി തു​റ​മു​ഖ​ത്ത് എ​ത്തി. 2,900 ട​ണ്‍ മൂ​ന്നു ദി​വ​സ​ത്തി​ന​കം എ​ത്തും.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഉ​ള്ളി വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​യു​മാ​യി ഹോ​ര്‍ട്ടി​കോ​ര്‍പ്. നാ​ഫെ​ഡ് വ​ഴി ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ദ്യ ലോ​ഡ് സ​വാ​ള തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. 25 ലോ​ഡ് സ​വാ​ള​യാ​ണ് ഇ​ന്ന് എ​ത്തി​ച്ച​ത്. സം​സ്ഥാ​ന​ത്ത് കി​ലോ​യ്ക്ക് 45 രൂ​പ​യ്ക്ക് സാ​വാ​ള ന​ല്‍കു​മെ​ന്ന് ഹോ​ര്‍ടി​കോ​ര്‍പ് എം​ഡി വി.​സ​ജീ​വ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

വി​ല പി​ടി​ച്ചു​നി​ര്‍ത്താ​നാ​യി ഇ​റ​ക്കു​മ​തി വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍. ഇ​റാ​ന്‍, ഈ​ജി​പ്റ്റ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് 2,000 ട​ണ്‍ വി​ദേ​ശ സ​വാ​ള ബു​ധ​നാ​ഴ്ച മും​ബൈ ജെ​എ​ന്‍പി​ടി തു​റ​മു​ഖ​ത്ത് എ​ത്തി. 2,900 ട​ണ്‍ മൂ​ന്നു ദി​വ​സ​ത്തി​ന​കം എ​ത്തും. നാ​ഫെ​ഡ് വ​ഴി 200 ട​ണ്‍ സ​വാ​ള മ​ഹാ​രാ​ഷ്ട്ര​യി​ല്‍നി​ന്ന് എ​ത്തി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 75 ട​ണ്‍ എ​ത്തി​ക്കും. കി​ലോ​യ്ക്ക് 45 രൂ​പ​യ്ക്കാ​ണ് ഹോ​ര്‍ട്ടി​കോ​ര്‍പ് വി​ല്‍പ​ന​ശാ​ല​ക​ള്‍ വ​ഴി വി​ല്‍ക്കു​ക.

സ​വാ​ള​യ്ക്കും ചു​വ​ന്ന ഉ​ള്ളി​ക്കും (ചെ​റി​യ ഉ​ള്ളി) രാ​ജ്യ​മാ​കെ വി​ല ഉ​യ​രു​ക​യാ​ണ്. കേ​ന്ദ്രം ക​യ​റ്റു​മ​തി നി​രോ​ധി​ക്കു​ക​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് ഇ​റ​ക്കു​മ​തി ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടും വി​ല താ​ഴു​ന്നി​ല്ല.

രാ​ജ്യ​ത്തെ സ​വാ​ള ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 60% ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ല്‍ 65,000 ഹെ​ക്ട​റി​ലെ വി​ള​വി​ല്‍ പാ​തി​യും ശേ​ഖ​ര​ത്തി​ലെ ഒ​രു ഭാ​ഗ​വും ന​ഷ്ട​മാ​യി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​വാ​ള മൊ​ത്ത​വി​പ​ണി​യാ​യ നാ​സി​ക് ല​സ​ല്‍ഗാ​വി​ല്‍ വി​ല കി​ലോ​ഗ്രാ​മി​ന് 72 രൂ​പ​യെ​ത്തി. ചി​ല്ല​റ​വി​ല അ​വി​ടെ 80 രൂ​പ​യാ​ണ്. 
 
ദി​വ​സ​വും 10 രൂ​പ വ​രെ​യാ​ണ് താ​ഴേ​ത്ത​ട്ടി​ല്‍ സ​വാ​ള​യ്ക്കും ഉ​ള്ളി​ക്കും വി​ല കൂ​ടു​ന്ന​ത്. ര​ണ്ടാ​ഴ്ച കൊ​ണ്ട് വി​ല ഇ​ര​ട്ടി​യാ​യി. ഈ ​വ​ര്‍ഷം ആ​ദ്യ​വും സ​വാ​ള​യ്ക്ക് ഇ​തു​പോ​ലെ വി​ല ഉ​യ​ര്‍ന്നി​രു​ന്നു. നാ​ഫെ​ഡ് (ദേ​ശീ​യ കാ​ര്‍ഷി​ക സ​ഹ​ക​ര​ണ മാ​ര്‍ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ന്‍) വ​ഴി കൂ​ടു​ത​ല്‍ സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് കേ​ര​ളം അ​ന്നും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top